സ്വന്തം സൈക്കിള്‍ തള്ളിവിട്ട് കള്ളനെ തടഞ്ഞുവച്ച് പിടിച്ചു കേരള പൊലീസ് കൊടുത്ത സമ്മാനം.ബൈക്കില്‍ എത്തി കാല്‍ നട യാത്രക്കാരിയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ചു എടുത്തു കടക്കാന്‍ ശ്രമിച്ച ആളെ സൈക്കിള്‍ കുറുകെ ഇട്ടു സാഹസികമായി പിടി കൂടിയ ചേര്‍ത്തല മായിതല സോമന് പോലീസിന്റെ സ്നേഹ സമ്മാനം.ഏപ്രില്‍ അഞ്ചിന് തിരുവിഴ റെയില്‍വേ സ്റ്റേഷന് സമീപം ആയിരുന്നു സംഭവം.
പി എസ് സി പരീക്ഷ പരിശീലനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാല ബൈക്കില്‍ എത്തിയ യുവാവ് പൊട്ടിക്കുകകായിരുനു.ഇത് കണ്ടു കൊണ്ട് എതിര്‍ ദിശ വഴി വന്ന സോമന്‍ ബൈക്കിനു മുന്നിലേക്ക് തന്റെ സൈക്കിള്‍ കുറുകെ ഇട്ടു.സൈക്കിള്‍ വന്നു ഇടിച്ചു നിയന്ത്രണം തെറ്റി ബൈക്കില്‍ നിന്നും മോഷ്ട്ടാവ് റോഡില്‍ വീണു.
സോമനും അനീഷ് സുഗുത്ന്‍ എന്നിവര്‍ ചേര്‍ന്ന് മോഷ്ടാവ് ഷാഫിയെ പിടികൂടി അര്തിന്ന്കള്‍ പോലീസിനു കൈമാറി.മോഷ്ടാവിന്റെ ബൈക്ക് വന്നു ഇടിച്ചു സോമന്റെ സൈക്കിള്‍ തകര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്ന് അര്‍തിങ്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പോലീസുകാരുടെ ശബ്ബളത്തില്‍ നിന്നും വിഹിതം ഇട്ടു പുതിയ സൈക്കിള്‍ വാങ്ങി നല്‍കുക ആയിരുന്നു.5200 രൂപ വിലയുള്ള സൈക്കിളാണ് വാങ്ങി നല്‍കിയത്.ജില്ല പോലീസ് മേധാവി കെ എം ടോമി സൈക്കിള്‍ കൈമാറി.
കടപ്പാട്