കുപ്പതൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ ജീവന്‍ കാത്തുസൂക്ഷിച്ച യുവാവിനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടി സോഷ്യല്‍ മീഡിയ.
കുപ്പതൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിന്റെ ജീവന്‍ കാത്തു സൂക്ഷിച്ച യുവാവിനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടി സോഷ്യല്‍ മീഡിയ. ഹേമന്ത് ശര്‍മ്മ(25) എന്ന യുവാവാണ് പതിനഞ്ച് ദിവസം മാത്രമായ പെണ്‍കുഞ്ഞിന് പുതു ജീവന്‍ നല്‍കിയത്.
ഞായറാഴ്ച രാത്രി ഹേമന്തും സഹോദരനും നടന്നു വരുമ്പോഴാണ് കുപ്പത്തൊട്ടിക്ക് സമീപം നിന്ന് കരച്ചില്‍ കേട്ടത്.അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഓട്ടോയില്‍ നിന്നാണെന്ന് മനസ്സിലായി. തണുപ്പില്‍ വിറച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കയ്യില്‍ എടുത്തു. സഹായത്തിനായി പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കുഞ്ഞുമൊത്തുള്ള ഫോട്ടോ ട്വിറ്ററിലിട്ട് സഹായത്തിനായി അഭ്യര്‍ത്ഥിച്ചു.
പത്തു മിനിറ്റിനകം പോലീസ് വാഹനമെത്തി. കുഞ്ഞിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.പോലീസിന്റെ അക്കൗണ്ടിലേയ്ക്ക് ആരോ റീട്വീറ്റ് ചെയ്തതാണ് സഹായമായത്. 15 ദിവസം മാത്രമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. സിടി സ്‌കാനിനു ശേഷമേ ആരോഗ്യനില വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് ഇപ്പോള്‍ ഐസിയുവിലാണ്. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്