March 30, 2023

ശേഖരിച്ചു വെച്ച 62000 രൂപയുടെ കോയിൻ കൊണ്ട് സഹോദരിക്ക് സ്കൂട്ടർ വാങ്ങി നൽകി താരമായി 13കാരൻ

ശേഖരിച്ചു വെച്ച 62000 രൂപയുടെ കോയിൻ കൊണ്ട് സഹോദരിക്ക് സ്കൂട്ടർ വാങ്ങി നൽകി താരമായി 13കാരൻ.
62000 രൂപയുടെ കോയിൻ ശേഖരിച്ച് സഹോദരിക്ക് സ്കൂട്ടർ വാങ്ങി നൽകിയ 13കാരൻ്റെ പ്രവൃത്തി ശ്രദ്ധേയമാകുന്നു.

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ യാഷ് എന്ന 13കാരനാണ് സഹോദര സ്നേഹത്തിൻ്റെ മാതൃക കാട്ടി താരമാകുന്നത്.ജയ്പൂരിലെ ഹോണ്ട ഷോറൂം അടക്കാൻ തുടങ്ങുമ്പോഴാണ് രണ്ട് ബാഗുകളിൽ നിറയെ കോയിനുകളുമായി യാഷ് എത്തുന്നത്. അത്രയധികം കോയിനുകൾ എണ്ണിത്തിട്ടപ്പെടുത്തുക എന്നത് ശ്രമകരമായതിനാൽ ആദ്യം ഷോറൂം ജീവനക്കാർ കോയിനുകൾ സ്വീകരിക്കാൻ തയ്യാറായില്ല.

എന്നാൽ ഇത് താൻ വർഷങ്ങൾ കൊണ്ട് ശേഖരിച്ച കോയിനുകളാണെന്നും തൻ്റെ സഹോദരിക്ക് ഇതു കൊണ്ട് സ്കൂട്ടർ വാങ്ങാനാണ് താൻ വന്നതെന്നും പറഞ്ഞതോടെ ജീവനക്കാർ വഴങ്ങി.ഏതാണ്ട് രണ്ടര മണിക്കൂർ കൊണ്ടാണ് ജീവനക്കാർ ഈ കോയിനുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. അതുകൊണ്ട് തന്നെ രാത്രി വൈകിയും അവർക്ക് ഷോറൂം തുറന്ന് വെക്കേണ്ടി വന്നു. ആദ്യമായാണ് ഇത്തരം ഒരു അവസരമെന്നാണ് ജീവനക്കാർ പറയുന്നത്.

Leave a Reply

Your email address will not be published.