June 1, 2023

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്.
ഗുജറാത്ത് കലാപം അടക്കമുള്ള സംഘപരിവാര്‍ ക്രൂരത വിവരിച്ച് ശ്രീജ നെയ്യാറ്റിന്‍കര. കാശ്മീരില്‍ ബാലികയെ ശ്രീകോവിലില്‍ വെച്ച് വെള്ളംപോലും കൊടുക്കാതെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ പ്രേരിപ്പിച്ച പ്രത്യയ ശാസ്ത്രത്തിന്റെ വക്താവാണ് സുരേഷ് ഗോപി. ഇയാളെപ്പോലുള്ളവര്‍ കേരളത്തില്‍ ജയിക്കാന്‍ പാടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശ്രീജ

ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്,സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ പ്രചാരണം നടത്തുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കൾക്കറിയുമോ ഭയമാണ്…നിറഞ്ഞ ഭയം… കാരണം താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം അത്രമേൽ ക്രൂരമാണ് ..താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവയ്ക്കുമ്പോൾ ഞങ്ങൾ ഓർത്തത് ബൽക്കീസ് ബാനുവിനെയാണ്….നിറ വയറിൽ നിന്ന് താങ്കളുടെ പാർട്ടിക്കാർ ശൂലമുനയിൽ കോർത്തെടുത്ത പിടക്കുന്ന ഭ്രൂണത്തെയാണ്…

Leave a Reply

Your email address will not be published.