November 29, 2022

ജീവന്‍റെ തുടിപ്പുമായി കേരളത്തിന്റെ ഹീറോ ആയി മാറി ആ 34കാരന്‍

ജീവന്‍റെ തുടിപ്പുമായി കേരളത്തിന്റെ ഹീറോ ആയി മാറി ആ 34കാരന്‍.ന്ന് കേരളം ഒറ്റക്കെട്ടായി നിൽക്കുന്നു ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ വേണ്ടി .KL-60 – J 7739 എന്ന ആ ആംബുലൻസിന്റെ വളയം ആരുടെ കൈയ്യിലാണ്? ആ ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സൻ ദേളി എന്ന 34 കാരനാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ആംബുലൻസിൽ ഉള്ളത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്രയും വേഗത്തിൽ കുഞ്ഞിനെ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഹസ്സൻ ഏറ്റെടുത്തിരിക്കുന്നത്

ജീവന്‍റെ തുടിപ്പുമായി കേരളത്തിന്റെ ഹീറോ ആയി മാറി ആ 34കാരന്‍

Leave a Reply

Your email address will not be published.