മകള്‍ കാഞ്ചനയുടെ കല്യാണത്തിന് എത്തുന്നവര്‍ക്ക് അച്ഛന്‍ വക സമ്മാനം..!ഒരു വ്യത്യസ്തമായ വിവാഹക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മകളുടെ വിവാഹത്തിന് എത്തുന്നവര്‍ക്ക് ബിഎസ്എന്‍എല്ലിന്റെ സിം നല്‍കും എന്ന കുറിപ്പോടെയാണ് ക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ അച്ഛനാണ് തന്റെ മകളുടെ വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഈ വ്യത്യസ്ത സമ്മാനം ഒരുക്കിയത്.വിവാഹത്തിന് എത്തുന്നവര്‍ക്ക് നാരങ്ങയും മധുരവും നല്‍കുന്നത് പതിവാണ്.എന്നാല്‍ മകളുടെ വിവാഹത്തിനു എത്തുന്നവര്‍ക്ക് സൌജന്യമായി ബി എസ് എന്‍ എല്‍ സിം നല്‍കും എന്ന് ക്ഷണക്കത്തില്‍ കണ്ടു അതിഥികള്‍ അബ്ബരക്കുകയാണ് ഉണ്ടായത്.നാല് പതിറ്റാണ്ടായി ബി എസ് എന്‍ എല്ലില്‍ സേവനം അനുശ്തിക്കുന്ന ജീവനക്കാരനാണ് തന്റെ മകളുടെ വിവാഹത്തിന് എത്തുന്നവര്‍ക്ക് ബി എസ് എന്‍ എല്‍ സിം നല്‍കുന്നത്.
മകള്‍ കാഞ്ചനയുടെ കല്യാണത്തിന് എത്തുന്നവര്‍ക്ക് അച്ഛന്‍ വക സമ്മാനം..!.