March 30, 2023

വീട്ടുകാര്‍ വിലക്കിയിട്ടും കാമുകനേ തേടി കോഴിക്കോട്ടെത്തി നീതു

വീട്ടുകാര്‍ വിലക്കിയിട്ടും കാമുകനേ തേടി കോഴിക്കോട്ടെത്തി നീതു.പ്രണയത്തിന് അതിര്‍വരമ്പുകളില്ല. യഥാര്‍ത്ഥ പ്രണയം ഒരു തടസത്തിന്റെയോ കുറവിന്റെയോ പേരില്‍ ഇല്ലാതാകുന്നതുമല്ല. അത് നേടിയെടുക്കാന്‍ വേണ്ടത് നിശ്ചയദാര്‍ഢ്യം മാത്രം. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് ജീവിതം മുന്നോട്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിത സഖിയാക്കിയ നീതു എന്ന പെണ്‍കുട്ടി. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ നീതു ശ്രീനാഥിന് സ്വന്തമാകുമ്പോള്‍ ഇവരുടെ കഥയറിഞ്ഞവര്‍ ഇവര്‍ക്കായി കൈയടിക്കുകയാണ്

മൂന്നിലേറെ മാസം മുന്പ് ഇവര്‍ ഫെയ്സ്ബുക്ക് വഴി ആയിരുന്നു പരിചയപ്പെട്ടത്.എ ബന്ധം ഇപ്പോള്‍ മിന്നു കെട്ടില്‍ എത്തി നില്‍ക്കുമ്പോള്‍ ലോകം ഒറ്റക്കെട്ട് ആയി ഇവര്‍ക്ക് ആശംസകള്‍ നേരുന്നു.പത്തനംതിട്ട സീതത്തോട് പുഷ്പാന്ഗരന്റെ മകള്‍ നീതുവും ചേലക്കാട് സ്വദേശി ശ്രീനാദ്‌മാണ് കഴിഞ്ഞ ദിവസം വിവാഹിതര്‍ ആയത്.ഫെയ്സ്ബുക്ക് വഴി ഉള്ള സൌഹ്രുദം പിന്നീട് പ്രണയം ആയി വളര്‍ന്നതു ആയിരുന്നു നീതു എന്ന 18 കാരിയെ ശ്രീനാഥ് ജീവിതം സമ്മാനിച്ചത്.കോളേജ് വിദ്യാര്‍ഥിനിയാണ് നീതു ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട ശ്രീനാഥ്നു അരക്ക് താഴേക്ക് തളര്‍ന്നു വീല്‍ ചെയറില്‍ ജീവിക്കുന്ന ആള്‍ ആണെന്ന് അറിഞ്ഞിട്ടും നീതു സൌഹ്രുദം ഉപേക്ഷിച്ചില്ല.വീട്ടുകാര്‍ സമ്മതിച്ചു വിവാഹം നടക്കില്ല എന്ന് അറിയാമായിരുന്നു.എന്നാല്‍ ഫെയ്സ്ബുക്ക് പരിചയം പ്രണയത്തില്‍ എത്തി പിരിയാന്‍ കഴിയാത്ത അവസ്ത ആയതോടെ ബി എ ഇക്കണോമിക്സിന് പഠിക്കുന്ന പെണ്‍കുട്ടി ശ്രീനാഥ്ന്റെ വീട്ടില്‍ എത്തിയത്.

വീട്ടുകാര്‍ വിലക്കിയിട്ടും കാമുകനേ തേടി കോഴിക്കോട്ടെത്തി നീതു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.