ഒരേ സ്ഥലത്ത് ഒരുപോലെ വീടുകൾ – ഭാര്യമാർ ഗർഭിണികൾ – മരണത്തിലും പിരിയാത്ത സൗഹൃദം.മരണത്തിലും പിരിയാന്‍ ഒരുക്കം ഇല്ലാത്ത കൂട്ടുകാര്‍ ആയിരുന്നു ശിബിനും സമറും.സഹോദരങ്ങള്‍ ആണെന്നാണ് പലരും ഇവരെ കുറിച്ച് കരുതുന്നത്.ഇവരുടെ പ്രവര്‍ത്തനവും കൂട്ട് ബിസിനസും എല്ലാം അടുത്ത് അറിയുന്നവര്‍ക്ക് അങ്ങനെ തോന്നിയാല്‍ അതിശയം ഇല്ല.
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇവരെ കുറിച്ച് നല്ലതേ പറയാന്‍ ഉള്ളു.ഇരുവരുടെയ്യും വിവാഹം അടുത്തടുത്ത മാസത്തില്‍ ആയിരുന്നു നടന്നിരുന്നത്.സൌഹ്യദത്തിന്റെയും പേരിന്റെയും മനപോരുതത്തെ കുറിച്ചായിരുന്നു എല്ലാവരുടെയും പറച്ചില്‍.ആറു മാസം മുന്പ് നടന്ന വിവാഹം മറക്കാന്‍ ആയിട്ടില്ല.മുവാറ്റുപുഴ ഒരവികുഴിയിലും അട്ടായതും ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഇരുവരുടെയും ഭാര്യമാര്‍ ഗര്‍ഭിണികള്ആണ്.ഒരേ പോലുള്ള വീട് ആയിരുന്നു ഇരുവരും വെച്ചത്.സമറും ശിബിനും ഒരുമിച്ചാണ് പഴയ പേപ്പറുകള്‍ വാങ്ങി കബ്ബനികള്‍ക്ക് എത്തിക്കുന്ന ബിസിനസ് തുടങ്ങിയത്.പല സ്ഥലത്തും പോയി പഴയ പേപ്പര്‍ വങ്ങും .പച്ച പിടിച്ചു വരിക ആയിരുന്നു.