പ്രണയിച്ചവനെ അച്ഛന്‍ ഒരു കോടിക്ക് കൊട്ടേഷന്‍ നല്‍കി .കുഞ്ഞിനു ജന്മം നല്‍കി യുവതിയുടെ പ്രതികാരം .കുഞ്ഞ് ഗര്‍ഭത്തിലിരിക്കെയാണ് അമൃതയുടെ പ്രിയപ്പെട്ടവനെ അമൃതയുടെ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കി വകവരുത്തിയത്. എന്നാല്‍ തളര്‍ന്നുപോകാത്ത അമൃത ഇപ്പോള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയാണ് തന്റെ അച്ഛനോടുള്ള പ്രതികാരം വീട്ടിയിരിക്കുന്നത്. തന്റെ വിവാഹവാര്‍ഷികത്തില്‍ ജനിച്ച കുരുന്നിനൊപ്പം അമൃത പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കയാണ്.
രാജ്യത്തെ മുഴുവന്‍ നടുക്കിയ തെലുങ്കാന ദുരഭിമാന കൊലയുടെ ബാക്കി പത്രമാണ് അമ്യത.കേരളത്തിലെ നീനു കെവിന്‍ വാര്‍ത്തയോട് ചേര്‍ത്ത് വായിക്കാവുന്ന ജീവിതമാണു അമ്യതയുടെയും ഭര്‍ത്താവു പ്രണവിന്റെയും.കുട്ടിക്കാലത്തെ കളി കൂട്ടുകാരന്‍ ആയ ദളിത് യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തതാണ് ഈ പെണ്‍കുട്ടി.എന്നാല്‍ സാബ്ബതികപരമായും സാമൂഹിക പരമായും മുന്നില്‍ നിന്ന അമ്യതയുടെ പിതാവ് മാരുതി രാജിന് ഇത് സഹിക്കാന്‍ ആയില്ല.വിവാഹം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞു അവളുടെ ഭര്‍ത്താവിനെ വക വരുത്താന്‍ ഔ കോടി നല്‍കി കൊട്ടേഷന്‍ നല്‍കുക ആയിരുന്നു.
എന്നാല്‍ ഒരു കുഞ്ഞു മകളുടെ വയറ്റില്‍ ജന്മം കൊണ്ടിരുന്നു.മകള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞിട്ടും അബോര്‍ഷന്‍ ചെയ്ത ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ചു വരാന്‍ ആയിരുന്നു മാരുതി മകളോട് ആവശ്യപ്പെട്ടത് എന്നാല്‍ അവള്‍ക്ക് പ്രണവ് ജീവന്‍ ആയിരുന്നു.അച്ഛന്റെ ഭീക്ഷണിക്ക് മുന്നില്‍ അവള്‍ വഴങ്ങാതെ വന്നതോടെയാണ് പ്രണവിനെ കൊട്ടേഷന്‍ സഹായത്താല്‍ കൊല്ലപ്പെടുത്തിയത്.കുഞ്ഞു ഗര്‍ഭത്തില്‍ ഇരിക്കെ മൂന്നാം മാസമാണ് അമ്യതയുടെ മുന്നില്‍ ഇട്ടു പ്രണവ്നെ ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തിയത്.ഭര്‍ത്താവിന്റെ വിയോഗത്തിന്റെ വേദനയില്‍ ഒരു 6 മാസം കഴിഞ്ഞപ്പോള്‍ അമ്യത ഒരാണ് കുഞ്ഞിനു ജന്മം നല്‍കി.ജീവിതത്തിലെ വേദന നിറഞ്ഞ കാലം താണ്ടിയാണ് അമ്യത മകന് ജന്മം നല്‍കിയത്.ഭര്‍ത്താവിന്റെ പ്രണയ സമ്മാനം ആയ ആ ആണ്കുഞ്ഞു അമ്യതയുടെ ജീവിതത്തില്‍ എത്തിയത് വിവാഹ വാര്ഷികത്തിലാണ്.