വോട്ട് ചെയ്യാനെത്തിയ പ്രമുഖ നടീ നടന്മാര്‍ ! ദിലീപിനോട് കാവ്യയെ തിരക്കി നാട്ടുകാര്‍ .കേരളം ഇന്ന് തെരെഞ്ഞടുപ്പിന് വേണ്ടി പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഈ വേളയില്‍ പ്രമുഖ നടീ നടന്‍മാരും താരജാഡകള്‍ മാറ്റിവച്ച് പോളിങ്ങ് ബൂത്തുകളിലേക്ക് എത്തി സമ്മതിദാന അവകാശം വിനിയോഗിച്ചുകഴിഞ്ഞു. പ്രചരണവേളയില്‍ നാട്ടില്‍നിന്നും മാറിനിന്ന നടന്‍ മോഹന്‍ലാല്‍ വരെ ഇന്ന് തിരുവനന്തപുരത്തെത്തി വോട്ട് രേഖപ്പെടുത്തി.
നടന്‍ മമ്മൂട്ടി, ദിലീപ്, ടൊവിനോ തോമസ്, ജയസൂര്യ ഫഹദ് ഫാസില്‍, നടി മഞ്ജുവാര്യര്‍, പാര്‍വതി, അനുശ്രീ, ഭാമ തുടങ്ങിയ പ്രമുഖര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ ഇവരെത്തിയ ബൂത്തുകളിലെ വോട്ടര്‍മാര്‍ക്കും താരങ്ങളെ അടുത്ത് കാണാന്‍ കഴിഞ്ഞു. നടന്‍മാരെല്ലാം ഭാര്യസമേതനായിട്ടായിരുന്നു വോട്ടിടാനെത്തിയത്. എന്നാല്‍ ദിലീപിനൊപ്പം കാവ്യയെ കാണാത്തതിനാല്‍ പലരും ദിലീപിനോട് കാവ്യ എവിടെ എന്നും തിരക്കി .പതിവില്‍നിന്നും വിപരീതമായി പ്രമുഖരെല്ലാം വിവാദങ്ങളെ പേടിച്ച് വരിനിന്ന് വോട്ട് ചെയ്തതും ശ്രദ്ധേയമായി. വോട്ടിടാനെത്തിയ പ്രമുഖരുടെ ചിത്രങ്ങള്‍ കാണാം.