March 30, 2023

നഖം മുതല്‍ മുടി വരെ പൊള്ളിച്ചതും മര്‍ദ്ദനമേറ്റതുമായ പാടുകള്‍ നടുക്കും ഈ അമ്മയുടെ ക്രൂരതകള്

നഖം മുതല്‍ മുടി വരെ പൊള്ളിച്ചതും മര്‍ദ്ദനമേറ്റതുമായ പാടുകള്‍ നടുക്കും ഈ അമ്മയുടെ ക്രൂരതകള്.ആലുവയില്‍ മര്‍ദ്ദനമേറ്റ് മരണപ്പെട്ട മൂന്നു വയസ്സുകാരനോടുള്ള അമ്മയുടെ ക്രൂരത നാടിനെ നടുക്കുന്നതാണ്. നഖം മുതല്‍ മുടി വരെയും പൊള്ളിച്ചതും മര്‍ദ്ദനമേറ്റതുമായ പാടുകളാണ് ഉള്ളത്. തലച്ചോറില്‍ റോഡപകടങ്ങളിലുണ്ടാകുന്ന തരത്തിലുള്ള പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ പിതാവ് ആണ് ആശുപത്രിയിലെത്തിച്ചത്.

വിവരം തിരക്കിയ ഡോക്ടര്‍മാരോട് എട്ടടി ഉയരത്തിലുള്ള കോണിപ്പടിയില്‍നിന്ന് കുട്ടി തറയിലേയ്ക്ക് വീണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയങ്ങളാണ് അതിക്രൂര മര്‍ദനത്തിന്റെ വിവരം പുറത്ത് വന്നത്. കുട്ടിക്ക് സ്ഥിരമായി മര്‍ദനമേല്‍ക്കാറുണ്ടെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് വ്യക്തമാവുകയും ചെയ്തു. ശരീരമാസകലം വിവിധ തരത്തിലുള്ള പാടുകളാണ് ഉണ്ടായിരുന്നത്.

കുട്ടിയുടെ തലച്ചോറിന്റെ വലതു ഭാഗത്തായി രക്തസ്രാവം വരുന്നതായി സിടി സ്‌കാനില്‍നിന്നും വ്യക്തമായി. ആ ഭാഗത്താണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശക്തിയായ വീഴ്ചയിലോ, അടിയേറ്റാലോ ആണ് ഇത്തരത്തില്‍ രക്തസ്രാവം ഉണ്ടാകുന്നത്. കുട്ടിയുടെ ഇരു കാല്‍പാദത്തിലും അടികൊണ്ട പാടുകളുണ്ട്. വലത്തെ കാല്‍മുട്ടിനു സമീപം പുതുതായി പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. അരഭാഗത്തായി പൊള്ളലേറ്റ രണ്ട് പാടുകള്‍ വേറെയുമുണ്ട്. ഈ പാടുകള്‍ പഴക്കമേറിയവയാണ്.

ഇത്രയും പരിക്കുകള്‍ കണ്ടതോടെ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പിതാവിനേയും തുടര്‍ന്ന് മാതാവിനേയും ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കുണ്ടായ പീഡനത്തിന്റെ വിവരം പുറത്തുവന്നത്. ഇന്ന് രാവിലെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ആ കുരുന്ന് വിടപറഞ്ഞു. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ കൊലകുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.