ഇനി ഒരു പെണ്ണിന് നേരെയും നാക്ക് ഉയരരുത് രണ്ടും കല്പിച്ച് രമ്യ .തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആലത്തൂര്‍ മണ്ഡല സ്ഥാനാര്‍ഥി ആയ രമ്യ ഹരിദാസ് നിര്‍ണ്ണായക നീക്കത്തിലേക്ക്.രമ്യക്ക് എതിരേ സ്ത്രീ വിരുദ്ധ പരാമാര്‍ഷം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ വിജയ രാഘനു എതിരെ ഉള്ള ഹര്‍ജി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.കേസില്‍ പോലീസ് തുടര്‍ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് രമ്യ ഹര്‍ജിയുമായി കോടതിയില്‍ സമീപിക്കുന്നത്.ആലത്തൂര്‍ ഡി വൈ എസ് പിക്കാണ് രമ്യ പരാതി നല്‍കിയത്.പൊന്നാനിയില്‍ ഇടതു സ്ഥാനാര്‍ഥി അന്‍വറിന്റെ തിരഞ്ഞെടുപ്പ്യോഗത്തില്‍ ആയിരുന്നു വിജയ രാഘവന്‍ രമ്യക്ക് എതിരെ സംസാരിച്ചത്.
ഇനി ഒരു പെണ്ണിന് നേരെയും നാക്ക് ഉയരരുത് രണ്ടും കല്പിച്ച് രമ്യ