March 25, 2023

എന്താ അമ്മെ അടുക്കളയിൽ ഇത്ര ശബ്‍ദം.. ആവോ എനിക്കറിയില്ല…ഞാനിപ്പുറത്താ. രേഖയില്ലേ അവിടെ…ഞാനിപ്പുറത്താടാ നീ

രചന : സി കെ

എന്താ അമ്മെ അടുക്കളയിൽ ഇത്ര ശബ്‍ദം.. ആവോ എനിക്കറിയില്ല…ഞാനിപ്പുറത്താ… രേഖയില്ലേ അവിടെ…

ഞാനിപ്പുറത്താടാ നീയൊന്നു പോയി നോക്ക്…ആഹാ നീയിവിടെ ഉണ്ടായിട്ടാണോ ഇത്രേം ശബ്ദം കേട്ടത്…..അതെന്താ ഞാനുണ്ടെങ്കിൽ ശബ്‍ദം കേൾക്കാൻപാടില്ലേ…അതോ സുരേട്ടന് ഞാനും ഒരധികപ്പറ്റായോ..

നീയെന്തൊക്കെയാ ഈ പറയുന്നത്… ഇന്ന് നല്ലൊരു ദിവസായിട്ടു ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ പെണ്ണെ…

എനിക്കിനി ഇവിടുന്നങ്ങോട്ട് എന്നുംനല്ല ദിവസം തന്നെയല്ലേ…ഞാൻ പോകാണ്ടാ എന്നുപറഞ്ഞാൽ നിങ്ങളുകേൾക്കില്ല….

ഒരു ഫോണിലൊതുങ്ങുന്ന ബന്ധമാണ് എനിക്ക് വേണ്ടത് എങ്കിൽ ഞാൻ നിങ്ങളെ കല്യാണം കഴിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ ‘…..

എന്റെ രേഖേനീയെന്താ കൊച്ചുകുട്ടികളെപ്പോലെ..നീയാ കണ്ണൊക്കെയൊന്നു തുടച്ചേ. ഇനി ഒരു രണ്ടുകൊല്ലംകൂടി അതുകഴിഞ്ഞാൽ ഞാൻ പോകില്ല..ഇന്ന് നീ പരാതിപ്പെട്ടി തുറക്കാതെ വേഗം ജോലിയൊക്കെ തീർത്തു റൂമിലേക്ക് വാ ..ഞാനവിടെയുണ്ടാകും.

ഞാനില്ല നിങ്ങള്‌ ഒറ്റക്കിരുന്നാൽ മതി…എന്നും ഭാര്യയുടെ സങ്കടം ഭർത്താക്കന്മാർക്കു പരാതിപ്പെട്ടിയാണല്ലോ…

ഡാ അവള് പറയുന്നതിലും കാര്യണ്ട്.. നിനക്ക് ഈ ഗൾഫൊക്കെനിർത്തി നാട്ടില് കൂടിയാലെന്താ… അമ്മക്കും പ്രായമായില്ലേ ഇനി നീ അടുത്തുവേണം എന്നൊരു തോന്നലാ ഉള്ളില്.
അമ്മേ എനിക്ക് താഴെ ഒരു പെങ്ങളുണ്ട്.അവളെ നല്ല നിലയിൽ ഒരാൾക്ക് കൈപിടിച്ചുകൊടുക്കണമെങ്കിൽ രണ്ടുകൊല്ലംകൂടി അവിടെ പിടിച്ചു നിന്നെ പറ്റു…

അതുകഴിഞ്ഞാൽ എല്ലാം നിർത്തി നാട്ടിൽകൂടും ഞാൻ…രേഖേ ….അച്ഛൻ ഞങ്ങൾക്കായി മാറ്റിവച്ചതു ചിന്തിക്കാൻ പോലും കഴിയാത്ത ബാധ്യതയായിരുന്നു.നാട്ടിൽ ഒരു വലിയ സംഖ്യയിൽ ചിട്ടിനടത്തിയിരുന്നു അച്ഛൻ.

ആ ചിട്ടി കിട്ടിയ ഒരാൾ അതുമായി മുങ്ങി.ഒരുപരിധി വരെയൊക്കെ അച്ഛൻ ആരെയും അറിയിക്കാതെ കൊണ്ടുപോയി..ഒടുവിൽ ഇനി കഴിയില്ല നാട്ടുകാരറിയുമെന്നായപ്പോൾ വല്യ അഭിമാനിയായിരുന്ന അച്ഛൻ ഒരുമുഴം കയറിൽ കാര്യം സാധിച്ചു…

അഭിമാനം നോക്കുന്നതിനിടക്ക് ഭാര്യേം രണ്ടുമക്കളും അച്ഛന്റെ തണലിലാണ് ജീവിച്ചതെന്ന കാര്യം മറന്നുകാണും.ന്റെ അമ്മ അന്ന് തുടങ്ങിയ പരക്കംപാച്ചിലാ..

ഇപ്പൊ ഒരു ആറു വർഷമായി അത് നിർത്തിയിട്ട് അതും ഞാനൊരു കരക്കായതുകൊണ്ട്.
പ്രവാസികളാരും ജീവിക്കാൻ മറന്നതല്ല..തന്റെ പ്രിയപ്പെട്ടവർ നാളെ സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ വേണ്ടി സ്വയം ജീവിതം മാറ്റിവെക്കുന്നതാ…
കല്യാണം കഴിഞ്ഞു ഈ മൂന്നുമാസത്തിനിടക്കു ഞാൻ പോകുന്നത് നീ ക്ഷമിച്ചാലും നിന്റെ വയറ്റിൽ വളരുന്ന കുഞ് ക്ഷമിക്കൂല എന്നറിയാം..

വേറെ വഴിയില്ലാത്തതുകൊണ്ടാ…ഇനി തിരിച്ചുവരുന്നത് നീ ആഗ്രഹിച്ചപോലെ ഒരു ഭർത്താവായിട്ടായിരിക്കും.

ഇത് നമ്മുടെ മോന് കൊടുക്കുന്ന വാക്കാ..അത് തെറ്റാണെങ്കിൽ ഞാൻ മ,രി,ക്ക,ണം ട്ടോ….
നീ വേഗം പണിയൊക്കെ തീർത്തിട്ടു വാ ഡ്രെസ്സൊക്കെ ഒന്ന് അയൺ ചെയ്യണം.
ഹലോ എന്താ ഇത് .മോനിറങ്ങാൻ നേരത്തു ഒരാള് ദാ കതകിന്റെ പിറകിൽനിന്നു കരയുന്നു…അമ്മയിതാ എന്തോ ചിന്തിച്ച് നിൽക്കുന്നു…

അവളെ കുറ്റംപറഞ്ഞിട്ടുകാര്യമില്ല കണ്ണാ…അമ്മയും ഇതുപോലെ നിന്നിട്ടുണ്ട് പണ്ട്നിന്റെ അച്ഛൻ ഇറങ്ങുന്നതും നോക്കി… പക്ഷേ നിനക്കു വാക്കുതന്നിരുന്നു തിരിച്ചുവരും നല്ലൊരു അച്ഛനായി മോന്റെകൂടെയും അമ്മേടെ കൂടെയും ഇനിയങ്ങോട്ട് ഉണ്ടാകുമെന്ന്.
പറഞ്ഞ വാക്കുപാലിച്ചു ..

നിന്റെ കൈപിടിച്ച് ഈ വീട്ടിൽ വന്നു കയറിയ ആ പെൺകുട്ടിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടാവും…അതെല്ലാം പ്രവാസജീവിതംകൊണ്ടു ഊതിക്കെടുത്തരുത്‌ അമ്മേടെ കണ്ണൻ.അമ്മയും ഈ ജീവിതം അനുഭവിച്ചതാണ് അതുകൊണ്ട് അതിന്റെ വേദനയെത്രയുണ്ടെന്നു മറ്റാരേക്കാളും നന്നായി ഈ അമ്മക്കറിയാം…

അമ്മേടെമോൻ സമ്പാദിക്കണം..നല്ലൊരു ജീവിതം ഉണ്ടാകണം അത് അമ്മക്ക് സന്തോഷംതന്നെയാ എന്നുകരുതി ജീവിതം ഒരുപ്രവാസത്തിലൊതുങ്ങരുതുട്ടോ.

അയ്യോ എന്റെ അമ്മ സെന്റിയടിക്കല്ലേ…ഞാനിറങ്ങാണ് പോകുന്നതിന് മൂന്നുമണിക്കൂർ മുന്നെയെങ്കിലും എയർപോർട്ടിൽ എത്തണം..ഇനി വഴിയിൽ ട്രാഫിക് കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട…

വാതിലിനു പിറകിൽ നിൽക്കുന്ന പെൺകുട്ടി കേൾക്കാൻ പറയുകയാണ് ..തിരിച്ചുവരുന്നത് നല്ലൊരു ഭർത്താവായിട്ടായിരിക്കുട്ടൊ…

Nb:കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചു ആയുസും ആരോഗ്യവും നഷ്ടപ്പെടുത്തി ഇന്നും കഷ്ടപ്പെടുന്ന പ്രവാസികൾക്കായി ഞാനിത്സമർപ്പിക്കുന്നു…

Leave a Reply

Your email address will not be published.