രചന: Sivadasan Vadama
നിങ്ങൾ ഒന്ന് നിറുത്തുന്നുണ്ടോ?സഹികെട്ടു രാഹുൽ ശബ്ദമുയർയത്തി.
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ കേൾക്കുന്ന വഴക്കാണ് അച്ഛനും അമ്മായും തമ്മിൽ.
എടീ **-###***മോളെ നീ ആരുടെ എങ്കിലും കൂടെ പോയി കിടന്നു കാശുണ്ടാക്കടീ?എന്റെ കയ്യിൽ കാശില്ല
പോണോരുടെയും വരണോരുടെയും കയ്യിൽ നിന്ന് കാശ് വാങ്ങുമ്പോൾ ഓർക്കണം ഇതൊക്കെ തിരിച്ചു കൊടുക്കണം എന്ന്.നീ കാശൊക്കെ വാങ്ങി ഏതു മറ്റവന് കൊണ്ടു കൊടുത്തതാടീ?ദേ മനുഷ്യാ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ?
പറഞ്ഞാൽ എന്തോ ചെയ്യുമെടീ പൂ മോളെ അടുത്ത നിമിഷം അടിയുടെ ശബ്ദം കേട്ടപ്പോൾ രാഹുൽ കിടക്കയിൽ നിന്ന് എഴുന്നേറ്റു.അച്ഛൻ അമ്മയുടെ മുടിയിൽ കുത്തി പിടിച്ചു വീണ്ടും അടിക്കാൻ ഓങ്ങിയപ്പോൾ രാഹുൽ ഇടയിൽ കയറി അവരെ പിടിച്ചു മാറ്റി.
ഇത് സ്ഥിരം വ,ഴ,ക്കാ,ണ്.അമ്മ അച്ഛനോട് പണം ചോദിക്കുമ്പോൾ എല്ലാം തല്ലിൽ അവസാനിക്കും.
അച്ഛൻ പണം കൊടുക്കുകയുമില്ല അമ്മക്ക് അടി കിട്ടുന്നത് മാത്രം മിച്ചം.അച്ഛന് മുടങ്ങാതെ പണി ഉണ്ട്.
വൈകിട്ട് വരുമ്പോൾ കുറച്ചു പലവ്യഞ്ജനങ്ങളും മീനും ഉണ്ടാകും.അതോടെ തന്റെ ഉത്തരവാദിത്തങ്ങൾ തീർന്നു എന്നു അച്ഛൻ കരുതുന്നു.
ബാക്കിയുള്ള പണം മ,ദ്യ,ത്തി,നും പുകവലിക്കും ലോട്ടറി ടിക്കറ്റിനും വേണ്ടി ചിലവാക്കുന്നു.
തങ്ങളുടെ പഠനാവശ്യത്തിനോ വസ്ത്രത്തിനോ വേണ്ടി പണം ചിലവാക്കാൻ അമ്മ മറ്റു വഴികൾ കണ്ടെത്തേണ്ടി വരുന്നു.
അതിനു വേണ്ടി അമ്മ ജോലിക്ക് പോകുന്നുണ്ട്.പക്ഷേ അമ്മക്ക് എന്നും ജോലി ഉണ്ടാവുകയില്ല.
അപ്രതീക്ഷിതമായി വരുന്ന വിവാഹങ്ങൾ വീടുതാമസം കുട്ടികളുടെ പേരിടൽ ചടങ്ങ് എന്നിങ്ങനെ അനാവശ്യ ചിലവുകൾ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു.
അതിനു വേണ്ടി ലോണുകൾ വാങ്ങി അടക്കാൻ കഴിയാതെ വരുമ്പോൾ അമ്മയുടെ സമനിലയും തെറ്റുന്നു.രാവിലെ പണം അടക്കാൻ തുക കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ഒരു പ്രതീക്ഷ എന്ന നിലക്കാണ് അച്ഛനോട് പണം ചോദിക്കുന്നത്.
അതു എന്നും വഴക്കിൽ അവസാനിക്കും.അമ്മ പിന്നീട് പണത്തിനു വേണ്ടി മറ്റുള്ളവരോട് ഇരക്കാൻ നടക്കുന്നത് കാണുമ്പോൾ തനിക്കു അപമാനമാണ്.
പക്ഷേ അച്ഛന് അതൊന്നും പ്രശ്നമല്ല.അതെങ്ങനെ എങ്കിലും അമ്മ നടത്തിക്കോളും എന്ന് അച്ഛന് അറിയാം.
***** ***** ******
ഡാ ഇതേതാടാ ഷർട്ട്?വാസന്തി രാഹുലിനോട് ചോദിച്ചു.ഇത് ഭാസ്കറിന്റെ.
നീ എന്തിനാ അവന്റെ ഷർട്ട് ഉപയോഗിക്കുന്നത്?ഓ എനിക്ക് ധരിക്കാൻ ഒരുപാട് ഷർട്ട് ഇവിടെ ഉണ്ടല്ലോ രാഹുൽ അമ്മയെ പരിഹസിച്ചു.
അടുത്ത ദിവസം മകന്റെ കാലിൽ പുതിയ വില കൂടിയ ഷൂ കണ്ടു അമ്മ ചോദിച്ചു.
ഇത് വാങ്ങാൻ എവിടുന്നാണ് പണം.അമ്മേ ഇത് ഞാൻ വാങ്ങിയതല്ല
ഭാസ്കർ ഓൺലൈനിൽ നിന്നു വാങ്ങിയപ്പോൾ അവന് അതു പാകമാകുന്നില്ല എന്നോട് എടുത്തോളാൻ പറഞ്ഞു.
വൈകുന്നേരം ദിവാകരൻ വന്നപ്പോൾ വാസന്തി അയാളോട് പറഞ്ഞു.ദേ മനുഷ്യാ നിങ്ങൾ ഇങ്ങനെ കുടിച്ചു നടന്നോ.
മോൻ പുതിയ ഷർട്ടും ഷൂവും ഒക്കെ ഇട്ടോണ്ട് വരുന്നു ഞാൻ ചോദിച്ചപ്പോൾ കൂട്ടുകാരൻ കൊടുത്തതത്രേ? അതു ചിലപ്പോൾ ശരിയായിരിക്കും.
അവൻ എന്റെ മകനാണ് അവന് നല്ല ചങ്ങാതിമാർ ഉണ്ടല്ലോ?അവർ കൊടുത്തതായിരിക്കും.ആരോട് പറയാൻ.
പിന്നീട് ഒരിക്കൽ മകൻഒരു ബൈക്കുമായി വന്നപ്പോൾ വാസന്തി വീണ്ടും ചോദിച്ചു.
ഇതേതാടാ ബൈക്ക്?അപ്പോളും അവൻ പറഞ്ഞു ഇത് ഭാസ്കറിന്റെ വണ്ടി വെറുതെ ഇരിക്കുന്നത് ചീത്തയായി പോകേണ്ട എന്ന് കരുതി എന്നോട് ഉപയോഗിക്കാൻ പറഞ്ഞു.ഷർട്ടും ഷൂവും ഒക്കെ ഉപയോഗിക്കുന്നത്?
നീ ഇത് തിരിച്ചു കൊണ്ടു കൊടുക്ക് എന്നാ അമ്മ ഇതുപോലെ ഒരെണ്ണം എനിക്ക് വാങ്ങി താ നിനക്ക് വണ്ടി ഓടിക്കാൻ പ്രായമാകട്ടെ അപ്പോൾ വാങ്ങി തരാം വാസന്തി പറഞ്ഞു.
ഞാൻ എന്തായാലും ഇത് തിരിച്ചു കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല.അമ്മ അമ്മേടെ പണി നോക്ക്?മകന്റെ ശബ്ദം ഉയർന്നു തുടങ്ങിയപ്പോൾ വാസന്തി നിശബ്ദയായി.എന്നാലും ഇതൊന്നും ശരിയല്ല
അവളുടെ മനസ്സ് പറഞ്ഞു.പക്ഷേ ആരോട് പറയാൻ?ആര് കേൾക്കാൻ?
***** ***** *****
ഫോൺ നിറുത്താതെ അടിക്കുന്നത് കേട്ട് ദിവാകരൻ പണി നിറുത്തി ഫോൺ എടുത്തു.
ഹലോ?ഇത് ദിവാകരൻ അല്ലെ!അപ്പുറത്ത് നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ട് ദിവാകരന് പേടി തോന്നി.
അതേ!
നിങ്ങൾ ഉടനെ സ്റ്റേഷൻ വരെ വരണം.നിങ്ങളുടെ മകൻ കഞ്ചാവ് വില്പനക്കിടെ പിടിയിൽ ആയിട്ടുണ്ട്.എന്റെ മകൻ അങ്ങനെ ഒന്നും ചെയ്യില്ല സാറെ?അതൊക്കെ നമുക്ക് ഇവിടെ വന്നു തീരുമാനിക്കാം മറുതലക്കൽ ഫോൺ വെച്ചു.
അങ്കലാപ്പോടെ അയാൾ സ്റ്റേഷനിൽ വന്നപ്പോൾ ജട്ടിയുമിട്ട് നിൽക്കുന്ന മകനെ കണ്ടു ഹൃദയം പൊട്ടി വിളിച്ചു മോനെ!നിങ്ങളെ എനിക്ക് കാണേണ്ട?
ഞാൻ ഇങ്ങനെ ആയെങ്കിൽ അതിനുത്തരവാദി നിങ്ങൾ തന്നെ ആണ്.
ഞാൻ ഞാൻ എന്ത് ചെയ്തു?
നിങ്ങൾ ഒന്നും ചെയ്തില്ല അതു തന്നെ ആണ് നിങ്ങളുടെ തെറ്റ്.അയാൾ അപമാനം കൊണ്ടു തല കുനിച്ചു.ജീവിതപശ്ചാത്തലം ആണ് കുട്ടികളെ വഴി തെറ്റിക്കുന്നത്.