June 3, 2023

പ്രണയത്തിന്റെ കരുത്തായി അവർ വീണ്ടും കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് ഷഹാന ഫാത്തിമ

പ്രണയത്തിന്റെ കരുത്തായി അവർ വീണ്ടും കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് ഷഹാന ഫാത്തിമ.ഷിഹാബ് സിപി’ അതിരുകളില്ലാത്ത അതിജീവനത്തിന് കേരളം നൽകിയ പേരായിരുന്നു അത്. ജന്മനാ കൈകാലുകളില്ലാത്ത യുവാവ് ആത്മവിശ്വാസം കൊണ്ട് ലോകം കീഴടക്കിയ കഥ ഇന്നും കേരളക്കരയുടെ ഹൃദയതാളമാണ്. മോട്ടിവേഷണൽ സ്പീക്കർ, ചിത്രകാരൻ, അധ്യാപകൻ, നർത്തകൻ വൈകല്യങ്ങളെ പടിക്കു പുറത്തു നിർത്തി ഷിഹാബ് കെട്ടിയാടിയ വേഷങ്ങൾ മാത്രം മതി മലയാളിക്ക് ഊറ്റം കൊള്ളാൻ. പരിമിതികളുടെ കെട്ടുപാടുകൾക്കിടയിൽ നിന്നും മാനം മുട്ടെ പറക്കാൻ.

കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് ഷഹാന ഫാത്തിമയെന്ന പെൺകൊടിയെത്തിയ വാർത്ത അടുത്തിടെയാണ് കേരളക്കര ശ്രവിച്ചത്. കേരളക്കര ഒന്നാകെ അനുഗ്രഹാശിസുകൾ ചൊരിഞ്ഞ ആ കല്യാണ വിശേഷം വനിത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വിഡിയോകൾക്കും ആരാധകർ നൽകിയത് നൂറില്‍ നൂറ് മാർക്ക്. ഇപ്പോഴിതാ സോഷ്യൽ മീഡിയ സഹൃദയർക്ക് വിരുന്നൊരുക്കി വീണ്ടും ടിക് ടോക് പ്രകടനവുമായി എത്തുകയാണ് ഈ ഭാഗ്യജോഡി. പ്രണയഗാനങ്ങൾ മേമ്പൊടിയായെത്തുമ്പോൾ രംഗത്തെത്തുന്നതാകട്ടെ ഷിഹാബും നല്ലപാതി ഷഹാനയും. എന്തായാലും ഇരുവരുടേയും പ്രകടനം കാണുന്നവരുടെ കണ്ണും മനസും നിറയ്ക്കാൻ പോന്നതാണ്.

വിഡിയോ കാണാം.

https://www.facebook.com/Drnisharapheal/videos/381047869158654/

Leave a Reply

Your email address will not be published.