മുംബൈയിലെ റാഫേല്‍ സാമുവല്‍ എന്ന യുവാവ് വ്യത്യസ്തമായ പരാതിയുമായി മാതാപിതാക്കൾക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നു.അയാളെ ജനിപ്പിക്കുന്നതിനു മുൻപ് തന്നോട് അനുവാദം ചോദിച്ചില്ല എന്നാണ് പരാതി.
എന്നാല്‍ മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നം ഉള്ളതുകൊണ്ടാണ് ഈ 27 കാരന്‍ ഇങ്ങനെ ഒരു നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് കരുതരുത്.അച്ഛനമ്മമാരോട് വളരെ സ്‌നേഹപൂര്‍ണമായ ബന്ധം പുലര്‍ത്തുന്ന ആള്‍ തന്നെയാണ് റാഫേല്‍ സാമുവല്‍. പക്ഷേ ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്ന സമൂഹത്തില്‍ പെടുന്ന ആളാണ് റാഫേല്‍ സാമുവല്‍.തനിക്ക് തന്റെ മാതാപിതാക്കളോട് സ്നേഹം ഉണ്ട് പക്ഷേ അവരുടെ സന്തോഷത്തിലും സുഖത്തിനും വേണ്ടിയാണ് താൻ ഉണ്ടാക്കപെട്ടത് എന്നു ഈ യുവാവ് പറയുന്നു
അപ്പോൾ ഇവർക്ക് കൂടുതൽ മനുഷ്യ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ അധികാരം ഉണ്ടോ എന്നും യുവാവ് ചോദിക്കുന്നു.