കറിവേപ്പില ജീവനുള്ളത് പോലെ മാസങ്ങൾ ഇരിക്കും ഇങ്ങനെ മാത്രം ചെയ്‌താൽ മതി

കറിവേപ്പില നമ്മുടെ വീടുകളിൽ ഉറപ്പായും ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഇലയാണ് .സാധാരണ ആളുകൾ ഇത് വീട്ടിൽ തന്നെ നട്ടു വളർത്താറാണ് പതിവ് .എന്നാൽ ചില സാഹചര്യങ്ങളിൽ കറിവേപ്പില നട്ടു വളർത്താൻ നമുക്ക് കഴിഞ്ഞെന്നു വരില്ല .

വിദേശത്തു താമസിക്കുന്നവർക്കും നാട്ടിൽ തന്നെ പട്ടണങ്ങളിലും കൃഷിക്ക് ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്തവർക്കും കറിവേപ്പില കൃഷി ചെയ്യാൻ സാധിച്ചെന്നു വരില്ല .സാധാരണ ഇവരൊക്കെ കടയിൽ നിന്ന് വാങ്ങുന്നതാണ് പതിവ് .

എന്നാൽ വാങ്ങി രണ്ടു ദിവസം കഴിയുമ്പോൾ തന്നെ കറിവേപ്പില കരിഞ്ഞു പോകുന്നതായി നമുക്ക് കാണാൻ സാധിക്കും .ഇങ്ങനെ വേഗം കരിഞ്ഞു പോയാൽ വീണ്ടും വീണ്ടും കടയിൽ പോയി ബുദ്ധിമുട്ടേണ്ടതായി വരും .എന്നാൽ ഇനി അങ്ങനെ വേഗം കരിഞ്ഞു പോകാതിരിക്കാൻ ഒരു ടിപ്പ് ആണ് ഇവിടെ പറഞ്ഞു തരുന്നത് .

കറിവേപ്പില മാത്രം അല്ല നമ്മുടെ പച്ച മുളകും ഇ രീതിയിൽ നമുക്ക് സൂക്ഷിച്ചു വെക്കാം .വിഡിയിൽ കാണുന്നത് പോലെ കറിവേപ്പില വാഴയിലയിൽ പൊതിഞ്ഞു എയർ കേറാത്ത രീതിയിൽ അടക്കുക ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക .ഇ രീതിയിൽ ചെയ്‌താൽ മാസങ്ങളോളം നമുക്ക് ഇ കറിവേപ്പിലയും പച്ച മുളകും എല്ലാം നശിച്ചു പോകാതെ സൂക്ഷിക്കാൻ കഴിയും .

ചീരയിലയും അങ്ങനെ പെട്ടെന്ന് കരിഞ്ഞു പോകുന്നത് എന്തും നമുക്ക് ഇ രീതിയിൽ ഒന്നോ രണ്ടോ മാസം കേടു വരാതെ സൂക്ഷിക്കാൻ കഴിയും .എങ്ങനെ ആണ് ഞാൻ അടച്ചു വെക്കുന്നത് എന്ന് വീഡിയോ കണ്ടു മനസിലാക്കാൻ കഴിയും .

വിദേശത്തേക്ക് പോകുന്നവർ ‘അമ്മ തന്നു വിടുന്ന ചീരയും കറിവേപ്പിലയും കാന്താരി മുളകും അങ്ങനെ പെട്ടെന്ന് വാടി പോകുന്നത് എല്ലാം ഇ രീതിയിൽ ഒരു പരിധി വരെ കേടു വരാതെ സൂക്ഷിക്കാൻ കഴിയും

.’അമ്മ തന്നു വിട്ടത് അവിടെ എത്തിയപ്പോഴേക്കും നശിച്ചു പോയി എന്നുള്ള വിഷമവും ഇനി വേണ്ട .ഇ രീതിയിൽ ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് എയർ ഉള്ളിൽ കയറരുത് എന്ന് മാത്ര൦ ആണ് ശ്രദ്ധിച്ചു ചെയ്യുക മറ്റുള്ളവരുടെ അറിവിലേക്ക് ആയി വീഡിയോ ഷെയർ ചെയ്യുക,

Leave a Reply

Your email address will not be published. Required fields are marked *