ഇങ്ങനെയുമുണ്ടോ ഒരു സോപ്പിടൽ പപ്പയ്ക്ക് ചക്കരമുത്തം കൊടുത്ത് ചായ കെഞ്ചിവാങ്ങി കുറുമ്പി ഹൃദ്യം ഈ രംഗം

സോപ്പിടലെന്നു പറഞ്ഞാൽ എജ്ജാതി സോപ്പിടൽ. സർവ്വ അടവുകളും പ്രയോഗിച്ച് നടക്കില്ലെന്ന് കണ്ടപ്പോൾ പപ്പയ്ക്ക് ചക്കരമുത്തം നല്‍കി കാര്യം സാധിച്ചു. കൺഫ്യൂഷനാകേണ്ട, സോഷ്യൽ മീഡിയ പങ്കുവച്ച ക്യൂട്ട് വിഡിയോയിലെ രംഗമാണ് മേല്‍ വിവരിച്ചത്. ഇവിടെ കഥയിലെ നായിക ഒരു കുട്ടിക്കുറുമ്പിയാണ്. പപ്പയെ സോപ്പിട്ട് ചായ വാങ്ങിക്കുടിക്കുന്ന ഈ കുറുമ്പിയുടെ വിഡിയോക്ക് ഇഷ്ടം ലൈക്കിന്റെ രൂപത്തിൽ നൽകുകയാണ് സോഷ്യൽ മീഡിയ

ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അരികിലേയ്ക്ക് ഒരു കാലി കപ്പുമായി എത്തുകയാണ് ഈ കുറുമ്പി. കപ്പ് നീട്ടിക്കൊണ്ട് ചായക്കായി കെഞ്ചുകയാണ്. എന്നാൽ പപ്പയുടെ വിട്ടു കൊടുക്കുന്നു. ഇതെന്റെ ചായയാണ് തരാനാകില്ലെന്ന് കട്ടായം പറഞ്ഞു. കപ്പ് നീട്ടി കൊഞ്ചിക്കൊണ്ട് ചായ ചോദിച്ചു വരുന്ന ആ വരവ് കാണാൻ തന്നെ ചന്തമേറെയാെയാണ്.

‘പപ്പാ ചായ താ’ എന്ന കുഞ്ഞാവയുടെ ചോദ്യത്തിന് ഇത് പപ്പേടെ ചായയല്ലേ എന്നൊക്കെ അച്ഛൻ പറഞ്ഞു നോക്കിയെങ്കിലും കപ്പുമായി ഒറ്റ നിൽപാണ് കക്ഷി. അലറി ചോദിച്ചിട്ടും ചായകിട്ടില്ലെന്ന് പിടികിട്ടിയ കുഞ്ഞാവ അച്ഛന് നല്ലൊരു അടി അങ്ങ് കൊടുത്തു. അബദ്ധം പിടികിട്ടിയ വാവ പെട്ടെന്നു തന്നെ ചറപറാന്ന് അച്ഛന് ഉമ്മ കൊടുത്ത് സോപ്പിടാനും തുടങ്ങി. സോപ്പിടലിൽ വീണ അച്ഛനാകട്ടെ കുഞ്ഞാവയ്ക്ക് അല്പം ചായ ഒഴിച്ചു കൊടുക്കുകയും ചെയ്തു. എന്നിട്ട് അച്ഛന്റെ വക കുഞ്ഞാവയ്ക്കൊരു ഉപദേശവും ‘ ജൂസ് കുടിക്കുന്നതുപോലെയല്ല ചായ കുടിക്കേണ്ടത്’ . വിരൽ ചൂണ്ടിയുള്ള ആ ഉപദേശം കുഞ്ഞാവയ്ക്ക് അത്ര പിടിച്ചില്ല. ആ വിരലിൽ പിടിച്ച് നല്ലരണ്ട് കടിയും കൊടുത്തു കക്ഷി. അപകടം മണത്ത അച്ഛനാകട്ടെ ഒറ്റവലിക്ക് ചായയും അകത്താക്കി ഇരിപ്പായി. ചായതീർന്നെന്ന് പിടികിട്ടിയപ്പോൾ കാലി ഗ്ലാസുമെടുത്ത് കുഞ്ഞാവ അകത്തേയ്ക്കും പോയി.

‘കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു…തീർത്തും യാദൃശ്ചികമായിരുന്നു…’ എന്ന കുറിപ്പോടെ മുഹമ്മദ് ഹനീഫ് എന്ന യുവാവ് ആണ് ഈ വിഡിയോ പങ്കുവച്ചത്.

കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു..തീർത്തും യാദൃശ്ചികമായിരുന്നു…

Posted by Mohamed Haneef Talikulam on Sunday, September 1, 2019

Leave a Reply

Your email address will not be published. Required fields are marked *