നല്ല റോഡ് നിർമ്മിച്ച ശേഷം മാത്രമേ നിയമങ്ങൾ പാലിക്കാൻ ജനത്തിന്മേൽ സമ്മർദം ചെലുത്താൻ ഒരു ഭരണകൂടത്തിന് അവകാശമുള്ളൂ

നല്ല റോഡ് നിർമ്മിച്ച ശേഷം മാത്രമേ നിയമങ്ങൾ പാലിക്കാൻ ജനത്തിന്മേൽ സമ്മർദം ചെലുത്താൻ ഒരു ഭരണകൂടത്തിന് അവകാശമുള്ളൂ
ഹെൽമെറ്റ് ഇല്ലെങ്കിൽ 1000 രൂപ. മദ്യപിച്ച് വാഹനമോടിച്ചാൽ 10000 ആയിരം .സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ നൂറിൽ നിന്ന് 1000 . തുടങ്ങി റോഡിൽ വാഹനം ഇറക്കിയാൽ പിടിച്ചുപറിക്കാൻ എല്ലാ സാഹചര്യങ്ങളും രൂപീകരിച്ചിരിക്കുകയാണ് സർക്കാർ . അതുകൊണ്ട് പൊതു ജനങ്ങൾക്ക് അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഹെൽമെറ്റ് തലയിൽ വച്ച് ഓടിച്ചാലും, റോഡിൽ കുഴിയിൽ വീഴും ,മരിക്കും കൈയും, കാലും ഒടിയും . അതിനുള്ള പിഴ എത്രയാണെന്ന് നിങ്ങൾ പറഞ്ഞിട്ടില്ല. റോഡ് അശാസ്ത്രീയമായി നിർമ്മിചതു മൂലമുള്ള അപകടങ്ങൾ വഴി അനേകർ മരണപ്പെടുന്നു . സർക്കാർ അതിന് പിഴ കൊടുക്കാറുണ്ടോ ? റോഡ് കുത്തിപ്പൊളിച്ച കുഴിയിൽ വീണു യാതന നേരിടുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ,ആര് പിഴ നൽകും ? സർക്കാർ പണം എന്ന് പറഞ്ഞാൽ ജനങ്ങളുടെ നികുതിപ്പണമാണ്.

അതുപയോഗിച്ച് മന്ത്രിമാരും , 30 പേഴ്സണൽ സ്റ്റാഫും, പിന്നെ കുടുംബാംഗങ്ങൾ, എല്ലാവരും കൂടി രാജകീയ ജീവിതം നയിക്കുകയും, റോഡ് നിർമിക്കാൻ കരം നൽകിയവൻ ,അവൻ കുഴിയിൽ വീണു മരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് . നല്ല റോഡ് നിർമ്മിച്ച ശേഷം മാത്രമേ നിയമങ്ങൾ പാലിക്കാൻ ജനത്തിന്മേൽ സമ്മർദം ചെലുത്താൻ ഒരു ഭരണകൂടത്തിന് അവകാശമുള്ളൂ.

കുണ്ടും കുഴിയും കുളവും ആയ റോഡ് ശരിയായി നിർമിക്കാൻ ജനം പണം നൽകിയിട്ടും, ഇക്കാലമത്രയും , റോഡ് നിർമ്മിക്കാതെ ,കൂടുതൽ പണം പോക്കറ്റടിക്കാൻ ,എല്ലാം ജനത്തിന്റെ നന്മക്ക് എന്ന് വീമ്പിളക്കി പോലീസിനെ ഉപയോഗിച്ച്, ജനത്തിന്മേൽ നുകം വെച്ച കെട്ടുന്ന പരിപാടി തികച്ചും അപലപനീയമാണ്. ആണ് ,ഇത് കൊള്ളയാണ് .സുരക്ഷക്കായി ,ജനം നിയമങ്ങളും കർമ്മങ്ങളും കൃത്യമായി ചെയ്യണം, എന്ന് നിർബന്ധം പിടിക്കുമ്പോൾ,

ജനത്തിന്റെ പണം വാങ്ങിയ സർക്കാർ, അത് വിനിയോഗിച്ച് വേണ്ടവിധം റോഡ് നന്നാക്കാത്തതിന് ഞങ്ങൾ ജനങ്ങൾ മന്ത്രിക്ക് പിഴ ചുമത്തണോ ?അതോ സർക്കാർ ചുമത്തുമോ ? ഇപ്പോഴത്തെ ഈ പിഴ വർദ്ധനവ് ‘ ,ജനത്തെ രക്ഷിക്കാനല്ല .മറിച്ച് നിങ്ങളുടെ ഒക്കെ രക്ഷക്കാണ്. അതല്ലായെങ്കിൽ ,കേരളത്തിലെ മുഴുവൻ റോഡുകളും ,മറ്റ് അയൽ സംസ്ഥാനങ്ങളിലെ റോഡു പോലെ കുറ്റമറ്റതാക്ക്. എന്നിട്ട് പോരെ ജനത്തിന് മേലുള്ള ഈ കടന്നുകയറ്റം ? ഉറപ്പിച്ചു പറയുന്നു. ഇത് കൊള്ളയാണ് . പകൽകൊള്ള .

Leave a Reply

Your email address will not be published. Required fields are marked *