എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്കു പറ്റുമോ അയൽവാസിയും വിവാഹിതയുമായ പ്രേമചേച്ചിയുടെ ചോദ്യം
എന്നെ ഞെട്ടിച്ചു
ഞാൻ കണ്ണുമിഴിച് അവരെ നോക്കി.
നീ എന്താ എന്റെ ചോദ്യം കേട്ടില്ലേ?
കേട്ടു പക്ഷെ എനിക്ക് മനസ്സിലായില്ല ചേച്ചി എന്താ ഉദ്ദേശിക്കുന്നതെന്ന് ?
ഇതിൽ മനസിലാക്കാൻ എന്തിരിക്കുന്നു?
എനിക്ക് ഒരു അമ്മയാകണം, അതിന് നിന്റെ സഹായം വേണം…അവർ വളരെ നിസാരമായി പറഞ്ഞു.
ചേച്ചി തമാശയാണോ കാര്യമാണോ?ഞാൻ ചോദിച്ചു.
ഇത് തമാശയായി പറയാൻ നീ എന്റെ കെട്ട്യോൻ ഒന്നുമല്ലല്ലോ…ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്,എനിക്ക് ഒരു
അമ്മയാകണം…
ചേച്ചീ…ചേച്ചി വിവാഹിതയല്ലേ,എന്നിട്ടും…
ശരിയാണ് ഞാൻ വിവാഹിതയാണ് കഴിഞ്ഞ 7 വർഷമായി!
22ആം വയസിലാണ് നന്ദേട്ടൻ എന്നെ വിവാഹം ചെയ്യുന്നത്.
അന്നുതൊട്ടിന്നുവരെ ആ മനുഷ്യനെ ഞാൻ വഞ്ചിച്ചിട്ടില്ല.
പക്ഷെ അയാൾ എന്നോട് ചെയ്തത് എന്താണെന്ന് നിനക്കറിയാമോ?
അവർ ആ കഥ പറയാൻ തുടങ്ങി.
◆◆◆◆◆
അവർ പറഞ്ഞ കഥ നിങ്ങളോട് പറയുന്നതിന് മുൻപ് ഞങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തണമല്ലോ അതല്ലേ
അതിന്റെ മര്യാദ…
ഞാൻ ഇന്ദ്രജിത്ത്…
മാവേലിക്കരക്കാരായ മാതാപിതാക്കളുടെ രണ്ട് മക്കളിൽ ഇളയവൻ.
ഇവിടെ പാലക്കാട് ഗവണ്മെന്റ് കോളജിൽ അധ്യാപകനാണ്.
ഒരു ചേച്ചി ഉള്ളത് വിവാഹിതയായി വിദേശത്താണ്.
പാലക്കാട് ജോലി കിട്ടിയപ്പോൾ കോളേജിനടുത് തന്നെ ഒരു വീട് വാടകയ്ക്കെടുത്തു.
സ്വയം പര്യാപ്തത നേടണം എന്ന ആഗ്രഹമുള്ളത് കൊണ്ട് അത്യാവശ്യം പാചകമൊക്കെ തനിയെ പഠിച്ചു.
എന്റെ അടുത്ത വീട്ടിലെ താമസക്കാരിയാണ് പ്രേമമേനോൻ എന്ന കഥാനായികയും അവരുടെ ഭർത്താവും
കഥയിലെ വില്ലനുമായ നന്ദൻ മേനോനും.
പ്രേമ ട്രെഷറിയിൽ ആണ് ജോലി ചെയ്യുന്നത്,
നന്ദൻ മേനോൻ ഇലക്ട്രിസിറ്റി ബോര്ഡിലും
.
അയാൾ ആളുകളോട് അത്ര വലിയ അടുപ്പമൊന്നുമില്ല ഒരു മുരടനാണ്. പ്രേമചേച്ചി എന്ത് കണ്ടിട്ടാണ് ഇയാളെ
കെട്ടിയതെന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്.
പ്രേമചേച്ചി ആണേൽ നമ്മുടെ നടി ഭാനുപ്രിയയെ ഫോട്ടോസ്റ്റാറ്റ് എടുത്തത് പോലുണ്ട്.അത്ര മനോഹരമാണ്
അവരുടെ രൂപം.
രാജശില്പി സിനിമയിലെ പൊയ്കയിൽ കുളിർ പൊയ്കയിൽ എന്ന ഗാനം ഇവരെ കാണുമ്പോഴൊക്കെ മനസിലേക്ക്
ഓടിവരാറുണ്ട്.
ഇപ്പോൾ മനസിലായി കാണുമല്ലോ അവരുടെ മനോഹാരിത…ഇതിലും നന്നായി അവരുടെ രൂപം നിങ്ങളിലേക്ക്
എത്തിക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല.
ചേച്ചി ഞാൻ എഴുതുന്ന കഥകൾ ഒക്കെ വായിക്കാറുണ്ട്.ശക്തമായി വിമർശിക്കുകയും ചെയ്യും അതാണ് അവരുടെ
പ്രത്യേകത.
അങ്ങനെ ഉള്ള പ്രേമചേച്ചിയാണ് ഇപ്പോൾ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
◆◆◆◆◆
ജിത്തൂ ഞങ്ങൾ വിവാഹം കഴിച്ചിട്ട്7 വർഷമായി.
ഇതു വരെ എനിക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചിട്ടില്ല.
അത്ര സുഖകരമായ വിവാഹ ജീവിതമല്ല എന്റേത്.
പുറമെ നോക്കുമ്പോൾ മാതൃകാ ദമ്പതികൾ.
നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള രണ്ടു പേർ…
സമൂഹത്തിൽ നല്ല സ്ഥാനമുള്ള രണ്ടു പേർ …
പക്ഷെ എന്റെ ഭർത്താവ് ഒരു മൃഗ തുല്യനാണ്. കിടക്കയിൽ പോലും അയാൾ മേൽക്കൈ നേടാൻ
ശ്രമിക്കുന്നു.എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ട് തിരിഞ്ഞു കിടന്നുറങ്ങും…ഞാൻ ഉണർന്നു വരുമ്പോഴേക്കും അയാൾ
ഗാഢനിദ്രയിലേക്ക് വഴുതി വീണിട്ടുണ്ടാകും.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ ആയപ്പോഴേക്കും വിശേഷം ഒന്നുമായില്ലിയോ എന്ന ബന്ധുക്കളുടെ
ചോദ്യം എന്നെ വല്ലാതെ ഉലച്ചു.
ഒരു ഡോക്ടറെ കാണാം എന്ന എന്റെ നിർദ്ദേശം ശക്തമായി എതിർത്തിട്ടും ഒടുവിൽ അയാൾ സമ്മതിച്ചു.
അയാളുടെ പരിചയത്തിൽ ഉള്ള ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി.റിസൾട്ട് വന്നപ്പോൾ കുഴപ്പം
എനിക്കാണെന്നു തെളിഞ്ഞു.
പിന്നീട് വർഷങ്ങളായി ചികിത്സയിലാണ്…ഒരുപാട് മരുന്ന് കഴിച്ചു,നേരാത്ത വഴിപാടുകൾ ഇല്ല.
പക്ഷെ…പക്ഷെ ഫലമുണ്ടായില്ല.
കഴിഞ്ഞ ആഴ്ച അയാളുടെ അലമാര തപ്പുമ്പോഴാണ് ഞാൻ ഞെട്ടിയ്ക്കുന്ന ഒരു സത്യം മനസിലാക്കിയത്.
കുഴപ്പം എനിക്കല്ല അയാൾക്കാണ്.
അയാൾക്കൊരു അച്ഛനാകാനുള്ള കഴിവില്ല എന്ന ടെസ്റ്റ് റിസൾട്ട് ആ അലമാരയുടെ രഹസ്യ അറയിൽ നിന്ന്
കിട്ടി.
തന്റെ കഴിവ് കേടുകൾ മറച്ചു വെക്കാൻ സുഹൃത്തിന്റെ സഹായത്തോടെ അയാൾ കുറ്റം മുഴുവൻ
എനിക്കാണെന്നു വരുത്തിതീർത്തു.
എന്നെ ചതിച്ചതിന് എനിക്ക് അയാളോട് പ്രതികാരം ചെയ്യണം, ഒരു അമ്മയായി
…
അവർ കിതപ്പോടെ പറഞ്ഞവസാനിപ്പിച്ചു.
ഞാൻ അനുകമ്പയോടെ അവരെ നോക്കി.
പാവം സ്ത്രീ…ഞാൻ വിചാരിച്ചു.
ഇനി നീ പറ…ഞാൻ അവശ്യപ്പെട്ടതിൽ എന്തെങ്കിലും തെറ്റുണ്ടോ?
അവർ പ്രതീക്ഷയോടെ എന്നെ നോക്കി.
ഇല്ല…ഞാൻ സംസാരിക്കാൻ തുടങ്ങി.
ചേച്ചി അവശ്യപ്പെട്ടതിൽ തെറ്റില്ല കാരണം ചതിക്കപ്പെട്ടതിന്റെ അമർഷവും പകയും ആണ് ഇങ്ങനെ ഒരു
ആവശ്യം ഉന്നയിക്കാൻ കാരണം.
എന്തുകൊണ്ട് ചേച്ചി മറ്റൊരു വിവാഹം കഴിച്ചുകൂടാ?ഞാൻ ചോദിച്ചു.
വയ്യെടാ ഇനി വരുന്ന ആൾ ഇതുപോലെ ഉപദ്രവകാരി അല്ലെന്നാര് കണ്ടു.എനിക്ക് വീണ്ടും റിസ്ക് എടുക്കാൻ
വയ്യ.അവർ പറഞ്ഞു.
ചേച്ചീ അയാൾ ദുഷ്ടനാണ്,പക്ഷെ നിങ്ങളുടെ കഴുത്തിൽ കിടക്കുന്ന ഈ താലിയെ വഞ്ചിക്കുന്നത് ശരിയാണോ?
ഞാൻ ചോദിച്ചു.
അവരുടെ കണ്ണുകൾ നിറഞ്ഞു.
ശരിയാണ്, പക്ഷെ ഒരു അമ്മയാകാനുള്ള എന്റെ അവകാശം?
തീർച്ചയായും നടക്കും,പക്ഷെ അത് ഒരു ജാരസന്തതിയെ അല്ല നിങ്ങൾ പ്രസവിക്കേണ്ടത്…മറിച്ച് നിങ്ങളുടെ
ഭർത്താവിന്റെ കുട്ടിക്ക് വേണം ജന്മം നൽകാൻ…
അവർ അതിശയത്തോടെ എന്നെ നോക്കി.
അത്ഭുതപ്പെടേണ്ട നിങ്ങൾക്ക് എന്നെക്കാൾ രണ്ട് വയസ് കൂടുതലുണ്ട്,അത് എനിക്കൊരു പ്രശ്‌നമല്ല.നിങ്ങളെ ഞാൻ
വിവാഹം കഴിക്കാം,നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്,എന്റെ സ്വപ്ന സുന്ദരി എന്ന് വേണമെങ്കിൽ
വിശേഷിപ്പിക്കാം.അയാളിൽ നിന്ന് ഡിവോഴ്സ് വാങ്ങി വരൂ ഞാൻ അവരോട് പറഞ്ഞു.
അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പ്രകാശം ഞാൻ കണ്ടു
.
◆◆◆◆◆
ഞാൻ പറഞ്ഞതനുസരിച്ച് ആ ടെസ്റ്റ് റിസൾട്ട് വെച്ച് അവർ അയാളോട് വിലപേശി,തന്റെ കഴിവ് കേടുകൾ
നാട്ടുകാരറിഞ്ഞാലോ എന്ന ഭയം മൂലം അയാൾ ഡിവോഴ്സിന് സമ്മതിച്ചു.
◆◆◆◆◆
ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു…
ഞങ്ങൾ വിവാഹിതരായി.
പ്രേമചേച്ചി…അല്ല പ്രേമ നല്ലൊരു ഭാര്യയും നല്ല മകളുമാണ്…
ഇടയ്ക്ക് സ്വകാര്യ നിമിഷങ്ങളിൽ പ്രേമചേച്ചി എന്നു വിളിച്ചു ഞാൻ കളിയാക്കുമ്പോൾ അവർ അന്നാവശ്യപ്പെട്ട
കാര്യം വീണ്ടും ആവർത്തിക്കും…
എനിക്ക് നിന്റെ കുഞ്ഞിനെ പ്രസവിക്കണം. എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്കു പറ്റുമോ ?
ആ ചോദ്യത്തിന്റെ ഉത്തരം ഇരട്ടക്കുട്ടികളിലൂടെ ഞാനവൾക്ക് സമ്മാനിച്ചു…
ഇന്ന് ഞങ്ങൾ ഇരട്ടകളുടെ മാതാപിതാക്കൾ ആണ്.
രണ്ട് വയസുള്ള അശ്വിനും ആര്യനും
…
M Varun Das Mavelikara