March 25, 2023

ഭാര്യയുടെ വാക്ക് കേട്ട് സ്വന്തം അമ്മയെ വൃദ്ധസദനത്തില്‍ ആക്കിയ യുവാവിന്‍റെ ഫൈസ്ബുക്ക് പോസ്റ്റ്‌ വൈറല്‍..!!

ഭാര്യയുടെ വാക്ക് കേട്ട് സ്വന്തം അമ്മയെ വൃദ്ധസദനത്തില്‍ ആക്കിയ യുവാവിന്‍റെ ഫൈസ്ബുക്ക് പോസ്റ്റ്‌ വൈറല്‍..!!
ഉമ്മാ ഒന്ന് പെട്ടെന്നിറങ്ങൂ, എത്ര നേരമായി കാത്തിരിക്കുന്നെ”
മറീത്ത ഇന്ന് ഭയങ്കര സന്തോഷത്തിലാണ്, ഒരുപാട് നാളുകൾക്ക് ശേഷം അവർ ഒരു ദൂരയാത്രക്ക് പുറപ്പെടുകയാണ്.

മോന്റെ കല്യാണ ശേഷം ഇത് ആദ്യമായാണ് ഇങ്ങനെ ഒരു യാത്ര
അവർ തന്റെ പേരകുട്ടികളുടെ കൂടെ പിറകിൽ ഇരിക്കാൻ പോയപ്പോൾ മകൻ അതിന് വിലക്കി
“ഉമ്മ മുന്നിൽ ഇരുന്നാൽ മതി’

ഇതെന്തു പറ്റി സാധാരണ മരുകളാണല്ലോ മുന്നിൽ ഇരിക്കൽ
അവർ വളരെ സന്തോഷത്തോടെ മുന്നിൽ വന്നിരുന്നു
പക്ഷെ തന്റെ മകന്റെ മുഖത്ത് ഒരു സന്തോഷവും ഇല്ല
“ഉപ്പച്ചീ പാട്ട് വെക്ക്”

കുട്ടികൾ പിറകിൽ നിന്നും ഒച്ചപ്പാട് ഉണ്ടാകാൻ തുടങ്ങി,
“അടങ്ങി ഇരുന്നോണം രണ്ടെണ്ണവും”
മരുമോൾ മൂത്ത മകന്റെ തലക്ക് ഒരു മേട്ടം കൊടുത്തിട്ട് പറഞ്ഞു
പക്ഷെ മറീത്തയുടെ മുഖത്തെ സന്തോഷം അധിക നേരം നിന്നില്ല, ‘സ്നേഹാലയം’ എന്ന ബോർഡ് വെച്ച ഒരു കെട്ടിടത്തിന് മുന്നിൽ വണ്ടി നിറുത്തി

മരുമകൾ ഡിക്കിയിൽ നിന്നും ഒരു ബാഗ് എടുത്തു കൊണ്ട് അവരെ അനുഗമിച്ചു
“ഉമ്മ എന്നോട് പൊറുക്കണം , ഈ മോൻ സന്തോഷത്തോടെ ജീവിക്കാൻ ആണ് ഉമ്മ ആഗ്രഹിക്കുന്നതെങ്കിൽ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇവിട്ടടെ നിൽക്കണം”
ഇത്രയും പറഞ്ഞിട്ട അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി

“ഉപ്പച്ചീ ഉമ്മമാനെ കൂട്ടുന്നില്ലേ, ഉമ്മാമ വാ ഉമ്മാമ”
ഇളയ മകൾ റഫ്ന കെഞ്ചി പറഞ്ഞു, മരുമകൾ കുട്ടികളുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് നടന്നു, നടക്കുന്നതിനിടയിൽ റഫ്ന തിരിഞ്ഞു നോക്കി, ഉമ്മമാന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു
റഫ്ന മോളുടെ കണ്ണിലെ തീക്ഷ്ണത കണ്ട് മറീത്ത അറിയാതെ പറഞ്ഞു പോയി
പൊന്ന് മോനെ എന്നാലും ഈ ഉമ്മാനെ ഉപേക്ഷിക്കാൻ നിനക്ക് തോന്നിയല്ലോ, ‛ഇന്ന് ഞാൻ നാളെ’ നീ അതോർത്തോ.

നഗര വീദിയിൽ അയാളുടെ കാറ് ചീറി പാഞ്ഞു, ഒപ്പം ഓർമകളും
കല്യാണം കഴിഞ്ഞു 10 വർഷമായിട്ടും കുട്ടികൾ ഇല്ലാതിരുന്നപ്പോൾ ആണ് മറീത്തയും ഉമ്മർക്കയും ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചത്, അന്ന് ആദ്യമായിട്ടാണ് അവർ ഈ സ്നേഹാലയത്തിൽ വരുന്നത്, ആരോരുമില്ലാത്ത അനാഥ കുട്ടികളെയും മക്കൾ ഉപേക്ഷിച്ച മാതാപിതാക്കളെയും പരിപാലിക്കുന്ന സ്ഥലം
കുറച്ച് വലിയ കുട്ടി മതിയെന്നായിരുന്നു അവരുട തീരുമാനം,

കാരണം ജോലിയാവിഷാർത്ഥം ഉമ്മർക്ക അധികവും യാത്രയിലായിരിക്കും, അനങ്ങനെയാണ് പത്ത് വയസ്സായ റഹീമിനെ അവർ സ്വീകരിക്കുന്നത്, പക്ഷെ ആ സന്തോഷം അധികം നീണ്ടുനിന്നില്ല, ഒരു വർഷത്തിന് ശേഷം ഉമ്മർക്ക് ഒരു അസിസിഡന്റിൽ മരിച്ചു പോയി,പ്രായം 30 കഴിയുന്നത്രെ ഈ കുട്ടിയെ തിരിച്ച് കൊണ്ടാക്കിയിട്ടു വേറെ കല്യാണം കഴിക്കാൻ നാട്ടുകാരും വീട്ടുകാരും ഒരുപാട് പറഞ്ഞതാണ്, പക്ഷെ മറീത്ത അതിന് സമ്മതിച്ചില്ല, മരിക്കുവോണം എനിക്ക് ഇവനെ പൊന്ന് പോലെ നോക്കണം എന്ന് പറഞ്ഞു,
അയൽവീട്ടിലേക്കും മറ്റും ഡ്രസ്സ് അടിച്ചു കൊടുത്ത് അവർ ജീവിച്ചു,

മകനെ അന്തസ്സായിട്ടു തന്നെ വളർത്തി, പഠിപ്പിച്ചു വലുതാക്കി, ഒടുവിൽ ഒരു ഇണയുടെ കയ്യിൽ ഏൽപ്പിച്ചു
പക്ഷെ ഇപ്പോൾ.റഹീമിന് നിയന്ദ്രണംനഷ്ടപ്പെട്ടു, അയാൾ വണ്ടി ശരവേഗത്തിൽ പായിച്ചു, ആ കാറ് പിന്നെ നിന്നത് ഒരു വീട്ട് മുറ്റതായിരുന്നുകാറിലുള്ള തന്റെ ഭാര്യയെ പിടിച്ച് ഇറക്കി കൊണ്ട് അയാൾ പറഞ്ഞു
“ഇനി എന്ന് മുതൽ എന്നെ പോലെ എന്റെ ഉമ്മയെയും നിനക്ക് സ്വീകരിക്കാൻ കഴിയുന്നുവോ അന്ന് തിരിച്ചു വന്നാൽ മതി നീയാവീട്ടിലേക്ക്,

ഒരു നിമിഷമെങ്കിലും ഒരു നിമിഷം നീ കാരണം ഞാനെന്റെ ഉമ്മാനെ തള്ളിപ്പറഞ്ഞില്ലേ, ആരോരുമില്ലാത്ത എന്നെ നീ നിലവരെ എത്തിച്ചിട്ടും ഞാൻ എന്ത് ദ്രോഹമാണ് ചെയ്തത് യ അല്ലാഹ് എത്രയും പെട്ടെന്ന് തന്നെ എനിക്ക് എന്റെ ഉമ്മാന്റെ അടുത്ത തിരിച്ചെത്തണം”.റഹീം വന്നതിലും വേഗത്തിൽ തിരിച്ച് സ്നേഹാലയത്തിൽ എത്തി,

പക്ഷെ അവിടെ അവനെ കാത്തിരുന്നത് ആ ഉമ്മാന്റെ മയ്യിത്തായിരുന്നു
നിറകണ്ണുകളോടെ ആ ഉമ്മാന്റെ അടുത്തേക്ക് നടന്നു പോകുമ്പോ ആരോ പറയുന്നത് കേട്ടു
“ഹാർട്ട് അറ്റാക്ക് ആണ്”
രചന:സന റാസ്

Leave a Reply

Your email address will not be published.