March 25, 2023

ഭർത്താവിന്റെ കൂട്ടുകാരൻ… വീട്ടമ്മയുടെ അനുഭവ കുറിപ്പ് ..!!

ഭർത്താവിന്റെ കൂട്ടുകാരൻ… വീട്ടമ്മയുടെ അനുഭവ കുറിപ്പ് ..!!
സുദീപിന്റെ പ്രൈവറ്റ് കമ്പനിയിലെ ജോലി പോയതിൽ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല .

പഴയ ആർഭാടവും ജീവിത നിലവാരവും നിലനിർത്താൻ വേണ്ടി എന്റെ ആഭരണങ്ങൾ എല്ലാം വിറ്റഴിച്ചപ്പോൾ ഏട്ടനോട് എനിക്ക് ഒട്ടുംപരിഭവം തോന്നിയില്ല .എന്റെ കാര്യ പ്രാപ്തിയിലും സ്നേഹപ്പൂർവ്വമായ പെരുമാറ്റത്തിലും ഏട്ടൻ അതീവ സംതൃപ്തനാണ് എന്ന്.. അമ്മയോട് പറയുന്നേ കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഇതിൽ പരം എന്ത് വേണം ഒരു ഭാര്യക്ക് .ഏട്ടൻ സ്വന്തം ബിസിനെസ്സ് തുടങ്ങി സാമ്പത്തികമായി പ്രതീക്ഷിച്ചതിലധികം അഭിവൃദിയും ഉണ്ടായി അതെന്റെ ഭാഗ്യം കൊണ്ടാണെന്നു ഏട്ടൻ പറഞ്ഞപ്പോ വല്ലാത്തൊരു ആത്മ നിർവൃതി ആയിരുന്നു..

ഏട്ടന്റെ പുകവലി മാത്രം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല . കാരണം മനം മടുപ്പിക്കുന്ന മണം എനിക്ക് ഇഷ്ടമല്ലായിരുന്നു . അതറിഞ്ഞപ്പോൾ തന്നെ ഏട്ടൻ നിർത്തുകയും ചെയ്തു .മദ്യം കഴിക്കുന്നതിൽ എനിക്ക് യാതൊരു പ്രതിഷേധവും ഉണ്ടായിരുന്നില്ല വീട്ടിലെ മിനിബാറിൽ നിന്നും ഞാൻ തന്നെ ഏട്ടനു മദ്യം ഒഴിച്ച് കൊടുക്കുമായിരുന്നു .വൈകീട്ട് ഒരുപാട് സമയം ഞാനും ഏട്ടനും ഒരുമിച്ചിരുന്നു വിശേഷങ്ങൾ പങ്കുവെക്കും സംഗീതം കേൾക്കും .

മക്കളോടൊപ്പം ചിലവഴിക്കും . വളരെ സന്തുഷ്ടമായിരുന്നു . ഞങ്ങളുടെ കുടുംബജീവിതം ഏട്ടന് അപ്പടി കാര്യം മാത്രേ ഉണ്ടായിരുന്നുള്ളു . ഞാൻ ഇടക്ക് . പറയും എന്തേലും ഒക്കെ തമാശ പറയാൻ എവിടെ മസിലു പിടിച്ചിരിക്കുള്ളൂ പൊട്ടിച്ചിരികൾ അധികമില്ലാത്ത എന്നാൽ അന്യോന്യം സ്നേഹിക്കുന്നതിനു ഒരു കുറവുമില്ലാത്ത ഒരു ദാമ്പത്യമായിരുന്നു ഞങ്ങളുടെത് .അപ്പോളാണ് ഞങ്ങളുടെ ഇടയിലേക് അനിലേട്ടൻ വരുന്നെ അനിലേട്ടൻ ഏട്ടന്റെ കൂട്ടുകാരനാ. എന്ത് തമാശക്കാരൻ ആണെന്നോ ചിരിച്ചു ചിരിച്ചു ചിലപ്പോളൊക്കെ വയറു വേദനിക്കാറുണ്ട് .

ഞാനുണ്ടാക്കുന്നതൊക്കെ ഭയങ്കര ഇഷ്ട . സുദിയേട്ടൻ ആനേൽ ഇന്ന് വരെ നല്ലൊരു അഭിപ്രായം പറഞ്ഞിട്ടില്ല . അനിലേട്ടൻ വീട്ടിൽ നിന്നും പോകുമ്പോൾ അവാർഡ് ഫിലിം പോലെയാവീട്ടിലെ അവസ്ഥ .ഒരിക്കൽ ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു അനിലേട്ടനോട് എനിക്ക് പ്രത്യേകം അടുപ്പം തോനുന്നു എന്ന്.. മറുപടി മൗനം ആയിരുന്നു അപ്പൊ എനിക്ക് ദേഷ്യം വന്നു അന്യ പുരുഷനുമായി ലൈംഗീക ചിന്തയില്ലാത്ത ഒരു ബന്ധം പാടില്ലേ ഞാൻ ചോദിച്ചു .? ആവാം പക്ഷെ ഈ ലോകത്തിൽ ആണും പെണ്ണും എന്ന രണ്ടു വര്ഗങ്ങളെ അടിസ്ഥാനമേയുള്ളു .

അവർ തമ്മിൽ കൂടുമ്പോൾ ലൈംഗീക ആകർഷണവും ഒരു ഭാഗമായി തീരും . നിനക്ക് അയാളോട് ഒന്നും തോന്നുന്നില്ലായിരിക്കും പക്ഷെ അയാൾക് നിന്നോട് തോന്നി കൂടായികയില്ല സന്ധ്യേ നീ സ്വതന്ത്രമായി ഇടപെടുന്നതിൽ എനിക്ക് വിരോധമില്ല എനിക്ക് നിന്നെ നൂറു ശതമാനം വിശ്വാസമാണ് . വസ്തുതകൾ പറഞ്ഞന്നേ ഉള്ളു . നാളുകൾ കടന്നു പോയി .ഏട്ടൻ ഓഫീസ് മീറ്റിംഗിനായി തിരുവനന്തപുരത്തേക്ക് പോയ ദിവസം ,,
ബാത്‌റൂമിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ അപ്പോഴാണ് ആരോ ബെല്ലടിക്കുന്ന ശബ്ദം കേട്ടത് കുളി കഴിഞ് മാക്സി എടുത്തിട്ട് തലയിലെ വെള്ളം മുഴുവൻ തുടക്കാതെ തന്നെ വാതിൽ തുറക്കാനായി പോയി നോക്കിയപ്പോൾ അനിലേട്ടൻ ആയിരുന്നു ,,

ഞാൻ വാതിൽ തുറന്നു ,,
ആ അനിലേട്ടനോ ഞാൻ ഇത്‌ ആരാണാവോ എന്ന് കരുതിയാ ഓടി വന്നു ,,
അതെന്താ ഓടി വന്നേ ആരെയെങ്കിലും പ്രദീക്ഷിച്ചിരുന്നോ ,,ഏട്ടൻ ഇവടെ ഇല്ലാലോ എപ്പഴാ വരാ പറയാൻ കഴിയില്ല പെട്ടന്ന് ഏട്ടൻ ആവുമോ എന്ന്വി ചാരിച്ചു , അല്ല നീ കുളിക്കായിരുന്നോ ,?ആ കുളി കഴിഞ്ഞു അനിലേട്ടൻ ഇരിക്ക് ഞാൻ ചായ എടുക്കാം ,,

അടുക്കളയിലേക്ക് നടന്നു , ഞാൻ ചായയുമായി തിരികെ വന്നപ്പോൾ അനിലേട്ടൻ ഒരു സിഗരറ്റ് കത്തിച്ചു പുറത്തു നിൽക്കുന്നത് കണ്ടു മുഖത്ത് ഇതുവരെ ഇല്ലാത്ത ഒരു ഭാവ മാറ്റം ഉണ്ട് . അനിലേട്ടാ ഇതാ ചായ ,നിങ്ങൾ സിഗരറ്റു വലിക്കോ അനിലേട്ടാ ഞാൻ ഇല്ലന്ന് കരുതി ,,
ഏയ് അംങ്ങനയൊന്നും ഇല്ല വല്ലപ്പോഴും അത്രേ ഒള്ളു ,,
സിഗരറ്റ് കുറ്റി വലിച്ചെറിഞ് അകത്തേക്ക് കയറി ,,

ചായ കൊടുക്കാൻ നീട്ടിയ കൈകളിൽ അയാൾ കയറി പിടിച്ചു ,,
എന്താ അനിലേട്ടാ ഇത്,?ഞാൻ ചായഗ്ലാസ് നിലത്തേക്ക് ഇട്ട് പിന്നോട്ട് മാറി ,,
സന്ധ്യേ !എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് .. ഞാൻ കൈ ത ട്ടി മാറ്റി .
സന്ധ്യേ പ്ളീസ് കുറച്ചു സമയം മതി പലനാളായിട്ടുള്ള എന്റെ ആഗ്രഹമാണ് പ്ളീസ് ആരും അറിയില്ല അത്രക്ക് ഇഷ്ടമാണ് ദേഷ്യം കൊണ്ട് എന്റെ ശരീരം അകെ വിറച്ചു . ഞാൻ എന്റെ സർവ ശക്തിയുമെടുത്തു മുഖത്തിട്ടൊരെണ്ണം കൊടുത്തു .

താൻ എന്താടോ ചെറ്റേ വിചാരിച്ചത് അല്പം ഒന്ന് അടുത്തിടപഴുകിയാൽ അല്ലേൽ ഒന്നിച്ചിരുന്നോന്നു സംസാരിച്ചാൽ ഭർത്താവിനെ മറന്നു തന്റെ കൂടെ കിടക്കുമെന്നോ .!കഷ്ടം !
അതുപോലുള്ള പെണ്ണുങ്ങളെ താൻ ഒരുപാട് കണ്ടിട്ടുണ്ടാവും ഈ സന്ധ്യയെ അതിൽ പെടുത്തണ്ട .
കടക്കടോ ചെറ്റേ പുറത്തു .എന്റെ നിയന്ത്രണം വിട്ടു
സന്ധ്യേ എന്നോട് ക്ഷെമിക്കണം പെട്ടെന്ന് തോന്നി ചെയ്തുപോയതാ ..
അത് പറഞ്ഞു അയാൾ സ്ഥലം വിട്ടു.

Leave a Reply

Your email address will not be published.