June 1, 2023

ജനലാണെന്നു കരുതി തുറന്നത് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ പിന്നെ സംഭവിച്ചത്

ജനലാണെന്നു കരുതി തുറന്നത് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ പിന്നെ സംഭവിച്ചത് .ജീവിതത്തില്‍ ആദ്യമായി വീമാനത്തില്‍ കയറിയ യാത്രക്കാരന്‍ ജനല്‍ ആണെന്ന് കരുതി എമര്‍ജന്‍സി വാതില്‍ തുറന്നു.ബംഗ്ലൂരില്‍ ഉള്ള അന്താരാഷ്ട്ര വീമാന താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.ബംഗ്ലൂരില്‍ നിന്ന് ലക്നുലെക് പോവുകയായിരുന്ന ഗോ എയര്‍ വീമാനത്തില്‍ ആയിരുന്നു സംഭവം.ഉത്തര് പ്രദേശ്‌ സ്വദേശി സുനില്‍ കുമാറാണ് വാതില്‍ തുറന്നത്.തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി.വ്യാഴാഴ്ച രാവിലെ 8 12 ഓടെ ആയിരുന്നു സംഭവം.171 യാത്രക്കാരുമായി റന്‍വെ വഴി നീങ്ങി തുടങ്ങിരുന്നു വീമാനം.
ബംഗ്ലൂരില്‍ നിര്‍മ്മാണ തൊഴിലാളി ആയ സുനില്‍ നാട്ടിലേക്ക് പോകാന്‍ വേണ്ടി ആയിരുന്നു വീമാനത്തില്‍ കയറിയത്.എമര്‍ജന്‍സി വാതില്‍നു അടുത്തിരുന്ന സീറ്റില്‍ ഇരുന്ന സുനില്‍ ബലം പ്രയോഗിച്ചു വീമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു.വീമാനം പെട്ടെന്ന് നിര്‍ത്തിയത് കൊണ്ട് വന്‍ അപകടം ഒഴിവായി.

Leave a Reply

Your email address will not be published.