കേബിള്‍ ഇളകിയത് നോക്കാന്‍ പോയി കണ്ടത് പേടിപ്പെടുത്തുന്ന കാഴ്ച.അല്പം വലിയ മുറ്റവും പറബ്ബും ആയി താമസിക്കുമ്പോള്‍ മിക്കവര്‍ക്കും പറ്റുന്ന ചതിയാണിത്.വീടിനെ ചുറ്റി പറ്റി കിടക്കുന്ന ഏതെങ്കിലും ഒരു ഭാഗത്ത് സ്ഥിരമായി കണ്ണ് എത്താതെ പോകും.ഏറെ നാള്‍ ആയി അവിടെ അങ്ങനെ പെരുമാറ്റം ഇല്ലാതെ കിടക്കുന്നു.അങ്ങനെ നാളുകള്‍ ആയി ഒരിടം മനുഷ്യരുടെ ഇടപെടല്‍ ഇല്ലാതെ കിടന്നാല്‍ സ്വഭാവികം ആയും അവിടെ മറ്റു ജീവികള്‍ വന്നു താമസിക്കും.കാടിനോ മലകള്ക്കോ അരികില്‍ ആണ് താമസിക്കുന്നത് എങ്കില്‍ പറയുകയും വേണ്ട.
പിന്നീട് ജീവന് തന്നെ ഭീഷണി ആവുമ്പോള്‍ ആയിരിക്കും നമ്മള്‍ ഇവരെ എങ്ങനെ തുരത്താം എന്ന് നോക്കുന്നത്.അപ്പോഴേക്കും അത് നമ്മുടെ കൈ വിട്ടു പോയിട്ടും ഉണ്ടാകും.ഇങ്ങനെ ഒരു സംഭവമാണ് ന്യൂ യോര്‍ക്കിലെ അല്ബാനിയില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഒഴിഞ്ഞ ഒരിടത് ഉള്ള വീട് മണ്ണില്‍ നിന്ന് ചെറിയ തിട്ട ഉണ്ടാക്കി അതിലാണ് വീട് ഉറപ്പിച്ചത്.
അതായതു താഴെ നിന്ന് ചെറിയ തൂണ് പോലെ പടുത് ഉയര്‍ത്തിയിരിക്കുന്നു.അതിനു മുകളില്‍ കെട്ടിടവും അപ്പോള്‍ വീടിനും മണ്ണിനും ഇടയില്‍ അല്പം സ്ഥലം ഒഴിഞ്ഞു കിടക്കും.സാധാരണ ഗതിയില്‍ വിറകു മറ്റു വസ്തു സൂക്ഷിക്കാനാണ് ഈ സ്ഥലം ഉപയോഗിക്കുക.
ഒരു ടോര്‍ച്ചുമായി വീടിനു അടിയിലേക്ക് നിരങ്ങി നീങ്ങി.വെളിച്ചം തെളിയിച്ച സമയം തലക്ക് അടി കിട്ടിയ പോലെ ആയി.അത്രക്ക് ഞെട്ടിക്കുന്ന കാഴ്ച.തിട്ടകളിലും തറയിലും ഒക്കെ ആയി നിരന്നു കിടക്കുന്ന പാബുകള്‍.എണ്ണിയാല്‍ തീരാത്ത അത്ര പാബുകള്‍.നിമിഷ നേരം കൊണ്ട് ദൈര്യം വീണ്ടു എടുത്തു അതിനു അകത്തു നിന്ന് ഇറങ്ങി.
ഉടന്‍ തന്നെ പാബ് പിടുത്തക്കാരെ വിളിച്ചു കൊണ്ട് സഹായം തേടി.അവര്‍ വന്നു മണിക്കൂര്‍ കൊണ്ട് പിടിച്ചത് 45 ഇല്‍ അധികം പാബ്ബുകളെ ആയിരുന്നു.
എല്ലാം നല്ല ഒന്നാന്തരം വിഷം ഉള്ള അണലി പാബ്.
കൃത്യമായ ഇടവേളകളില്‍ വീടിന്റെ അടി ഭാഗം വൃത്തി ആക്കാത്തത് കൊണ്ടാണ് ഇത്തരം അവസ്ഥ ഉണ്ടാകാന്‍ ഉള്ള കാരണം.