June 3, 2023

ശതകോടീശ്വരനായ യൂസഫലിക്കും ഉണ്ട് ഇങ്ങനെ ഞെട്ടിക്കുന്ന ഒരു ഭൂതകാലം

ശതകോടീശ്വരനായ യൂസഫലിക്കും ഉണ്ട് ഇങ്ങനെ ഞെട്ടിക്കുന്ന ഒരു ഭൂതകാലം.ഫോക്സ് സബ്ബന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് മറ്റാരും അല്ല അത് എം എ യൂസഫലിയാണ്.മുപ്പത്തി അയ്യായിരത്തി മുപ്പത്തിയാര്‍ കോടിയാണ് യൂസഫലിയുടെ ആസ്തി.ഗള്‍ഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം എം എ യൂസഫലി തന്നെയാണ്.പക്ഷെ കഷ്ടത നിറഞ്ഞ ഭൂത കാലം ഈ ശത കോടീശ്വരനും ഉണ്ടായിട്ടുണ്ട്.
പ്രതിസന്ധികളെ ആത്മ വിശ്യാസത്തോടെ നേരിട്ടാണ് യൂസഫലി ഇവിടം വരെ എത്തിയത്.ഇന്നും പഴയത് ഒന്നും മറക്കുന്നില്ല.അത് പുറത്തു പറയാനും മടി ഇല്ല.ഇത് തന്നെയാണ് യൂസഫലിയെ മറ്റു മുതലാളിമാരില്‍ നിന്നും വിത്യസ്തന്‍ ആക്കുന്നത്.

മൂന്നു ഭൂഗണ്ടങ്ങളിലേക്ക് വ്യവസായ സാമ്രാജ്യം വളര്‍ന്നു കഴിഞ്ഞു.പറന്നു എത്തുന്നതിനു രണ്ടു വീമാനങ്ങള്‍.ഇപ്പോഴും കച്ചവടം വിപുലാക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്.ഇതിനു എല്ലാം തുണ പഴയ കാലത്തേ മരിക്കാത്ത ഓര്‍മ്മകള്‍ തന്നെ.
44 വര്ഷം മുന്പ് 1973 ഡിസംബര്‍ 31 നാണ് യൂസഫലി ദുബായില്‍ എത്തുന്നത്.ദുബായില്‍ നിന്നും ദുമ്ര എന്ന കപ്പലില്‍ ദുബായ് തുറമുഖത് വന്നു.അഞ്ചു മണിക്കൂര്‍ സഞ്ചരിച്ചു അന്ന് തന്നെ അബുദാബിയില്‍ എത്തി.കച്ചവക്കാരന്‍ ആകണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം.

മണല്‍ പരപ്പ് മാത്രം ആയിരുന്നു അന്ന് അബുദാബി.കുടുംബ വക ആയ കടയില്‍ ചെറിയ തുടക്കം.ടെറസിനു മുകളില്‍ ഉറക്കം.വെള്ളം കോരി ഒഴിചു തറ തണുപ്പിച്ചു ആയിരുന്നു പലപോഴും കിടന്നിരുന്നത്.മുന്പോട്ട് കുതിക്കാന്‍ ഉള്ള ഒന്നാമത്തെ പ്രചോദനം പ്രവാചകന്‍ നബി മുഹമ്മദ്‌ നബിയുടെ വാക്കുകള്‍ ആണെന്ന് യൂസഫലി പറയുന്നു.പാവങ്ങള്‍ക്ക് കൈ താങ്ങ് ആവാന്‍ ഓടി എത്തുന്നതും അത് കൊണ്ടാണ്.മാതാ പിതാക്കള്‍ കാണിച്ച വഴിയിലൂടെ യാത്ര.

സത്യസന്ധനും വിശ്യസ്തനും ആയ കച്ചവടക്കാരന്‍ സജ്ജനങ്ങളുടെ കൂടെയാണ് എന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്.സത്യസന്ധന്‍ ആയ കച്ചവടക്കാരന്‍ എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹത്തിന് നിര്‍വചനം ഉണ്ട്,ചതിക്കാതവനും തൂക്കത്തില്‍ കളവ് കാണിക്കാത്തവനും ആകണം.വിശ്യസ്തന്‍ എന്നാല്‍ കൊടുക്കല്‍ വാങ്ങലില്‍ വിശ്യസ്തത കാണിക്കുന്നവന്‍ ആണ്.
യൂസഫലിയുടെ രണ്ടാമത്തെ പ്രചോദനം ഗാന്ധിജിയാണ്.ഉപഭോക്താവ് രാജാവ് ആണെന്ന് ആണല്ലോ ഗാന്ധി വജനം.ഉപഭോക്താവിന് ഇഷ്ടം ഉള്ള വസ്തു കൊടുക്കണം എന്നും യൂസഫലി പറയുന്നു.

Leave a Reply

Your email address will not be published.