മൂന്നു വർഷത്തെ പ്രണയം പെട്ടെന്ന് അവൾ ഇഷ്ടമല്ലെന്നു പറഞ്ഞപ്പോ ആകെ തകർന്നു പോയി കൈ മുറിച്ചു ബൈക്ക് ഇടിച്ചു കയറ്റി കുറിപ്പ് വൈറൽ.ഇന്നു ഫെബ്രുവരി ഒന്ന് ഇന്നത്തെ ദിവസത്തിന്റെ പ്രതെകത എനിക്ക് പുനര്‍ ജന്മം ലഭിച്ചു രണ്ടു വര്ഷം തികയുന്നു.എല്ലാവരും സ്നേഹിക്കുന്നത് പോലെ ഞാനും അവളെ ആത്മാര്തത കൈ വിടാതെ തന്നെയാണ് സ്നേഹിച്ചത്.പ്രണയ ലോകത്ത് പല സ്വപ്നം കണ്ടു കൊണ്ട് ഞങ്ങള്‍ പറന്നു നടന്നു.
അവള്‍ ഇങ്ങോട്ട് തുറന്നു പറഞ്ഞ ഇഷ്ടം കൊണ്ടാവാം അവളെ ആര്‍ക്കും വിട്ടു നല്‍കാതെ സ്വന്തം ആക്കണം എന്ന വാശി എനിക്ക് ഉണ്ടായിരുന്നു.അവളും ആ ഉറച്ച തീരുമാനത്തില്‍ ആയിരുന്നു അത് കൊണ്ട് ആയിരിക്കും അവള്‍ എന്റെ അമ്മയോട് സംസാരിച്ചത്.
ഞാന്‍ അവനെ സ്നേഹിക്കുന്നു അവന്റെ പണത്തിനെ അല്ല.മൂന്നു വര്‍ഷത്തെ പ്രണയം പക്ഷെ ഇടക്ക് എനിക്ക് എവിടേയോ ഒരു അകല്‍ച്ച വന്നത് പോലെ തോന്നി.മെസേജ് ചെയ്താല്‍ മറുപടി ഇല്ല കോള്‍ ചെയ്താല്‍ എടുക്കില്ല എന്നെ പൂര്‍ണമായും ഒഴിവാക്കിയ പോലെ പലപ്പോഴും തോന്നി.എല്ലാ കാര്യവും എന്നോട് മനസ് തുറന്നു പറഞ്ഞിരുന്ന ഇവള്‍ എന്നോട് ഈ കാര്യം മാത്രം പറഞ്ഞില്ല.എന്റെ ആ തോന്നല്‍ ശെരി ആയിരുന്നു അവള്‍ മറ്റൊരുത്തനുമായി പ്രണയത്തില്‍ ആയിരുന്നു.
ചങ്ക് തകര്‍ന്ന നിമിഷം.ജീവന് തുല്യം സ്നേഹിച്ച പെണ്ണ് മറ്റൊരാളെ സ്വന്തം ആകുന്നത് ഓര്‍ക്കാന്‍ കൂടി വയ്യ.അതില്‍ നിന്ന് രക്ഷപെടാന്‍ കണ്ട മാര്‍ഗം മരണം ആയിരുന്നു മരണം ഒന്നിനും ഒരു പരിഹാരം അല്ല എങ്കിലും എനിക്ക് അത് ചെയ്യണം എന്ന് ഉണ്ടായിരുന്നു.
ഫെബ്രുവരി 1 പ്രതീക്ഷ കൈ വിടാതെ അവളോട് സംസാരിക്കാന്‍ വേണ്ടി പോയി.പക്ഷെ അവള്‍ തിരിഞ്ഞു പോലും നോക്കിയില്ല.സങ്കടം സഹിക്കാന്‍ ആവാതെ വന്നപ്പോള്‍ ഞാന്‍ ബ്ലൈട് എടുത്തു കയ്യില്‍ കുറെ വരഞ്ഞു.എന്റെ രക്തം കണ്ടിട്ട് പോലും അവള്‍ടെ മനസിനു ഒരു മാറ്റവും ഉണ്ടായില്ല.
അവള്‍ കോളേജ് ബസില്‍ കയറുമ്പോള്‍ എന്നെ നോക്കും എന്ന് കരുതി പക്ഷെ അത് ഉണ്ടായില്ല ഞാന്‍ സങ്കടം സഹിക്കാന്‍ ആവതെ ചോര ഒലിക്കുന്ന കയ്യുമായി ബസിനു പിറകെ വിട്ടു.ഒരുനിമിഷം എന്റെ ബോധം എല്ലാം മറഞ്ഞു.കണ്ണ് തുറക്കുമ്പോൾ ഞാൻ ആശുപത്രി കിടക്കയിൽ.എന്റെ കാല് ഒടിഞ്ഞിട്ടുന്ദ്.എനിക്ക് ശരീരം അനക്കാന്‍ കഴിയുന്നില്ല.ഒടുവില്‍ അമ്മ പറഞ്ഞപ്പോള്‍ ആയിരുന്നു ഞാന്‍ അറിയുന്നത് ബസിനു പിന്നാലെ പോയ ഞാന്‍ ബൈക്ക് പാഞ്ഞു കയറി എന്നും ആശുപത്രിയില്‍ എത്തിച്ചു എന്നും.
അതിന്റെ കൂട്ടത്തില്‍ അവളെ ഞാന്‍ തിരഞ്ഞു പക്ഷെ അവളെ മുഖം മാത്രം ഞാന്‍ കണ്ടില്ല അവളെ കൂട്ടുകാര്‍ക്ക് വിളിച്ചു നോക്കി അവര്‍ അറിഞ്ഞിട്ടും ഒരു ഭാവ വിത്യാസം ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ അറിഞ്ഞു .ഒരു മാസം ആശുപത്രിയില്‍ കിടന്നു.അതിനു ശേഷം അവളുടെ വീട്ടുകാരുമായി ഒത്തു തീര്‍പ്പിന് സംസാരിച്ചുപക്ഷെ എല്ലാവരും എനിക്ക് എതിരെ ആയിരുന്നു .മറ്റുള്ളവർക് മുന്നിൽ ഞാൻ തെറ്റ്‌കാരൻ ആയി അവളെ ഞാൻ ശല്യപെടുത്തുകയായിരുന്നു എന്നവൾ പറഞ്ഞു.
അപ്പോഴേക്ക് നാട്ടില്‍ എന്നെ കുറിച്ച് പല വിധത്തില്‍ ഉള്ള കഥ വന്നിരുന്നു.മദ്യത്തിനും മയക്കു മരുന്നിനും എല്ലാം അടിമയാണ് ഞാന്‍ എന്ന് എല്ലാവരോടും അവള്‍ പറഞ്ഞു .പ്രായത്തിന്റെ പക്യത കുറവില്‍ തോന്നിയ ഒരു മണ്ടത്തരം ആയിരുന്നു ആ പ്രണയം എന്ന് എന്റെ വീട്ടുകാരെ മുന്നില്‍ വെച്ച് അവള്‍ പറഞ്ഞു.തികച്ചും ഞാന്‍ ഒറ്റപ്പെട്ടു.എങ്ങും ഏകാന്തത .ഒരുപാട് നാളത്തെ കൗണ്സിലിംഗ് ന് ശേഷം ഞാൻ പിന്നെയും എന്റെ പഴയ ജീവിതത്തിലേക്ക് കടന്നുവന്നു.
പിന്നീടു അമ്മയുടെയും പപ്പയുടേയും പൂര്‍ണ്ണ പിന്തുണ എനിക്ക് ഉണ്ടായി.
അവരുടെ എല്ലാം സ്നേഹം എന്നെ പരിപൂര്‍ണ സന്തോഷത്തില്‍ ആക്കി.ഇന്നിപ്പോള്‍ ഞാന്‍ എല്ലാം മറന്നു തുടങിയിരിക്കുന്നു.കയ്യില്‍ ഉണ്ടായ ആ മുറിപ്പാട് മാഞ്ഞു ഇപ്പോള്‍ ഞാന്‍ സന്തോശാവനാണ്.എന്നെ ഈ ഒരവസ്ഥയിൽ തിരികെ എത്തിക്കാൻ എനിക്ക് കൂട്ട് നിന്ന എന്റെ പ്രിയകൂട്ടുകാർ ,പപ്പ ,അമ്മ ,അനിയത്തി അവരാണ് എനിക്കെല്ലാം .ഇന്ന് ഞാന്‍ അവരെ സ്നേഹിക്കുന്നു മറ്റെന്തിനെക്കാളും .