January 31, 2023

ആതിരയുടേയും സനിലിൻ്റെയും കല്യാണം കഴിഞ്ഞ അന്ന് രാത്രി . “ഏട്ടൻ്റെ ബാക്കി ,ഞാൻ തിന്നോളാം” ,ആതിര പറഞ്ഞു

Story written by Dr Roshin Bhms

ആതിരയുടേയും സനിലിൻ്റെയും കല്യാണം കഴിഞ്ഞ അന്ന് രാത്രി .

“ഏട്ടൻ്റെ ബാക്കി ,ഞാൻ തിന്നോളാം” ,ആതിര പറഞ്ഞു .

“എൻ്റെ ബാക്കിയൊ?” ,സനിൽ ആതിരയോട് ചോദിച്ചു …

” അല്ല ,ഏട്ടൻ കഴിച്ചതിൻ്റെ “ബാക്കി ” ,ആതിര നാണത്തോടെ പറഞ്ഞു .

അവൾ ,ബാക്കിയ്ക്ക് വേണ്ടി നോക്കി നിന്നു …

സനിൽ ബാക്കി വെച്ചു ,അത് ആതിര കഴിച്ചു.

രാത്രിയിൽ കിടക്കാൻ നേരം ,സനിൽ അവളോട് ചോദിച്ചു .

“നീ ,എന്തിനാ ,എൻ്റെ ബാക്കി തിന്നേ ” …

അവൾ ,നാണത്തോടെ പറഞ്ഞു .

ഭർത്താക്കന്മാർ കഴിച്ചതിൻ്റെ ബാക്കി ഭാര്യയ്ക്ക് ഉള്ളതാ …

സനിൽ .. അവളുടെ മുഖത്ത് നോക്കി ദേഷ്യത്തോടെ പറഞ്ഞു .

” ഞാൻ എൻ്റെ ജീവിതത്തിൽ ആഹാരം ഇതുവരെ ബാക്കി വെച്ചിട്ടില്ല ,ഇന്ന് ആദ്യ ദിവസമായോണ്ടാ … നാളെ മുതൽ ബാക്കി ചോദിച്ചു വരല്ല് ,പറഞ്ഞേക്കാം “, വിശന്നിട്ട് കണ്ണ് കാണാൻ പറ്റുന്നില്ല …” അവടെ ഒരു ബാക്കി തീറ്റ ….”

ഇത് കേട്ട് ,വിഷമത്തോടെ ആതിര സനിലിനോട് പറഞ്ഞു …

” എന്നാ … അര ഗ്ലാസ് പാല് എടുക്കട്ടെ” .

ഇത് കേട്ട് … സനിൽ ചോദിച്ചു .

“എന്താ ,അര ഗ്ലാസ് “

ആതിര മൊഴിഞ്ഞു .

“ഏട്ടൻ്റെ ബാക്കി കഴിച്ചാലല്ലെ പ്രശ്നം ,ഇനി മുതൽ ഞാൻ കഴിച്ചിട്ട് ഏട്ടനു തരാം കെട്ടോ “

ആതിര ,പാല് എടുത്ത് കുടിച്ച് ബാക്കി അര ഗ്ലാസ് സനിലിനു നേരെ നീട്ടി ..

ഒന്നും മിണ്ടാതെ അത് വാങ്ങി കുടിക്കുമ്പോൾ സനിൽ മനസ്സിൽ പറഞ്ഞു .

“ഭഗവാനെ ,നാളെ മുതൽ ഇവള് കാണാതെ എടുത്ത് തിന്നണ്ട വരുമല്ലൊ “
ആഹാ …

Leave a Reply

Your email address will not be published.