പെണ്ണ് കാണാൻ പോവുമ്പോൾ ചെറിയ അമ്മാമനും അച്ഛൻ്റെ മൂത്ത മാമവനും കൂടെ വേണമെന്ന് എനിക്ക് നിർബന്ധം ആയിരുന്നു… അമ്മാവൻ എവിടെ

രചന: മനു ത്യശൂർ

പെണ്ണ് കാണാൻ പോവുമ്പോൾ ചെറിയ അമ്മാമനും അച്ഛൻ്റെ മൂത്ത മാമവനും കൂടെ വേണമെന്ന് എനിക്ക് നിർബന്ധം ആയിരുന്നു…

അമ്മാവൻ എവിടെ എങ്കിലും പോയി വാ തുറന്ന കാര്യങ്ങളൊക്കെ കുളമാക്കും
അതുകൊണ്ട് പെണ്ണ് കാണാൻ പോയിട്ട് ഇഷ്ടമായില്ലെങ്കിൽ അവിടെ നിന്നും തടി തപ്പാൻ അമ്മാവനോട് കാര്യം പറഞ്ഞ മതിയെന്ന് തോന്നി….

പണ്ട് അച്ഛനെയും കൊണ്ട് നൂറ് പെണ്ണ് കാണാൻ പോയ ചരിത്രം അമ്മാവനുണ്ട് .നമ്മുക്ക് ഇഷ്ടം ഇല്ലാത്തത് തെറ്റിക്കാനും ചിലപ്പോൾ ഇഷ്ടമുള്ളത് ഒരു നിമിഷം കൊണ്ട് മുഞ്ചി പോവാനും അമ്മാവനാണ് ബെസ്റ്റ്….

അച്ഛൻ്റെ നൂറ്റി ഒന്നമത്തെ പെണ്ണായാണ് അമ്മയെ കണ്ടു ഇഷ്ടപ്പെട്ടതെന്ന് അച്ഛൻ അമ്മയോട് പറഞ്ഞിട്ടുണ്ട്.

അന്ന് അമ്മയെ പെണ്ണുകാണൻ പോയപ്പോൾ മിണ്ടരുതെന്ന് അച്ഛൻ അമ്മാവനോട് പറഞ്ഞിരുന്നൂത്രെ
അതുകൊണ്ട് ഞാൻ ജനിച്ചെന്ന് അമ്മ പറയും..

പക്ഷെ അമ്മയ്ക്ക് എപ്പോഴും അമ്മാവന് ഒപ്പം പെണ്ണുകാണാൻ പോവുന്നത് ഇഷ്ടം അല്ലായിരുന്നു ..
കാരണം ആദ്യമായ് പെണ്ണു കണ്ടു എനിക്ക് ഇഷ്ടമായില്ല

ഇതെങ്ങനെ എങ്കിലും ഒന്ന് ഒഴുവാക്കി തരാൻ. കേട്ട പാതി ഞാനേറ്റെന്ന് പറഞ്ഞു..
പെണ്ണിന്റെ അച്ഛനുമായി പണ്ടുമുതലേ പരിചയമുള്ള പോലെ സംസാരിച്ചു തുടങ്ങിയ അമ്മാവൻ
ഞാൻ പണ്ട് ഏഴാം ക്ലാസ് വരെ പായേൽ മൂത്രം ഒഴിക്കുമായിരുന്നു എന്ന കഥ പെണ്ണിൻ്റേ മുന്നിൽ വച്ചു പറഞ്ഞു..

പകച്ചു പോയി എന്റെ ബാല്യം വായിലിരിക്കുന്ന മുറുക്കും കഷ്ണങ്ങൾ.. ഞാൻ പോലും അറിയാതെ പൊട്ടിത്തെറിച്ചു….

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് മുറുക്കും കക്ഷണങ്ങൾ എന്റെ വായിൽ.. അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഇരുന്നു..

അന്ന് എന്റെ അവസ്ഥ മനസ്സിലാക്കിയ ചെറിയമ്മാവൻ എന്റെ കയ്യിൽ പിടിച്ചു പതിയെ പുറത്തേക്ക് നടന്നു.. കുറച്ചു നാണംകെട്ട് എങ്കിലും ആ വലിയ ദുരന്തം ഒഴിവായി കിട്ടിയ.. സന്തോഷത്തിൽ
ഞാനമ്മവനെ അന്ന് കൊന്നില്ല

രണ്ടാമത്തെ പെണ്ണ് കാണലും എനിക്ക് ഇഷ്ടം ആയില്ല എന്റെ മുഖത്തു നിന്നും മനസ്സ് വായിച്ചെടുത്ത അമ്മാവൻ എടുത്തലാക്കിയ ആയുധം കേട്ട്. ഞെട്ടി തരിച്ചു വിജ്രംഭിജിതനായി ഞാൻ ഇരുന്നു..
കുഞ്ഞുനാളിൽ അടുത്ത വീട്ടിലെ പെണ്ണിനൊപ്പം അച്ഛനും അമ്മയും കളിക്കുമ്പോൾ ഞാൻ ആ പെണ്ണിനെ കേറി പിടിച്ചു ആകെ പ്രശ്നമായ കഥയായിരുന്നു പറഞ്ഞത്..

പെണ്ണിന്റെ അച്ഛനും കൂട്ടരും ഏതോ പീഡനകേസിലെ പ്രതിയെ നോക്കും പോലെ എന്നെ ഇരുത്തി ഒന്നു നോക്കി.. അകത്തു നിന്നു പെണുങ്ങളുടെ അടക്കി പിടിച്ച ചിരിയും..

അതും കൂടെ കേട്ടപ്പോൾ സർവ്വ നാടികളും തകർന്നു പോയി ഞാൻ ഉടുമുണ്ട് എടുത്തു തലയിൽ ഇട്ട് ഇറങ്ങി ഓടിയാലോ എന്ന് ആലോചിച്ചിരുന്ന എന്റെ അവസ്ഥ മനസ്സിലാക്കിയ ചെറിമ്മാവൻ അന്നും എന്റെ രക്ഷകനായി എത്തി ..

എന്നയും കൊണ്ട് കാറിലേക്ക് പാഞ്ഞു യമ ദേവന്റെ കയറിൽ കുടുങ്ങിയ പോത്തിന്റെ അവസ്ഥയിൽ ഞാൻ പകച്ചിരുന്നു.വീട്ടിൽ വിവരം അറിയാൻ കാത്തിരുന്ന അമ്മയ്ക്കു മുന്നിൽ ജീവിതവും മാനവും പോയെന്ന് ഉറക്കെ പൊട്ടിത്തെറിച്ച ഞാൻ ഇനി ഒരു പെണ്ണ് കാണലിനില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് മുറിയിലേക്ക് കയറിപ്പോയി..

എന്നിട്ടും പോരാളിയായ അമ്മയുടെ നിരന്തര അഭ്യർത്ഥനപ്രകാരം ഒരിക്കൽ കൂടി ഞാൻ ഒരു പെണ്ണുകാണലിനു തയ്യാറായി..

അങ്ങനെ മൂന്നമത്തെ പെണ്ണുകാണൽ ഇറങ്ങി പുറപ്പെടുമ്പോൾ അമ്മാവനോട് ഞാൻ അച്ഛൻ്റെ നൂറ്റൊന്നാമത്തെ അടവെടുത്തു..

അവിടെ പോയി ഈ വട്ടവും ഞാൻ പറയാതെ അല്ലാതെ വാ തുറക്കരുത് .. ഇതുകൂടി മുടങ്ങിയാൽ എന്റെ ജീവിതത്തിൽ ഒരു കല്യാണം ഉണ്ടാകില്ല എന്നൊരു ഭീഷണി കൂടി മുഴക്കി
കേട്ട പാതി പുച്ഛം വിതറി…

ആള് പണ്ട് പട്ടാളത്തിൽ ആയോണ്ട് മുന്നറിപ്പ് ഇല്ലാതെ വെടിവെക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…

അന്ന് ഒരു സമാധാനത്തിന് വേണ്ടി ചങ്കിനേയും കൂട്ടി ..അങ്ങനെ പെണ്ണിൻ്റേ വീട്ടിലേക്ക് കയറി ഇരുന്നപ്പോൾ അമ്മാവനെ കാണാൻ ഇല്ല പെണ്ണ് ചായ .കൊണ്ട് വന്നു വച്ച്..

അകത്തേക്ക് പോയപ്പോഴാണ് അമ്മാവൻ ഒരു ചെറു ചിരിയോടെ കയറി വന്നു എനിക്കും ചങ്കിനും ഇടയിൽ ഇരുരുന്നു..

ഞാൻ പതിയെ അമ്മാവനോട് പറഞ്ഞു എനിക്ക് പെണ്ണിനെ ഇഷ്ടമായ്.. അമ്മാവൻ ഇനി വാ തുറക്കണ്ട
അപ്പോഴാണ് ഞാൻ അമ്മാവൻ്റേ കൈയിലെ പൊതി ശ്രദ്ധിച്ചത്..
ഞാൻ പതിയെ ചോദിച്ചു ഇതെന്ത അമ്മാവാ പൊതിയൊക്കെ..

അത് അപ്പുറം വീട്ടിലെ എൻ്റെ ക്ലാസ്മേറ്റ് തന്നതാ അവിൽ നനച്ചതാടാ.. ഇങ്ങോട്ട് ആണ് പെണ്ണ് കാണാൻ വരുന്നത് എന്ന് ഞാനിപ്പോൾ അല്ലേ അറിഞ്ഞത്.. അവളുടെ വീട് ദെ അപ്പുറത്താണ് എന്നാൽ പിന്നെ ഒന്ന് പരിചയം പുതുക്കാലോ എന്ന് വിചാരിച്ച് ചെന്നതാ..

എനിക്ക് അവിൽ നനച്ചത്. ഇഷ്ടമാണെന്ന് പണ്ടേ അവൾക്കറിയാം.. ആഹാ എന്താ ഒരു മണം അമ്മാവൻ ആ പൊതി മൂക്കിലേക്ക് വെച്ച് ആസ്വദിക്കുന്നതാണ് പിന്നെ കണ്ടത്..
ഈ അവൽ വിളയിച്ചത് അത്ര നല്ല ലക്ഷണം അല്ലല്ലോന്ന് ഓർത്തു..

പണ്ട് അമ്മായി അമ്മാവന്.. ഒരു അവിഹിതം ആരോപിച്ചാണ് ഇറങ്ങിപ്പോയത്..
അമ്മാവന്റെ മുഖമാണെങ്കിൽ പുന്നെല്ലു കണ്ട എലിയെ പോലെ… ചുവന്നുതുടുത്തു നിന്നു..
അടുത്ത നിമിഷം പെണ്ണിൻ്റേ വീട്ടുക്കാരിൽ നിന്നും ഒരു ചോദ്യം ഉണ്ടായി പെണ്ണിനെ ഇഷ്ടം ആയോ.

ഞാൻ ഇഷ്ടമെന്ന് പറയാൻ വാ തുറന്നതും അമ്മാവൻ എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു ..
എൻ്റെ കുട്ടിക്ക് ഇഷ്ടമായി ഞങ്ങൾക്ക് ഇഷ്ടമായ് ഈ കല്ല്യാണം തന്നെ ഉടൻ നടത്താമെന്ന്..
അമ്മാവൻ പെണ്ണിനെ പോലും കാണാതെ ഇതങ്ങനെ പറഞ്ഞു എന്നോർത്ത് ഞാനമ്മാവനെ സംശയത്തോടെ നോക്കി

അങ്ങനെ പെണ്ണുകാണാൽ കഴിഞ്ഞു മടങ്ങുമ്പോൾ അമ്മാവൻ എന്നോട് ചോദിച്ചു..ടാ പെണ്ണ് എങ്ങനെ കാണാൻ കൊള്ളാമോ..??

ഞാൻ ഒന്ന് മൂളി..പതിയെ പറഞ്ഞു ..അമ്മാവൻ പെണ്ണിനെ കാണാതെ എങ്ങനെ കല്ല്യാണത്തിന് സമ്മതം മൂളിയെ..അത് ഇപ്പോൾ മോനെ അൻ്റെ കല്ല്യാണം കഴിഞ്ഞ നീ അവളുടെ വീട്ടിൽ പോവുമ്പോൾ എനിക്കും വരാലോ ..

അതെന്തിന്..??അവൾ ഇല്ലെ എൻ്റെ ക്ലാസ്മേറ്റ് അവൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണ് പറഞ്ഞു ഇനിയും ഈ വഴിയൊക്കെ വരണം പറഞ്ഞതും..

കാറിനു മുന്നിലേക്ക് ചാടിയ പട്ടിയെ കണ്ടു ചെറിയമ്മാവൻ വണ്ടി സഡൻബ്രേക്കിട്ടു….
സീറ്റിൽ നടുക്കെ ഇരുന്ന വല്ല്യഅമ്മാവൻ ഒരു നിലവിളിയോടെ മുന്നോട്ടാഞ്ഞ് പോയി മോന്ത കൊണ്ടോയ് ഗ്ലാസിലിടിച്ചു പല്ലൊക്കെ പോയി..
പിന്നീട് ഹോസ്പിറ്റലിൽ വച്ചായിരുന്നു അമ്മാവൻ കണ്ണു തുറന്നത്..

Leave a Reply

Your email address will not be published. Required fields are marked *