ന്താ മിസ്റ്റർ രമേശ് രണ്ടു ദിവസായി ഈ കുഞ്ഞുവാവയുടെ ഫോട്ടോയിൽ നോക്കിയിരിപ്പാണല്ലോ….മൂന്നുകൊല്ലത്തെ കാത്തിരിപ്പാണ് പെണ്ണെ…

രചന: സി കെ

ന്താ മിസ്റ്റർ രമേശ് രണ്ടു ദിവസായി ഈ കുഞ്ഞുവാവയുടെ ഫോട്ടോയിൽ നോക്കിയിരിപ്പാണല്ലോ….
മൂന്നുകൊല്ലത്തെ കാത്തിരിപ്പാണ് പെണ്ണെ…

അല്ല മീനൂട്ട്യേ…മ്മടെ ചെക്കന് അച്ഛനൊരുമ്മകൊടുത്താലോ….ഇടയ്ക്കിടയ്ക്ക് എനിക്കും ഒരുമ്മ താ അച്ഛാ എന്ന് പറയുന്നതുപോലെ…..എന്നിട്ടു ഇന്നലെ രാത്രി ഇതൊന്നും കണ്ടില്ലല്ലോ..

രമേശേട്ടന് ആവശ്യമുള്ളപ്പോ മാത്രം വയറ്റിൽ കുഞ്ഞിനു ഉമ്മ കൊടുക്കുന്ന പരിപാടി ഞാനങ്ങു നിർത്തി…അയ്ന് ഇജ്ജല്ലല്ലോ ഉമ്മ കൊടുക്കുന്നത് ഞാനല്ലേ…

കുട്ടിക്ക് ഉമ്മ കിട്ടണമെങ്കിൽ ഈ അമ്മകൂടി സഹകരിക്കണം….ന്റെ മീനു നീയെന്താ കുട്ടികളെപ്പോലെ… മൂന്നുകൊല്ലം കാത്തിരുന്ന് കിട്ടുന്ന പുണ്യമല്ലേ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞ്.അപ്പൊ ഇച്ചിരി സ്നേഹം കൂടും അതൊക്കെ ശരി തന്നാ…എന്നുകരുതി ഇപ്പോഴേ നിങ്ങൾ എന്നെ മറന്നുതുടങ്ങിയാൽ ഒരു കുഞ്ഞുണ്ടായാൽ എന്താ അവസ്ഥ…

അല്ലേലും ഈ ഭർത്താക്കന്മാരൊക്കെ ഇങ്ങനെയാ കല്യാണം കഴിഞ്ഞു പ്രസവം കഴിയോളെ ഭാര്യമാരെ സ്നേഹിക്കു..അതുകഴിഞ്ഞാൽ അവരുടെ സ്നേഹോം കഴിഞ്ഞു പൊന്നേന്നുള്ള വിളിയും കഴിഞ്ഞു…

ഹലോ രമേശ് … ഭയങ്കര ചിന്തയിലാണല്ലോ..വന്നിട്ട് ഒരുപാടുനേരായോ…ഇല്ല ഡോക്ടർ…ദേ ഇപ്പൊ എത്തിയതേയൊള്ളു .

ഞാൻ അവിടെയൊരു സീരിയസ് കേസ് അറ്റന്റ് ചെയ്യുകയായിരുന്നു … അതാ വൈകിയത്.
കുഴപ്പമില്ല സാർ..എന്തിനാ എന്നോട് റൂമിലേക്ക് വരൻ പറഞ്ഞത്?

അത് രമേശ് …നിങ്ങളുടെ വൈഫിനെപ്പോലെ ഒരുപാട് പേഷ്യന്റ്സിനെ ഞാൻ ചികിൽത്സിച്ചിട്ടുണ്ട്. അവരോടൊക്കെ നല്ല ക്ലോസായി ഞാൻ ഇടപഴകാറുമുണ്ട്..ബട്ട്

നിങ്ങളുടെ ഭാര്യ മാത്രം അത്ഭുതപ്പെടുത്തികൊണ്ടു ഇന്നലെ എന്നോട് ഒരു കാര്യം പറയുകയുണ്ടായി…
അവർക്കൊരു സംശയം… ഈ ട്യൂമർ ഓപ്പറേഷൻ കൊണ്ട് ശരിയാവുമോ എന്ന്… അതുകൊണ്ട് അവരുടെ ജീവൻ നഷ്ടപ്പെടുന്നതിനു മുൻപ്‌ ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കാൻ പറ്റുമോ എന്ന് എന്നോടു ചോദിച്ചു..

കാര്യം തിരക്കിയപ്പോൾ അവര് പറയുകയാ എന്റെ ചേട്ടന്റെ മൂന്നുവർഷത്തെ കാത്തിരിപ്പാണെന്നു എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ്..ഞാനില്ലങ്കിലും എന്റെ കുഞ്ഞെങ്കിലും കൂട്ടിന് വേണം എന്ന്…
നിങ്ങൾ ഒരു കാര്യം ചെയ്യൂ.. ഭാര്യയുടെ ഡെലിവറി അടുത്തതല്ലേ.. ഈ സമയത്ത്‌ ഒരു ഓപ്പറേഷൻ റിസ്‌കാണ് .എങ്കിലും ഒരു ഡോക്ടറെന്ന നിലയിൽ നിങ്ങളുടെ ഭാര്യയുടെയും ആ വയറ്റിൽ വളരുന്ന കുഞ്ഞിന്റെയും പൂർണ ഉത്തരവാദിത്വം ഞാനേൽക്കുന്നു…

ഡോക്ടർ ഓപ്പറേഷൻ ആകുമ്പോൾ വലിയൊരു സംഖ്യ ചിലവുവരില്ലേ… ഇത്രപെട്ടന്നു ഒരു വലിയ തുക ഞാൻ എങ്ങനെയുണ്ടാക്കും..?

പണത്തിനപ്പുറം പല കാര്യങ്ങളുമുണ്ട് മിസ്റ്റർ രമേശ്….ഞാനും ഒരു മനുഷ്യനാണെടോ..ഓപ്പറേഷൻ നടക്കട്ടെ. നിങ്ങൾ മനമുരുകി ദൈവത്തോട് പ്രാർത്ഥിക്കുക.. പരസ്പരം ഐക്യത്തോടെയും സ്നേഹത്തോടെയും കഴിയുന്നവർ ഒന്നിച്ചു ജീവിതത്തിൽ മുന്നോട്ടുപോട്ടെ..ആ ജീവിതം കാണാൻ തന്നെ ഒരു ചന്തമാണ്‌..

ഡോക്ടർ…ഭൂമിയിൽ ഞാൻ കണ്ട ഒരേയൊരു ദൈവം എന്റെ അമ്മയാ..ഇപ്പോഴിതാ വീണ്ടും മറ്റൊരു രൂപത്തിൽ…. ഇതിനു പകരംതരാൻ എന്റെ കയ്യിൽ ഒന്നുമില്ലാതെ പോയല്ലോ.

കടപ്പാടിനും നന്ദിപറച്ചിലിനും നേരമില്ല….ഇപ്പോൾ വേണ്ടത് പ്രാർത്ഥനയാണ്.മനസ്സുരുകി പ്രാർത്ഥിക്കു ദൈവം നിങ്ങളെ കൈവെടിയില്ല..കൈവെടിയാൻ കഴിയില്ല…എല്ലാം ശുഭമായിത്തന്നെ നടക്കും….
നിങ്ങൾ വേഗം ബാക്കി കാര്യങ്ങൾ ചെയ്യുക….

ഒരുഡോക്ടർ എന്ന നിലയിൽ വേണ്ടതെല്ലാം ഞാൻ നോക്കിക്കോളാം…..അന്ന് ദൈവദൂതനായിവന്ന ഡോക്ടർ എനിക്കെന്റെ കുഞ്ഞിനെ തിരിച്ചുതന്നു….പക്ഷേ മീനു…

എന്താ പറയാ… ഓപ്പറേഷൻ കഴിഞ്ഞു ആദ്യമൊക്കെ മറ്റുള്ളവരെ ഈ കോലത്തിൽ ഫെയ്സ് ചെയ്യാൻ മടിയായിരുന്നു മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടവും വാക്കും കേൾക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാകാം…

പിന്നീട് അതൊക്കെയങ്ങുമാറി… മോന് അഞ്ചു വയസ്സായി…ഇപ്പൊ അവനൊരു കൂട്ടൊക്കെ വേണമെന്നു തോന്നിത്തുടങ്ങി…

അച്ഛാ അമ്മയതാ അപ്പുറത്തു നിന്ന് ശർദ്ദിക്കുന്നു..അത് രാവിലെ കഴിച്ച ദോശ അമ്മക്ക് ദഹിച്ചിട്ടുണ്ടാവില്ല മോനേ…

ദേ മനുഷ്യ…. ഇത് രാവിലെകഴിച്ച ദോശ ദഹിക്കാത്തതുകൊണ്ട് ചർദ്ദിച്ചതല്ല… ഇത് നിന്നാല് നിർബന്ധിച്ചു കഴിപ്പിച്ച ദോശയ… കളി കാര്യായീന്നാ തോന്നുന്നത്…

ഈശ്വരാ ഈ പ്രാവശ്യം ഉമ്മവെച്ചു മ,രി,ക്കും ഞാൻ…വൈകിട്ട് ഉമ്മേം പറഞ്ഞോണ്ട് അടുത്തേക്ക് വാ…. ശരിക്കും തരുന്നുണ്ട് ട്ടൊ…

Leave a Reply

Your email address will not be published. Required fields are marked *