ഏട്ടാ… ങാ പറയ് അപ്പൂ… ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സതോഷിച്ചത് എന്നാണെന്ന് അറിയുമോ…ങാ അറിയാം അപ്പൂ ഇന്നാ

ജീവന്റെ പാതി

രചന: നിലാവിനെ പ്രണയിച്ചവൻ

ഏട്ടാ…ങാ പറയ് അപ്പൂ…ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സതോഷിച്ചത് എന്നാണെന്ന് അറിയുമോ….

ങാ അറിയാം അപ്പൂ ഇന്നാണ് നീ ഏറ്റവും കൂടുതൽ സന്തോഷിച്ച ആ ദിവസം… കാരണം നിന്റെ ഉദരത്തിൽ നമ്മുടെ കുഞ്ഞ് വാവയും ഉണ്ടെന്ന് അറിഞ്ഞ ദിവസമല്ലേ ഇന്ന് ശരിയല്ലേ….

അല്ല ഏട്ടാ ഇതിനേക്കാളും കൂടുതൽ ഞാൻ സന്തോഷിച്ച ഒരു നിമിഷമുണ്ട് അനാഥപെണ്ണായ എനിക്ക് അച്ഛനും അമ്മയും സഹോദരനും കാമുകനും എല്ലാമായി ഇനി ഒരിക്കലും ഈ കണ്ണ് നിറയാൻ അനുവദിക്കില്ല എന്ന് പറഞ് ജീവന്റെ പാതിയെ കിട്ടിയ ആ നിമിഷം…….

ഹാ മതി മതി ഇനി എന്റെ അപ്പു സെന്റിയടിക്കാൻ തുടങ്ങും അത് കൊണ്ട് നിർത്തിക്കൊ എന്നിട്ട് എന്നെ കെട്ടിപിടിച്ച് കിടന്ന് ഉറങ്ങിക്കോ…..

അവൾ അവന്റെ നെഞ്ചോട് ചേർന്നപ്പോൾ പതിയെ പതിയെ അവന്റെ സ്വപ്നവും ആ അനാഥപെണ്ണിലേക്ക് കൂട്ടിക്കൊണ്ട് പോയി…..

അപർണ അവന്റെ മാത്രം അപ്പു അതായിരുന്നു അവളുടെ പേര്….തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം അനാഥാലയത്തിലെ ആരോരുമില്ലാത്തവർക്ക് ഒരുനേരത്തെ അന്നമായി നൽകാൻ ചെന്നപ്പോഴാണ് അവളെ ആദ്യമായി കാണുന്നത്…

കീറി തുടങ്ങിയ വസ്ത്രവുമായി ഒരു പിഞ്ച് കുഞ്ഞിനെയും തോളിലേറ്റി നടന്നു വരുന്ന അവൾ….
അവനെ കണ്ടതും ആ കുഞ്ഞ് കയ്യിൽ ഇരിക്കുന്നത് കൊണ്ട് കീറിയ ഭാഗം മറയ്ക്കാൻ അവൾ വളരെ പാട് പെടുന്നത് അവൻ കണ്ടു….

അവളുടെ സങ്കടം കണ്ട് അധികനേരം അവിടെ നിൽക്കാതെ വന്ന കാര്യം നടത്തി അവൻ തിരിച്ച് പോന്നു….

വീട്ടിൽ വന്നിട്ടും മനസ്സ് അവളിൽ തന്നെയായിരുന്നു അഴുക്ക് പുരണ്ട ആ വസ്ത്രത്തിലും അവൾ ദേവത തന്നെ ആയിരുന്നു അവന്….

പിന്നീട് അവിടുത്തെ നിത്യ സന്ദർശകനായി അവൻ…അടുത്ത വട്ടം അവിടെ ചെല്ലുമ്പോൾ അവൾക്കുള്ള ഒരു ജോഡി വസ്ത്രവുമുണ്ടായിരുന്നു അവന്റെ കയ്യിൽ….

മറ്റുള്ളവർ തനിക്ക് വേണ്ടി ബുദ്ധിമുട്ടുന്നത് ഇഷ്ടമല്ലാത്ത അവൾ ആദ്യം അതുവാങ്ങാൻ മടിച്ചെങ്കിലും മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അവൾ അത് വാങ്ങി…നിത്യ സന്ദർശകൻ ആയത് കൊണ്ട് തന്നെ വളരെ വേഗത്തിൽ എല്ലാവരുമായി അടുത്തൂ….അവളുമായും….

ഒരിക്കൽ അവളുമായി സംസാരിക്കുന്നതിനിടയിൽ അവളോട് ചോദിച്ചു….അപ്പു എനിക്ക് ഒരു കൂട്ടായ് പോരുന്നോ…

അവന്റെ പെട്ടെന്നുള്ള ആ ചോദ്യം അവളിൽ ഭാവ വ്യത്യാസമുണ്ടാക്കി….വേണ്ട ചേട്ടാ അതൊന്നും ശരിയാവില്ല എനിക്ക് ഈ ഓർഫനേജാണ് എന്റെ ലോകം മറ്റൊന്നും ഞാൻ ഈ ജീവിതത്തിൽ ആഗ്രഹിക്കുന്നില്ല…. അങ്ങനെ ആഗ്രഹിക്കാൻ പാടില്ലാത്ത ഒരു ഭാഗ്യമില്ലാത്തവളാണ് ഞാൻ…..

അവൾ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു….എല്ലാം എനിക്കറിയാം നീ എനിക്ക് ഒരിക്കലും ഒരു ഭാരമാകില്ല നിനക്ക് എന്നെ ഇഷ്ടമാണോ….ചേട്ടന് എല്ലാം അറിയാം എന്ന് പറഞ്ഞില്ലേ എന്നാൽ ചേട്ടൻ അറിയാത്ത ഒന്ന് കൂടിയുണ്ട് എന്റെ ജീവിതത്തിൽ അത് കൂടി കേട്ടിട്ട് ചോദിക്ക്…..

എന്റെ അച്ഛനെയും അമ്മയെയും കണ്ട ഓർമപോലും എനിക്കില്ല. ഓർമ്മ വച്ച കാലം മുതൽ ഞാൻ ഈ അനാഥാലയത്തിൽ തന്നെയാണ്…

എന്നെ വളർത്തിയതും പഠിപ്പിച്ചതും ഇവിടുത്തെ മദറാണ്… പഠിക്കാൻ മിടുക്കി ആയത് കൊണ്ടാവണം കോളേജിൽ ഒരു സീറ്റ് കിട്ടി…

ഒരു അനാഥ ആയത് കൊണ്ടാവണം എന്നോട് സൗഹൃതം കൂടാൻ ആരും വന്നിരുന്നില്ല….എല്ലാ ദിവസവും ഒരേ ഡ്രസ്സ് തന്നെ ആയത് കൊണ്ട് മറ്റുള്ളവർക്ക് മുൻപിൽ പരിഹാസ കഥാപാത്രമായി മാറി ഞാൻ…

അതിനിടയിൽ കൂടെ പിറപ്പിനെ പോലെ കണ്ടോളൂ എന്ന് പറഞ്ഞ് കൂട്ട് കൂടിയ ഒരുവൻ ആരോരുമില്ലാത്ത നേരം നോക്കി എന്നിലൂടെ അവന്റെ കാ,മം അടക്കി… വാവിട്ട് കരയാൻ മാത്രമേ അന്ന് എനിക്ക് കഴിഞ്ഞുള്ളു….

ഇനി ചേട്ടൻ പറയ് ഒരു ഭാഗ്യവും ഇല്ലാത്ത ഈ ചീത്ത പെണ്ണിനെ തന്നെ വേണോ ഏട്ടന്…
ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുന്ന അവനെ വേദനയോടെ അവൾ നോക്കി നിന്നു….
അവൻ നടന്ന് നീങ്ങുമ്പോൾ മനസ്സ് കൊണ്ട് അവൾ പറഞ്ഞു സ്നേഹിക്കപ്പെടാൻ ഭാഗ്യമില്ലാത്തവൾ…..

പക്ഷേ അവിടെ നിന്ന് പോയ അവൻ വളരെ വേഗം തന്നെ കയ്യിൽ ഒരു പൊതിയുമായി തിരിച്ച് വരുന്നത് അവൾ കണ്ടു…

കണ്ണുനീർ തുടച്ച് അവന്റെ അരികിലേക്ക് അവൾ ചെന്നു….കയ്യിൽ ഇരുന്ന പൊതി അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു ഇത് നിന്റെ വിവാഹ സാരി നാളെ എന്റെ കുടുംബ ക്ഷേത്രത്തിൽ വച്ച് നിന്റെ കഴുത്തിൽ ഞാൻ ഒരു മിന്നു ചാർത്തും… എല്ലാം ഞാൻ മദറിനോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു…. പിന്നെ ഞാൻ സ്നേഹിച്ചത് എന്റെ അപ്പുവിനെയാ അല്ലാതെ നിന്റെ ശരീരം മാത്രമല്ല….

അണപൊട്ടി ഒഴുകിയ പോലെ അവളുടെ കണ്ണുനീർ തുള്ളികൾ കവിൾ തടത്തിലൂടെ ഒഴുകി നടന്നു…
അത് തുടച്ച് തന്റെ നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞു ഇനി ഈ കണ്ണുകൾ നിറയില്ല… അതിന് ഞാൻ സമ്മതിക്കില്ല…….

Leave a Reply

Your email address will not be published. Required fields are marked *