ഡി… സാലറി കിട്ടിയില്ലേ..? മ്മ്.. കിട്ടി ചിലവ് ചെയ്യടി പിശുക്കി.. നിനക്ക് എന്താടാ വേണ്ടത് വരുൺ… എനിക്ക് ഒന്നും

രചന: ഷഫീക് നവാസ്

ഡി… സാലറി കിട്ടിയില്ലേ..?മ്മ്.. കിട്ടി ചിലവ് ചെയ്യടി പിശുക്കി.. നിനക്ക് എന്താടാ വേണ്ടത് വരുൺ… എനിക്ക് ഒന്നും വേണ്ടായേ… നിന്റെ വീട്ടു ചിലവിനു പോലും തികയില്ലല്ലോ.. അവിടുന്നു കിട്ടുന്ന പൈസ…

അത്‌ കുഴപ്പമില്ല നിനക്ക് ജോലിയും കൂലിയും ഒന്നും ഇല്ലാത്തതല്ലേ… അവളുടെ ചെറിയ പേഴ്‌സിലിരുന്ന വലിയ നോട്ടെടു്ത്ത് എനിക്ക് നേരെ നീട്ടി.. എനിക്ക് വേണ്ടാ നിന്റെ പൈസ… കടമായി തന്നെ ഒരുപാട് വാങ്ങിയട്ടുണ്ട് ഇനിയും ഒരു കടകാരനാകാൻ വയ്യാ…

ഡാ ചെക്കാ.. കിടന്ന് കൊഞ്ചാതെ ഇത് വാങ്ങിച്ചേ.. വേണ്ടടി ഒരു ചായ വാങ്ങി തന്നാൽ മതി….

കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് ചായകുടി കഴിഞ്ഞ് ബസ്സിൽ കയറിയ മാളു ചോദിച്ചു…
ഡാ.. വരുണെ നീ എന്നെ ആത്മാർത്ഥമായിട്ടാണോ സ്നേഹിക്കുന്നത്.. അതോ തേച്ചിട്ട് പോകുമോ.. ?
അതിന് മറുപടി എന്നപോലെ അവൾക്ക് നേരെ ഞാനൊന്നു പല്ലിളിച്ചപ്പോൾ ബസ്സ് യാത്രകാരുമായി യാത്ര തിരിച്ചു…

നാല് വർഷങ്ങൾക്കു മുമ്പ് ഞാൻ യാത്ര ചെയ്ത ബസ്സിലെ സ്ഥിരം ജോലി സ്റ്റലത്തേക്ക് പോകുന്നൊരു യാത്രക്കാരി ആയിരുന്നവൾ… അവളുടെ കരിനീല കണ്ണിലുടക്കിയ എന്റെ ചൂണ്ട കണ്ണുകൾ അവളിലെ പ്രണയത്തിനെയാണ് വലിച്ചെടുത്തത് ..

അച്ഛന്റെ മ,ര,ണ,ശേഷം ജോലിക്കൊന്നും പോകാത്ത എനിക്ക് ഇടയ്ക്ക് ഒരു സഹായമാണ് അവളുടെ ജോലി… വല്ലപ്പോഴും.. പത്തോ നൂറോ വെച്ച് വാങ്ങിക്കും..

പക്ഷെ മാസം ഏഴായിരം രൂപ മാത്രം സാലറിയുള്ള അവളാണ് അവളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ചെറുപ്രായത്തിലേ ജോലി ചെയ്തു ശീലിച്ച് വീടുനോക്കുന്ന അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

അവളെക്കൂടാതെ വീട്ടിലുള്ളത് അച്ഛനും അമ്മയും മാത്രമാണ്… മ,ദ്യ,പാ,നി,യായ അവളുടെ അച്ഛന് വീട്ട് ചിലവ് നോക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞതായ് അവൾ എപ്പഴോ പറഞ്ഞ കഥയിലെവിടയോ ഞാൻ കേട്ടിട്ടുണ്ട്…

അങ്ങനെ ഉള്ളൊരു പെണ്ണിനെ എങ്ങനെയാ ചതിക്കാൻ കഴിയുക.. എനിക്ക് കഴിയില്ല ഒരിക്കലും…
രാത്രി വീട്ടില് പോയി അമ്മ ഉണ്ടാക്കിയ ഭക്ഷണം വെട്ടി വിഴുങ്ങുന്നതിനിടയിലാ അമ്മയുടെ ചോദ്യം…

ഡാ നിനക്ക് ജോലി ഒന്നും ശെരിയായില്ലേ.. ? അച്ഛന്റെ പെൻഷൻ പൈസ കൊണ്ട് എത്ര നാൾ ഇങ്ങനെ കഴിയും.. ഇപ്പോൾ തന്നെ എല്ലായിടത്തും കടമാണ്… എല്ലാം ശെരിയാകും അമ്മേ…

അതക്കെ പോകട്ടെ എന്റെ കമ്മൽ എവിടെ.. ?എതോ ജോലി ശെരിയാകുമെന്ന് പറഞ്ഞ് കുറേനാൾ നീ എവിടയോ പോയ്‌ കിടന്നതല്ലേ അതും വാങ്ങിക്കൊണ്ട്..

ഇപ്പോൾ ജോലിയുമില്ല കമ്മലുമില്ല… ശെരിയാ.. അമ്മയോട് അന്ന് ഞാൻ അമ്മയുടെ കാതിലെ ചെറിയ കമ്മൽ എനിക്ക് തരുവോ… ഒരു ജോലി കാര്യത്തിനാ… ഉടനെ തിരിച്ചെടുക്കാം… എന്ന് പറഞ്ഞപ്പോൾ..

ജോലിക്കാര്യത്തിന് ആണോ എന്നാ അമ്മ തരാം… കാതടയാതിരിക്കാൻ അമ്മ ഈർക്കിലി കുത്തി വെച്ചോളാം… മോനു ജോലി ശരിയാകുമല്ലോ അമ്മയ്ക്ക് അത്‌ മതി… എന്ന് അമ്മ പറഞ്ഞത് ഞാൻ കഴിക്കുന്നതിനിടയിൽ ഓർത്തെടുത്തു… പാവം അമ്മ….

അത്താഴം കഴിഞ്ഞ് കിടക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞ് നോക്കിക്കോ നാളെ അമ്മയെ ഞാൻ ഞെട്ടിക്കും… ഹ്മ്മ്.. നീ ഇത് പറയാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞെടാ… ഇനി ഞാനെന്തായാലും ഞെട്ടില്ല…

ഓ… എന്നാ ഞെട്ടണ്ടാ… ഗുഡ് നൈറ്റ്.. പിറ്റേന്ന് രാവിലെ ബസ്സ് സ്റ്റോപ്പിൽ മാളുവിനെയും നോക്കി നിന്ന വരുണിനെ എല്ലാവരും ശ്രെദ്ധിക്കുന്നുണ്ട്… ബസ്സിറങ്ങിവന്ന മാളു അവനെ നോക്കി പൊട്ടി ചിരിച്ചു… ഇത് എന്താടാ ഫാൻസിഡ്രസ്സിനു പോകുന്നോ… ?

നെയിം സ്ലിപ് നോക്കി അവൾ വീണ്ടും ചിരിച്ചു Si വരുൺദേവ്.. “മാളു നീ ചിരിക്കേണ്ട..

സബ് ഇൻസ്‌പെക്ടർ… വരുണാ ഞാനിപ്പോൾ എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം .. അത്‌ ഞാൻ നിറവേറ്റി.. ആരെയും അറിയിക്കാതെ… Si സെലക്‌ഷൻ കിട്ടി.. ടെസ്റ്റ്‌ പാസായി

ഡ്രെയിനിങ്ങിനാ അന്ന് ഞാൻ ഇവിടുന്നു കുറച്ചുനാൾ മാറിനിന്നത്….ഇപ്പോൾ ഇവിടെ തന്നെ സൌത്ത് സ്റ്റേഷനിൽ ഇന്ന് രാവിലെ ചാർജ് എടുക്കുകയും ചെയ്തു…. ഡാ.. നീ….എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. നിന്നെ എക്കെ പോലീസിലെടുത്തോ…
ഡാ.. ന്നോ.. കേൾ മി.. സർ.. ഒന്ന് പോടാ… ചെക്കാ

പബ്ലിക്ക് ആയിട്ട് സ്ഥലം Si യേ.. ഡാ… എന്നും പോടാ എന്നെക്കെ വിളിച്ചതിനു ഒരു കേസ് ചാർജ് ചെയ്ത ഇപ്പോൾ തന്നെ നിന്നെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോയാലുണ്ടല്ലോ.. അമ്മ നിലവിളക്കെടുത്ത് സ്വീകരിക്കും… കാണണോ നിനക്ക്… ?എങ്കിൽ അതൊന്നും കാണണം…

മ്മ് കാണിച്ച് തരാം.. അതിന് മുമ്പ് ഞാനൊന്ന് പറയട്ടെ.. സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാനേ… എനിക്ക് അറിയൂ.. നീ ഇന്നലെ ചതിക്കുമോ തേക്കുമോ എന്നക്കെ ചോദിക്കുന്നതിനു മുൻപേ ഇങ്ങനെ ഒരു ജോലിവാങ്ങി നേരുത്തേ തന്നെ നിന്റെ മുന്നിൽ വരണമെന്ന് ഉണ്ടായിരുന്നു… പക്ഷെ ഇപ്പഴാ അതിന് വിധി അനുവദിച്ചത്….

എല്ലാം നേടി ഇങ്ങനെ വന്നു കൂട്ടികൊണ്ട് പോയ്‌ ആത്മാർഥത കാണിക്കാനേ എനിക്കറിയു..
അല്ലാതെ മുട്ടിലിരുന്ന് പൂവും തേനും ഒഴുക്കി റൊമാന്റിക്കായി പറഞ്ഞ് ചതിക്കാനൊന്നും എനിക്ക്.. അറിയില്ല….

വരുൺ ഞാൻ അത്‌ ഇന്നലെ ചുമ്മാ… അവളുടെ വാക്കുകൾ ഇടറാൻ തുടങ്ങി…

നടുറോട്ടിൽ നിന്നും മാളുവിനെ കൂടുതൽ സെന്റി അടിപ്പിക്കാതെ വരുൺ
അവളെ അവിടുന്ന് അറസ്റ്റ് ചെയ്ത തനിക്ക് കിട്ടിയ ജോലിയും അമ്മയ്ക്ക് കിട്ടാൻ പോകുന്ന മരുമോളെയും കാണിച്ച് ഞെട്ടിക്കാൻ … ജീപ്പിലെ ആ നിലവിളി ശബ്‌ദമിട്ട് അമ്മയ്ക്ക് അരികിലേക്ക് പോയ്‌…..

Nb. എല്ലാവരും വരുണിനെ പോലെ ആയിരിക്കണമെന്നില്ല ഇത് വായിച്ച് ഏതെങ്കിലും നിഷ്കളങ്കി പെണ്ണ് പ്രണയിച്ച് തേക്കപ്പെട്ടാൽ ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല…

Leave a Reply

Your email address will not be published. Required fields are marked *