March 25, 2023

ശിവകാമി…..വാതിൽ തുറന്നെ….നിന്നെ അക്കാ വിളിക്കുന്നുണ്ട്..ദാ വരുന്നു …. ശാരാദേച്ചിഅങ്ങോട്ടു നടന്നോ എന്റെ

രചന സി കെ

ശിവകാമി…..വാതിൽ തുറന്നെ….നിന്നെ അക്കാ വിളിക്കുന്നുണ്ട്..ദാ വരുന്നു …. ശാരാദേച്ചിഅങ്ങോട്ടു നടന്നോ എന്റെ കുളി കഴിഞ്ഞതെയൊള്ളു…അക്ക എത്ക്കു വരാസെല്ലിയെ..

ദാ അന്ത കസ്റ്റമർ ഉന്നെ പാക്കണം എന്ന് സൊല്ലിയിരിക്കെ…. ബഡാ വി ഐ പി…ഇന്നേക്ക് പൂരാ നൈറ്റ് ഇന്ത ആൾകൂടെതാൻ ഉൻ വേലെ…

ശരിയക്കാ …നാൻ ഡ്രസ്സ് ചേഞ്ച് പണ്ണിയിട്ടു ദോ വന്തിഡ്രെ…ഹേയ് സാർ ചിന്ന പൊണ്ണ്… തപ്പാകെ ഏതുവും സെയ്തിടാതെ… ശിവകാമി ജാഗ്രതേ….പോയിവാ മാ

ഏമാ …കുടിക്കതുക്കു തണ്ണി ,സോഡാ ഏതാവാതു വേണാമാ…. ഒന്നും വേണ്ടാ സാർ….ഹലോ നിങ്ങൾ മലയാളിയാണോ…

അതെ…എങ്ങിനെ ഇവിടെവന്നുപെട്ടു…അതൊക്കെ നിങ്ങളെന്തിനാ അറിയുന്നത്…

വിരോധമില്ലെങ്കിൽ പറഞ്ഞോളൂ…ഒരു മലയാളി ഇങ്ങനെയൊക്കെ ആയതിൽ സങ്കടമുണ്ടേ അതുകൊണ്ടാണ്….

എനിക്കാ സങ്കടം ഇല്ലെങ്കിലോ..ഒരു മലയാളിതന്നെയാണ് എന്നെ ഇവിടെ എത്തിച്ചത്…
ഒന്നുമേ പുരിയാത്…

പോകെപ്പോകെ പുരിയും…നിങ്ങള് കാര്യംപറ മാഷേ….

ഇനി ഇത് പറഞ്ഞിട്ടും അറിഞ്ഞിട്ടും ഒരു കാര്യവുമില്ല.. ഇവിടെപെട്ടുപോയി.. ഇനി ഒരു ജീവിതം ഇല്ല സാർ. എല്ലാം ഇവിടെ തീർന്നു..

അതൊക്കെ വെറുതെയാ ശിവകാമി…നീ കാണാൻ സുന്ദരിയാണ്…സംസാരവും തെറ്റില്ല മനസ്സും അത്യാവിശ്യം നല്ലതാണെന്നു തോനുന്നു…

അതൊക്കെ സാറിന് തോന്നുന്നതാ…കാണാൻ സുന്ദരിയായതുകൊണ്ടോ മനസ്സ് നന്നായതുകൊണ്ടോ കാര്യമില്ല സാർ… പലരും തിന്നു തീർത്ത ശരീരമാ ഇത്

ആദ്യം സാർ എന്നുള്ള വിളി നീ മാറ്റു..കാൾ മി സുധീപ്…അതാ എനിക്കിഷ്ടം.
നീ എന്തിനാ ഇതൊക്കെ ചെയ്യുന്നത്… പണത്തിനു വേണ്ടിയാണോ..അതോ മറ്റുപലതിനും വേണ്ടിയോ..

എന്ത് പണം സാർ…മറിച്ചുപോയൊരു മനസ്സും ദ്രവിച്ചുപോയൊരു ശരീരവുമാ ഞാൻ…
അനാഥയായ ഒരുപെൺകുട്ടി…പഠിത്തമൊക്കെ കഴിഞ്ഞു നാട്ടിൽ ഒരു ചെറിയ ഇൻപോർട്ടിങ് ആൻഡ് എക്സ്‌പോർട്ടിങ് കമ്പനിയിൽ ജോലി..

അവിടെ വച്ചൊരു യുവാവുമായി പ്രണയത്തിലായി… പാതിമലയാളം സംസാരിക്കുന്ന അയാളുടെ നാട് ഇവിടെ ബാംഗ്ലൂർ ആയിരുന്നു.ആരുമില്ലത്തവർക്കു പെട്ടന്നൊരാൾ എല്ലാം ആയിമാറുമ്പോൾ നമ്മളൊക്കെ ഒരുപാടങ്ങു സ്വപ്നം കാണും..സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആളുണ്ടെങ്കിൽ അതിനപ്പുറം വേറെ എന്ത് സുഖമാ വേണ്ടത്..

കൂടെ കൂട്ടിക്കോളാം ഒരുമിച്ചു ജീവിച്ചോളാം എന്നുപറയുമ്പോൾ എന്നെപ്പോലൊരുപെൺകുട്ടിഅതിനടിമയാകും.അതെ ഞാനും ചെയ്തൊള്ളു…

നാട്ടിൽ ചെന്ന് വീട്ടുകാരോടൊപ്പം കല്യാണം എന്നുപറഞ്ഞു കൊടുന്നതാ..ദാ നിങ്ങൾ നേരത്തെകണ്ട ആ സ്ഥലത്തു എന്നെ ആക്കിയിട്ടു എന്നുപറയുന്നതിനേക്കാൾ വിറ്റിട്ടു പോയി എന്ന് പറയുന്നതാവും ശരി…ഇപ്പൊ രണ്ടുമാസമായി…

ആദ്യമൊക്കെ ഈ കാര്യങ്ങൾക്കെതിരെ ഞാൻ പ്രതികരിച്ചു .എന്റെ ശരീരം മോഹിച്ചുറൂമിലവന്ന പലരെയും ഞാൻ ആട്ടിയോടിച്ചിട്ടുണ്ട്…

അതിനു അവർ പല രീതിയിലും പ്രതികരിച്ചിട്ടുണ്ട്…ദിവസങ്ങളോളം ഭക്ഷണം തരാതെ ചൂടുള്ള എണ്ണ തുടയിൽ തുണിയിൽ മുക്കി തേച്ചിട്ടുണ്ട്…എന്നിട്ടും ഇതുവരെ വഴങ്ങിയിട്ടില്ല ആർക്കുമുന്നിലും. ഒടുവിൽ അവസാനം ഞാൻ തീരുമാനിച്ചു.

ഒരാണിനെ വിശ്വസിച്ചു ഇറങ്ങിയ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതമല്ലേ ..അവനോടുള്ള എന്റെ ദേഷ്യം എന്റെ ശരീരത്തോടുത്തന്നെ തീർക്കാം എന്ന്…ഇതൊക്കെ ഒരു കസ്റ്റമറോട് പറയാൻ പാടില്ല.അറിയാതെ പറഞ്ഞുപോയി.

അപ്പൊ ഈ ശരീത്തിൽആദ്യമായി ഒരു പുരുഷന്റെ സ്പർശനം ഏൽക്കുന്നുണ്ടെങ്കിൽ അത് എന്നിൽനിന്നാണല്ലേ…

അതിനി നീ സമ്മതിക്കുമോ…ഞാൻ പറഞ്ഞില്ലേ മാനസികമായി ഞാൻ പൊരുത്തപ്പെട്ടുസാർ ഇനി പിടിച്ചുനിൽക്കാൻ എനിക്ക് കഴിയില്ല..ശ്രമിക്കാഞ്ഞിട്ടല്ല..അതിനുള്ളിലാണെങ്കിൽ നടന്നേനെ ഇതിപ്പോ….

തന്നെ ഒരാള് ജീവിതത്തിലേക്ക് കൂടികൊണ്ടുപോവാൻ വന്നാൽ താൻ എന്തുപറയും…
അതൊരിക്കലും നടക്കാത്ത കാര്യമല്ലേ.അതുകൊണ്ടു ഒന്നും പറയണ്ട ആവശ്യമില്ലല്ലോ..

സുധീപ് സാർ..നമ്മൾ എങ്ങോട്ടാ പോകുന്നത്..കുറെ നേരമായല്ലോ യാത്രതുടങ്ങിയിട്ട്…
തനെന്തൊരു മണ്ടിയാടി…ഇത്രനേരമായിട്ടും തന്റെ മുന്നിലെ മിററിൽ തൂക്കിയിട്ടിരിക്കുന്ന ആ ഐഡി കാർഡ് ശ്രദ്ധിച്ചില്ല….

അയ്യോ….. എന്തുപറ്റി ഒരു അയ്യോ സാർ പോലീസാണോ…

അതെ കേരളത്തിൽനിന്നും വൻതോതിൽ പെൺ വാണിഭ സംഘം ബാംഗൂരിലേക്കും മറ്റുമായി പെൺകുട്ടികളെ കടത്തുന്നുണ്ട്..അതിലെ മുഖ്യ പ്രതിയെ മിനിഞ്ഞാന്നു പോലീസ് അറസ്റ്റുചെയ്തു.
അവനിൽ നിന്നുംകിട്ടിയ വിവരമനുസരിച്ചാ ഇവിടെ ഞങ്ങൾ എത്തിയത്..

ദാ ഇനി ഇവിടെയിറങ്ങു.ആ കാണുന്ന വണ്ടിക്കകത്തു എന്റെ ജൂനിയേഴ്‌സും പിടിച്ച പ്രതിയുമുണ്ട്.. ആ നിൽക്കുന്ന പെൺകുട്ടികളെല്ലാം നിന്നെപ്പോലെ ചതിക്കപ്പെട്ടവരാണ്.. നീയാണിവരുടെ അവസാന കണ്ണി.

ഇവനാണോ നീ പറഞ്ഞ ആ യുവാവ് എങ്കിൽ അവനെയൊന്നു നോക്കിയിട്ട് വരു…
സാർ അതിവൻ തന്നെയാണ്…

ന്നാ പോയി എന്റെ വണ്ടിയിലിരുന്നോളൂ..ഇവനുള്ളത് ഞാൻ കൊടുത്തോളാം .ന്നാ പോയി എന്റെ വണ്ടിയിലിരുന്നോളൂ ഞാനും നാട്ടിലേക്കാ…

ഒരുപാട് നന്ദിയുണ്ട് സാർ..എന്നെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നതിനു…
അതിനു നന്ദിയുടെ ആവശ്യമൊന്നുമില്ല കുട്ടി..എന്റെ ഡ്യൂട്ടി അതുമാത്രമാണ് ഞാൻ ചെയ്തത്…പ്രണയമെന്ന് കേൾക്കുമ്പോൾ പെട്ടീംതലയണേം എടുത്തു ഒരാണിന്റെകൂടെ ഇറങ്ങിത്തിരിക്കുമ്പോൾ ഒന്നുകൂടി ഒന്ന് ചിന്തിക്കുക..

പിന്നെയൊരു വിരോധമില്ലെങ്കിൽ വീണ്ടും ഒരുകാര്യം ചോദിച്ചോട്ടെ… നേരത്തെപറഞ്ഞപോലെ ഒരാള് ജീവിതത്തിലേക്ക് തിരികെവിളിച്ചാൽ ആ മരിച്ച മനസ്സിനെ ഒന്ന് ജീവിപ്പിക്കാൻ പറ്റുമോ..?
വീട്ടില് അമ്മക്കുകൂട്ടായിട്ട് കുറെയായി ഒരാളെ അന്വേഷിച്ചു നടക്കുന്നു. മനസ്സിനിണങ്ങിയത്‌
ഇതുവരെ കണ്ടില്ലായിരുന്നു..ഇപ്പൊ കുട്ടിയേകണ്ടപ്പോൾ…..

ഇച്ചിരി ചൊവ്വാദോഷം ഉണ്ടാന്നെയൊള്ളു..ആള് പാവാട്ടോ…ധൃതിയില്ല ആലോചിച്ചു ഒരു പത്തുമിനുട്ടുകൊണ്ടു പറഞ്ഞാൽ മതി..അമ്മക്കൊന്നു വിളിച്ചുപറയാനാ…

Leave a Reply

Your email address will not be published.