March 25, 2023

വിനു ഏട്ടാ എനിക്കും വേണം ഒരു കുഞ്ഞാവയെ….. അമ്മു നിനക്ക് ഞാനില്ലേ നിന്റെ കുഞ്ഞാവ ഞാനാവാനാണ് എനിക്കിഷ്ടം…

രചന: നിലാവിനെ പ്രണയിച്ചവൻ

വിനു ഏട്ടാ എനിക്കും വേണം ഒരു കുഞ്ഞാവയെ…..അമ്മു നിനക്ക് ഞാനില്ലേ…. നിന്റെ കുഞ്ഞാവ ഞാനാവാനാണ് എനിക്കിഷ്ടം….അതെന്താ വിനു ഏട്ടാ എല്ലാവരും പറയുംപോലെ ഞാനൊരു ഭ്രാന്തി ആയത് കൊണ്ടാണോ ഏട്ടാ എനിക്ക് കുഞ്ഞാവയെ തരാത്തത്…..

ആശുപത്രി കിടക്കയിൽ ശരീരം മുഴുവൻ രക്തം വാർന്ന് മരണ വെപ്രാളം കൊള്ളുന്ന അവന്റെ മനസ്സിൽ മിന്നി മറഞ്ഞത് തന്റെ പ്രിയതമയുടെ വാക്കുകളും കുറെ ഓർമ്മകളുമായിരുന്നു…..
എന്റെ പൊന്ന് അമ്മു കുട്ടി നിനക്ക് ഭ്രാന്താണെന്നു പറയുന്നവർക്കാണ് ശരിക്കും ഭ്രാന്ത്…അപ്പൊ എപ്പഴാ വിനുവേട്ടാ എനിക്ക് കുഞ്ഞാവയെ തരുന്നെ….

ഉം നമുക്കും വരും അമ്മൂട്ടി വൈകാതെ ഒരു കുഞ്ഞാവ……അവളെ തന്റെ നെഞ്ചിൽ ചേർത്ത് താരാട്ട് പാടി ഉറക്കുമ്പോൾ ആ വരികൾക്കും പറയാനുണ്ടായിട്ടുന്നു ഒരു നോവിന്റെ കഥ…..
ചെറുപ്പം മുതലേ കൂട്ട്കാരായിരുന്നു വിനുവും അമ്മുവും…

വളർന്നപ്പോൾ ആ സൗഹൃദം പ്രണയമായി മാറി….അടുത്തറിയാവുന്നവർ ആയത് കൊണ്ട് തന്നെ വീട്ടുകാരും എതിര് നിന്നില്ല…രണ്ട് കൂട്ടരുടെയും മാതാപിതാക്കൾ തന്നെ അവരുടെ വിവാഹം നടത്തികൊടുത്തു…ആദ്യരാത്രിയിൽ മണിയറയിൽ ഇരുവരും കിന്നാരം പറഞ്ഞിരിക്കുമ്പോഴാണ് അമ്മുവിന്റെ അമ്മ മ,ര,ണ,പ്പെ,ട്ട വിവരം കതകിൽ തട്ടി ആരോ വിളിച്ച് പറഞ്ഞത്….

പിന്നീടുള്ള നാളുകൾ മുഴുവൻ വേദനയുടേതായിരുന്നു….അമ്മയുടെ വേർപാട് അവളിൽ വല്ലാത്ത മാറ്റം ഉണ്ടാക്കിയത് അവൻ അറിഞ്ഞത് ഭ്രാന്താശുപത്രിയിലെ ഡോക്ടർ ചികിത്സക്കായി അവളെ അവിടെ അഡ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോഴായിരുന്നു….സ്നേഹത്തിനെക്കാളും വലിയ മരുന്ന് അവിടെ കിട്ടില്ല എന്ന് പറഞ്ഞ് അവൻ അമ്മുവിനെയും കൂട്ടി വീട്ടിലേക്ക് വന്നു….

ആദ്യ നാളുകളിലൊന്നും സ്നേഹമോ ദേഷ്യമോ പുഞ്ചിരിയോ അങ്ങനെ ഒന്നും തന്നെ അവളിൽ പ്രകടമായിരുന്നില്ല….

വിവാഹം നടന്നത് പോലും അവളുടെ നില തെറ്റിയ മനസ്സിൽ ഉണ്ടായിരുന്നില്ല….
പിന്നീട് നാളുകൾക്ക് ശേഷം അവൾ അവനോട് വളർച്ചയെത്താത്ത കുട്ടികളെ പോലെ സംസാരിക്കാൻ തുടങ്ങി…

അവൻ അമ്മുവിനെ ചോറൂട്ടുമ്പോൾ അവൾ അവനെ അമ്മയെന്ന് വിളിച്ചു….
അപ്പോഴൊന്നും താൻ ആരാണെന്ന് തിരിച്ചറിയാത്തതിൽ അവന് ഒട്ടും നൊമ്പരമുണ്ടായിരുന്നില്ല… പകരം അമ്മ എന്ന് വിളിച്ച അവളിൽ വൈകാതെ ഏട്ടനെന്ന വാക്ക് വരും എന്നുള്ള സന്തോഷമായിരുന്നു….

സമൂഹം അവളെ ഭ്രാന്തിയെന്നു വിളിക്കുമ്പോൾ നിങ്ങളെ പോലെ അവളിൽ ചതിയും വഞ്ചനയുമില്ല എന്ന് പറഞ്ഞ് തിരികെ പുച്ഛിക്കുമായിരുന്നു അവൻ….

അവളെ തിരികെ കൊണ്ടാക്കി മോൻ മറ്റൊരു വിവാഹം കഴിക്കണം എന്ന് അവളുടെ അച്ഛൻ നൊമ്പരത്തോടെ പറയുമ്പോൾ അച്ചാ ഇത് ഞാൻ താലി കെട്ടിയ എന്റെ ഭാര്യയാ എന്റെ മ,ര,ണം വരെ ഞാൻ അവളെ സംരക്ഷിക്കും എന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചിരുന്നു അവൻ….

സ്വന്തം മകന്റെ ഭാവി ഓർത്ത് ഒരിക്കലും അവന്റെ മാതാപിതാക്കൾ സങ്കടപ്പെട്ടിരുന്നില്ല… പകരം അവളെ എത്രയും വേഗം ഭേതമാക്കി അവന് തിരിച്ച് നൽകാൻ ദൈവത്തിനോട് പ്രാർഥനയിലായിരുന്നു അവർ…….

അയലത്തെ വീട്ടിലെ കുട്ടിയെ കണ്ട് ഇടക്കെപ്പഴോ അവളുടെ മനസ്സിൽ കയറിക്കൂടിയ കുഞ്ഞാവ എന്ന മോഹം അവൾ അവനോട് പറയുമ്പോൾ അവനിൽ അച്ഛൻ എന്ന മോഹം ഉണർന്നിരുന്നില്ല….
അമ്മുവിനെ തന്റെ കുഞ്ഞ് മകളായ് കണ്ട് തന്റെ ഇടനെഞ്ചിൽ ചേർത്ത് ഉറക്കുമായിരുന്നു അവൻ….

ഓപ്പറേഷൻ തീയറ്ററിൽ അവന്റെ തലയ്ക്ക് മുകളിൽ വിളക്കുകൾ കത്തുമ്പോൾ അവന്റെ കണ്ണുകൾ പതിയെ അടഞ്ഞ് ഇരുട്ടിലേക്ക് പോകുകയായിരുന്നു… ആരോ അവനെ മറ്റൊരു ലോകത്തിലേക്ക് വിളിക്കുന്ന പോലെ തോന്നി…അടുത്ത് നിന്ന് ആരോ പറയുന്നുണ്ടായിരുന്നു….

ഉറങ്ങി കിടക്കവേ ഭ്രാന്തിയായ സ്വന്തം ഭാര്യ തന്നെ വെട്ട്കത്തികൊണ്ട് വെട്ടിയതാ.. നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു ഇനി ദൈവത്തിനോട് പ്രാർത്ഥിക്കാം…..

പ്രതികരിക്കാൻ പോലും കഴിയാതെ കിടന്ന അവന്റെ അടഞ്ഞ കണ്ണുകളിലൂടെ കാണുനീർ തുള്ളികൾ കവിൾ തടത്തിലൂടെ ഒഴുകിയപ്പോൾ അവൻ മനസ്സ് കൊണ്ട് യാചിക്കുകയായിരുന്നു ദൈവത്തിനോട് ഒരു നിമിഷമെങ്കിലും തന്റെ പ്രിയതമയെ ഒന്ന് കാണുവാൻ അവൾ തെറ്റുകാരി അല്ലെന്ന് ലോകത്തോട് വിളിച്ചു പറയുവാൻ….

രാത്രിയിൽ തന്റെ മാറിൽ മയങ്ങിയ അമ്മു എപ്പഴോ തിരികെ പഴയ ജീവിതത്തിലേക്ക് വന്നത് അവൻ അറിഞ്ഞിരുന്നില്ല…

സ്വപ്നത്തിൽ നിന്ന് അവനെ തട്ടി മാറ്റി അവൾ ഞെട്ടി ഉണർന്നു….ഇപ്പോഴെവിടെയാണെന്നും എന്താണെന്നും അറിയാതെ നിന്ന അവളെ അവൻ ഇരുട്ടിൽ തൊട്ടപ്പോൾ കയ്യിൽ കിട്ടിയ എന്തോ കൊണ്ട് അവൾ അവനെ തട്ടി മാറ്റുകയായിരുന്നു..അവളുടെ നിലവിളി കേട്ട് ഉണർന്ന അച്ഛൻ വിളക്ക് തെളിച്ചപ്പോൾ രക്തം വാർന്ന് വീണ് കിടന്ന അവനെ അവൾ കണ്ടു…….

കയ്യിലിരുന്നു കത്തി വലിച്ചെറിഞ്ഞ് വിനു ഏട്ടാ എന്നവൾ ഉറക്കെ വിളിക്കുമ്പോഴായിരുന്നു അവനറിഞ്ഞത് തന്റെ അമ്മു ജീവിതത്തിലേക്ക് തിരികെ വന്നു എന്ന സത്യം…….പിന്നീട് അബോധാവസ്ഥയിലായ അവൻ അവളുടെ നിലവിളി കേട്ടില്ല….(വിനു ഏട്ടാ ലൈറ്റ് ഓഫാക്കട്ടെ…..)

അവളുടെ പ്രാർത്ഥന കൊണ്ടാവാം അവൻ ദിവസങ്ങൾക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വന്നു…

നാല് വർഷങ്ങൾക്ക് മുൻപ് വിധി തട്ടിയെടുത്ത അവരുടെ ആദ്യരാത്രി അവർ ഇന്ന് സന്തോഷത്തോടെ തുടങ്ങുകയാണ്…. പുതിയ ഒരു ജീവിതവും….അമ്മു…….ങാ പറ ഏട്ടാ…..

എനിക്കും വേണം ഒരു കുഞ്ഞാവയെ…..പുഞ്ചിരിയോടെ അവനെ തള്ളി അവന്റെ നെഞ്ചിൽ വീണ് അവൾ മെല്ലെ പറഞ്ഞു…അധികം വൈകാതെ നമുക്കും വരും വിനുവേട്ടാ ഒരു കുഞ്ഞാവ……
(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം)
രചന: ഫിറോസ്

Leave a Reply

Your email address will not be published.