March 25, 2023

“ഡാ… വേദനിക്കുന്നു എനിക്ക്..” അനുപമയുടെ ശബ്ദം കാതിൽ മുഴങ്ങിയതും മഹാദേവന്റെ നെഞ്ചോന്ന് പിടഞ്ഞു… “നല്ല

കൂടെയുണ്ടങ്കിൽ

രചന: Unni K Parthan

“ഡാ…വേദനിക്കുന്നു എനിക്ക്..” അനുപമയുടെ ശബ്ദം കാതിൽ മുഴങ്ങിയതും മഹാദേവന്റെ നെഞ്ചോന്ന് പിടഞ്ഞു… “നല്ല വേദന ണ്ടോ..” “മ്മ്.. ന്തേ..

കുറച്ചു വേണോ…” അൽപ്പം കുസൃതിയുണ്ടായിരുന്നു ശബ്ദത്തിൽ..
“മ്മ്.. മുഴുവനായും തന്നേക്കൂ..” മഹാദേവൻ അനുപമയുടെ കാതിൽ മെല്ലേ പറഞ്ഞു.. “വാ..”

ഇരു കൈയ്യും നീട്ടി അനുപമ വിളിച്ചു.. “എനിക്ക് ശ്വാസം മുട്ടുന്നു പെണ്ണേ..” “മുട്ടണം..

അത്രേയെന്നെ വേദനിപ്പിക്കുക അല്ലായിരുന്നോ നാളിത് വരെ… അന്നൊന്നും ഞാൻ കണ്ടിട്ടില്ല ലോ ഈ സ്നേഹം..” “നീ അല്ലേലും കാണില്ല ലോ.. ഒന്നും..”

“ആശുപത്രി കിടക്കയിൽ ആയി പോയി.. ഇല്ലേ എഴുന്നേറ്റു വന്നു കുനിച്ചു നിർത്തി ഇടിച്ചേനെ ഞാൻ..”

അനുപമ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. “ഡീ..” “ന്തേ ഡാ..” “ലവ് യൂ…”

“മ്മ്.. ആയിക്കോട്ടെ..” അനുപമ വീണ്ടും ചിരിച്ചു… “ന്താ ഡാ നിന്റെ കോലം…”

അനുപമ മുടിയിൽ മുറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു.. “പേടിച്ചോ നീ.. ഞാൻ ചത്തു പോകും ന്ന് കരുതിയോ..”

പിടച്ചിലായിരുന്നു വാക്കുകൾ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി കൊളുത്തി വലിക്കുന്ന നോവ്..
“ഹേയ്..”

അനുപമയെ ഒന്നുടെ ചേർത്ത് പിടിച്ചു.. “ഇഷ്ടങ്ങൾ ഭ്രാന്ത് പോലേ വരിഞ്ഞു മുറുക്കി..

ശ്വാസം മുട്ടിക്കാറുണ്ട്.. അങ്ങനെ ഒരു ഭ്രാന്ത് ആയിരുന്നു നിനക്ക് ഞാൻ..
പക്ഷെ ഞാൻ മാത്രം അത് അറിഞ്ഞില്ല..” മഹാദേവൻ അനുപമയുടെ മുടിയിഴ മെല്ലേ തലോടി..

“ആര് പറഞ്ഞു.. നീ അറിഞ്ഞില്ല ന്ന്.. എനിക്ക് അറിയുന്നുണ്ടായിരുന്നു ലോ..
ഡാ.. പട്ടി..” “മ്മ്..”

“തെണ്ടി..” “മ്മ്..” “മരമാക്രി..” “മ്മ്..” “ലവ് യൂ..” “മ്മ്..” “ഒരു കാര്യം പറയട്ടെ നിന്നോട്..”

അനുപമ മഹാദേവന്റെ തല മെല്ലേ ഉയർത്തി തന്റെ മുഖത്തിന് നേരെ നിർത്തി… “മ്മ്..”

“ഒറ്റപെട്ടു പോയൊരു നേരമുണ്ടായിരുന്നു എനിക്ക്…ഇനി എന്ത് എന്ന് ചിന്തിച്ചു ഭ്രാന്ത് പിടിച്ചു മുന്നിലേക്ക് നോക്കി നിന്നൊരു സമയം..” “മ്മ്..”

“അന്ന് എന്നേ ചേർത്ത് പിടിച്ച ഒരു ഹൃദയമുണ്ടായിരുന്നു..മനസുണ്ടായിരുന്നു..സ്വപ്നം കാണാൻ..മുന്നോട്ട് നടക്കാൻ..

നെഞ്ചിൽ സ്നേഹം മാത്രമുള്ള ഒരു താന്തോന്നി..നീയെന്നെ താന്തോന്നി..മ,രി,ക്കും വരെ ആ നിമിഷങ്ങൾ മതിയെ ഡാ എനിക്ക്..അല്ലാതെ എന്നേ നീ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു..ശ്വാസം മുട്ടിച്ചു കൂടെ കൂട്ടണ്ട…”

“മ്മ്..” “ന്ത് കും.. ഡാ കോപ്പേ..നിനക്ക് ചേരില്ല ട്ടാ ഈ പക്കാ സെന്റിമെന്റസ്..കരച്ചിൽ നിനക്ക് വഴങ്ങുകയേ ഇല്ല..

നീ ഇങ്ങനെ ഇങ്ങനെ തലയുയർത്തി നിൽക്കണം..ആരാടാ ന്ന് ചോദിച്ചാൽ..ന്തെടാ ന്ന് തിരിച്ചു ചോദിക്കുന്ന നിന്റെ ആ കലിപ്പൻ ലുക്ക്‌ അത് മതി..എനിക്ക് അതാണ് ഇഷ്ടം..””ഡീ..

കൂടെയുണ്ടായിട്ടും.അറിയാതെ പോകുന്ന പ്രിയപെട്ട നിമിഷങ്ങൾക്ക് പകരം വെയ്ക്കാൻ കഴിയാതെ പിടഞ്ഞു പോകുന്ന നേരം..നെഞ്ചിൽ വിറയലായി..ചുണ്ടിൽ നേർത്ത വിതുമ്പലായി..

ഒടുവിൽ ആരുമറിയാതെ..പൊട്ടികരഞ്ഞു കൊണ്ട് പെയ്തൊഴിയുന്ന ഹൃദയത്തിനു..
മറുപടിയില്ലാതെ കാലം ഒന്ന് പുഞ്ചിരിക്കും..ആ ചിരിയിൽ..

വേദനയുണ്ടാവും..പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങൾ ഉണ്ടാവും..കൂടെ ചേർത്ത്…നെരിപ്പോട് തീർത്ത പ്രിയപ്പെട്ട ഓർമകളുടെ പിടച്ചലിൽ..അറിഞ്ഞു പോകുന്നതാണ്..

കഴിഞ്ഞു പോയ ഇന്നലെകളിൽ..നമുക്ക് അവർ എത്ര പ്രിയപ്പെട്ടവർ ആയിരുന്നുവെന്ന്…മഹാദേവന്റെ ശബ്ദം ഇടറി..

“നാളേ ഡിസ്ചാർജ് ആവും ഞാൻ..”അനുപമ പറഞ്ഞു..”മ്മ്..മുന്നോട്ട് നോക്കുമ്പോ ഒന്നൂല്യ ഡാ..

ആരുമില്ലത്ത പോലേ..കിടന്നു പോകുമ്പോൾ മാത്രം അറിയുന്ന സത്യം..അതാണ് ഞാൻ ഈ നിമിഷം അറിയുന്നത്..”ഇത്തവണ അനുപമയുടെ ശബ്ദം ഇടറി..പുഞ്ചിരി മാഞ്ഞു..

“ഇത്രേം നാള് നോക്കിയ പോലേ നോക്കണ്ട..ഒന്ന് കണ്ണടച്ച്…അമർത്തി തിരുമി നോക്കിയാൽ മതി..ഒരു വിളിപ്പുറത്ത് ഞാൻ ണ്ട്…

ഒറ്റയ്ക്കു ആണെന്ന് തോന്നേണ്ട..എന്റെ ശ്വാസം നിലയ്ക്കും വരെ ഞാൻ ണ്ടാവും..
കാലം അതിന് എന്ത് പേര് ചൊല്ലി വിളിച്ചാലും..ആ പേരിനു മുന്നിൽ ഒരു നെറ്റിപ്പട്ടം കൂടെ എഴുതി ചേർക്കും ഞാൻ..
നീയെന്നെ ഭ്രാന്ത്..

ഇഷ്ടങ്ങളുടെ..വഴി മറന്നുള്ള ജീവിതത്തിൽ..നീയെന്നെ നേർവഴി തെളിയിച്ചു തരുന്ന വെട്ടത്തിലൂടെ ഇനിയുള്ള കാലം ഞാനും..നിനക്ക് ചാരേ..”
ശുഭം..

Leave a Reply

Your email address will not be published.