March 25, 2023

” ഇക്കാ മ്മള് ഭയങ്കര റിച്ചായി അല്ലെ ..? ജാമിന്റെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ജാം ചൂണ്ട് വിരല് കൊണ്ട് വടിച്ചെടുത്ത് ബ്രെഡിൽ തേക്കുമ്പോളാണ്

രചന: സൽമാൻ സാലി ..

‘ ഇക്കാ മ്മള് ഭയങ്കര റിച്ചായി അല്ലെ ..?ജാമിന്റെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ജാം ചൂണ്ട് വിരല് കൊണ്ട് വടിച്ചെടുത്ത് ബ്രെഡിൽ തേക്കുമ്പോളാണ് ഓൾടെ ഒരു പത്രാസ് പറച്ചിൽ .

വന്ന് ഒരാഴ്ച എന്തായിരുന്നു ബഹളം രാവിലെ ദോശ ഇഡലി അട ആഹാ അടിപൊളി .. പിന്നെ പിന്നെ അടുക്കളയിൽ ചൂടാണ് എന്നും പറഞ്ഞു എന്നും രാവിലെ ബ്രഡും ജാമും തന്ന് എന്നെ ജോലിക്ക് വിടാൻ തുടങ്ങി .. ഇപ്പൊ ഒരു മാസമായി ബ്രെഡും ജാമും ചീസും ആണ് ബ്രെക് ഫാസ്റ്റ് ..

അമേരിക്കയിലൊക്കെ ഇതൊക്കെയേ രാവിലെ ഉണ്ടാവുക എന്നൊരു പത്രാസ് പറച്ചിലും ..!
” എടീ കുട്യോൾക്കുള്ള റൈസ് സൂപ്പ് വെച്ചിട്ട് കിടന്നാൽ മതി ട്ടോ ..!

ഇറങ്ങാൻ നേരം അത് പറഞ്ഞപ്പോൾ .. എന്തൂട്ട് സാധനം ആണെന്ന രീതിയിൽ ഓൾടെ മുഖത്തൊരു ആശ്ചര്യം..

” എടീ പോത്തേ കഞ്ഞി വെക്കാൻ ആണ് പറഞ്ഞത് ..” ഓ അതായിരുന്നോ ഞാൻ കരുതി ഇനി സൂപ്പ് ഉണ്ടാക്കേണ്ടി വരുമല്ലോ എന്ന് ..

” ഉം പത്രാസ് കുറക്കേണ്ട അമേരിക്കയിലൊക്കെ എങ്ങിനെയാ പറയുവാ എന്നും പറഞ്ഞോണ്ട് ഞാൻ കടയിലേക്ക് പോന്നു …

ഇവിടെ വന്നത് മുതൽ ഭയങ്കര പത്രാസ് കളിയാണ് ..ഒരീസം കടയിന്ന് വീട്ടിൽക്ക്‌ വന്നപ്പോ വീഡിയോ കാൾ ചെയ്തോണ്ട് തണ്ണി മത്തൻ ഫോർക്ക് കൊണ്ട് കുത്തിയെടുത്തോണ്ട് കഴിക്കുന്നു . നാട്ടിലാവുമ്പോൾ. തൊലിപോലും കളയാതെ ഏലി കരണ്ട് തിന്നുന്നത് പോലെ തിന്നവളാ ഇവിടെ എത്തിയപ്പോ ഫോർക്കിൽ കുത്തിയെടുത്ത് തിന്നുന്നത് .. ഹാ അതും ഒരു പത്രാസ് ..

കടയിൽ ഇരുന്ന് ഫോൺ നോക്കുമ്പോളാണ് ഓൾടെ വിളി വരുന്നത് ..” ഇക്കാ ഇങ്ങള് വരുമ്പോൾ കുറച് തേൻ കൊണ്ട് വരുമോ .. ?

കുട്യോൾക്ക് കൊടുക്കാനാവും എന്ന് കരുതി കിട്ടാവുന്നതിൽ എറ്റവും നല്ല തേൻ തന്നെ വാങ്ങി അവളുടെ കയ്യിൽ കൊടുത്തു .. കിട്ടിയപാടെ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്ന് കണ്ണിനു ചുറ്റും തേൻ പുരട്ടി ഒരൊറ്റ ഇരുത്തമാണ് ..

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് പോവാൻ തേൻ നല്ലതാണ് എന്ന് ഏതോ യൂട്യൂബ് ചാനലിൽ കണ്ടതാണ് പോലും ..

ബിഗ് ബോസ് മുതൽ സകല കൂറ പരിപാടികളും കണ്ടു സമയം തീരാത്തതുകൊണ്ട് ഇപ്പൊ ഇടക്കിടെ വൈകുന്നേരത്തെ വാർത്താ ചാനലിലെ ചർച്ച വരെ കണ്ടു തീർക്കലാണ് ഇപ്പൊ കെട്യോളുടെ മെയിൻ ഹോബി …

” ഇക്കാ അഗ്‌നിപതിനേ കുറിച്ച് ഇങ്ങളെ അഭിപ്രായം എന്താ .. ” അഗ്നിപർവ്വതത്തെ കുറിച് എനിക്ക് വല്യ അഭിപ്രായം ഒന്നുമില്ല ന്തേയ് ..” ഹും ലോക വിവരം ഇല്ലാത്ത ഒരു മനുഷ്യൻ ..

കണ്ട വാർത്ത ഒക്കെ കേട്ട് ഇപ്പൊ ഇടക്കിടെ ഈ മാതിരി ചോദ്യങ്ങളും അറിയില്ല എന്ന് പറഞ്ഞാലുള്ള പുച്ഛവും കൂടി കൂടി വരാൻ തുടങ്ങീട്ട് കുറച് നാളായി ..

ഇവിടുത്തെ ചൂട് കാരണം സ്കിൻ ഡ്രൈ ആയി എന്നും പറഞ്ഞു ഓയിൽ സ്കിൻ ആവാൻ വേണ്ടി സൺഫ്ലവർ ഓയിൽ മുഖത്ത് തേച്ചു ചൂട് തട്ടി മുഖം ആകെ കരുവാളിച്ച സങ്കടം കണ്ടൊണ്ടാണ് കടയിലേക്ക് പോയത് ..

തിരിച്ചു വന്നപ്പ കാണുന്നത് നാട്ടിന്ന് കൊണ്ടുവന്ന പുട്ടുപൊടി മുഴുവൻ മുഖത്ത് തേച്ചു പിടിപ്പിച്ചോണ്ട് യൂട്യൂബിൽ മുടി എങ്ങിനെ വളർത്താം എന്ന പരിപാടി കാണുന്നു ..

ഇന്ന് ഇപ്പൊ വിളിച്ചിട്ട് വരാൻ നേരം ഒരു ക്ലൊറക്സ് വാങ്ങിക്കാൻ പറഞ്ഞിട്ടുണ്ട് .. വെള്ള തുണിയിലെ കറ പോകുന്ന വല്ല വിഡിയോ കണ്ടു മുഖത്തെ പാട് പോക്കാനാണോ എന്തോ ..!!!!!

കമന്റ് ഇട്ടാലും എഴുതും കമന്റ് ഇട്ടില്ലേലും എഴുതും കമന്റ് ഇട്ടാൽ സന്തോഷം ഇട്ടില്ലേൽ

Leave a Reply

Your email address will not be published.