ഇനിയെന്റെപുലരികൾ
രചന Unni K Parthan
“ഞാൻ എങ്ങനെ തുറന്നു പറയും ചേച്ചി..എന്റെ മോളുടെ ഭാവി എന്താവും..”ഹരിതയുടെ ചോദ്യത്തിന് കരണം പുകയ്ക്കുന്ന അടിയായിരുന്നു ലാവണ്യയുടെ മറുപടി..
“കേറി പിടിച്ചത് നിന്റെ മോളേയാണ്..അതും അവളുടെ അച്ഛന്റെ സ്ഥാനത്തു നിന്ന് കാണേണ്ടവൻ..അവനെ പേടിച്ചാണോ..
അതോ..നിന്റെ മോൾടെ ഭാവി ഓർത്തിട്ടോ..”ലാവണ്യ രോക്ഷത്തോടെ ചോദിച്ചു..പൊട്ടികരഞ്ഞു കൊണ്ട് ഹരിത കട്ടിലിൽ ഇരുന്നു..“ആന്റി…”നേദ്യയുടെ വിളി കേട്ട് ലാവണ്യ തിരിഞ്ഞു നോക്കി..”എനിക്ക് ഇത് പുറം ലോകത്തെ അറിയിക്കണം..
എന്നേ ചിലപ്പോൾ എല്ലാവരും കുറ്റം പറയും..തള്ളി പറയും..സമൂഹം എന്നേ മോശപെട്ടവളായി ചിത്രീകരിക്കും..പക്ഷെ..അയ്യാൾ..അറിയണം..അയ്യാളുടെ കുടുംബം അറിയണം എല്ലാം..”നേദ്യയുടെ ശബ്ദം ഉറച്ചതായിരുന്നു..
“മോളേ..അറിയാതെ പറ്റിയതാണ്..മോൾടെ അച്ഛന്റെ പ്രായം ഇല്ലേ അങ്ങനെ ഒന്നും കരുതി അല്ല ഏട്ടൻ മോളേ തൊട്ടത്..
മോൾക്ക് പിന്നേ ന്തേ അങ്ങനെ തോന്നിയത്..രാജുവേട്ടൻ അങ്ങനെ ചെയ്യോ ന്റെ കുട്ടിയേ..മോൾക്ക് തോന്നിതാവും ന്നേ..”
സുഭദ്ര ചിറ്റ..രാജു മാമന്റെ ഭാര്യ സ്വന്തം ഭർത്താവിനെ ന്യായികരിക്കാൻ ശ്രമിക്കുന്നത് കണ്ട് നേദ്യക്ക് കലി കയറി..
“ചിറ്റേ..എനിക്ക് എത്രായി പ്രായം..””ഈ ചിങ്ങത്തിൽ പത്തൊമ്പത് അല്ലേ ലാവണ്യേ…”സുഭദ്ര ചോദിച്ചത് കേട്ട് ഹരിത മെല്ലേ തലയാട്ടി..
“അപ്പൊ..ഒരാള് തൊടുമ്പോൾ..അല്ലേൽ തലോടുമ്പോൾ അതിന്റെ അർത്ഥം മനസിലാവും ലോ..’
നേദ്യയുടെ ശബ്ദം കനത്തു..”അതെങ്ങനെ പറയാൻ പറ്റും..
മോൾക്ക് മുന്നേ അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ വേറെ എവടെ നിന്നെങ്കിലും..അല്ല ഇപ്പോളത്തെ കുട്ടികൾ അല്ലേ..
തിയറിയും പ്രാക്ടിക്കലും ഒക്കെ കഴിഞ്ഞു കാണും ചിലരുടെയൊക്കെ..”മുനയുള്ളതും അർത്ഥം വെച്ചുള്ളതുമായ സുഭദ്രയുടെ മറുപടി കേട്ട് നേദ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“ദേ…തള്ളേ ചിറ്റേ എന്ന് വിളിച്ച നാവ് കൊണ്ട് എന്നേ തെറി വിളിപ്പിക്കരുത് ഞാൻ പറഞ്ഞേക്കാം…”നേദ്യ കലി തുള്ളി കൊണ്ട് പറഞ്ഞു..
“മോളേ..”ഹരിത മെല്ലേ വിളിച്ചു..”അമ്മ ഒന്ന് മിണ്ടാതെ നിന്നേ..കാലം കൊറേ ആയി ഞാൻ ഇത് അനുഭവിക്കുന്നു..
ചോദിച്ചു നോക്കി നിങ്ങളുടെ ഭർത്താവിനോട്.എല്ലാ വർഷവും ലീവിന് രണ്ടു മാസം തറവാട്ടിൽ വരുന്നത് എന്തിനാണ് ന്ന്..സഹിച്ചു മടുത്തു..
ഇത്രേം നാള്..കുളിക്കാൻ കയറുമ്പോ ഒളിഞ്ഞു നോട്ടവും..മുറ്റമടിക്കുമ്പോൾ മുന്നിൽ വന്നു നിന്നുള്ള കിന്നാരവും..
ഒന്നും ഞാൻ മിണ്ടാതെ നിന്നത് നിങ്ങളുടെ ദേ ഈ നിൽക്കുന്ന എന്നോളം പ്രായമായ മോളേ ഓർത്തിട്ടാണ്..”
ദീപയേ ചൂണ്ടി നേദ്യ പറഞ്ഞത് കേട്ട് സുഭദ്ര ചൂളി..”ഉവ്വേ..അല്ലേലും നിനക്കും നിന്റെ അമ്മയ്ക്കും പണ്ടേ ഞങ്ങളോട് കലിയല്ലേ..
ഇതിപ്പോ നിനക്ക് ന്തും വിളിച്ചു പറഞ്ഞു ഞങ്ങളേ അങ്ങ് നാറ്റിച്ചാൽ പിന്നെ ഞങ്ങൾ ഈ തറവാട്ടിലേക്ക് വരില്ല ലോ ല്ലേ..
അതാണോ അമ്മയുടെയും മോളുടെയും മനസ്സിലിരുപ്പ്..അത് അങ്ങ് നാലായി മടക്കി കൈയ്യിൽ വെച്ചാൽ മതി..
ഇളക്കം കൂടിയാ ചിലപ്പോൾ മദം പൊട്ടും..അങ്ങനെ പൊട്ടി നടക്കുന്ന നേരം എന്റെ കെട്ടിയോനെ വശീകരിക്കാൻ ചെന്നു കാണും അമ്മേം മോളും കൂടി..
അപ്പൊ പിന്നെ ഒള്ള മൊതല് കൂടി അങ്ങട് എഴുതി വാങ്ങാലോ…എന്റെ ഏട്ടൻ ഇച്ചിരി മനുഷ്യപറ്റ് ഉള്ളത് കൊണ്ട് എല്ലാം ഉള്ളിൽ ഒതുക്കി ഇരിക്കും പാവം..
നിന്റെയൊക്കെ മുഖം വിളിച്ചു പറയുന്നുണ്ട്..പിഴകൾ ആണെന്ന്..”സുഭദ്ര പറഞ്ഞു തീർന്നതും..”പന്ന തള്ളേ..
അനാവശ്യം പറയുന്നോ..”പുറം കാൽ ഉയർത്തി ഒറ്റ ചവിട്ടായിരുന്നു നേദ്യ..സുഭദ്ര ദൂരേക്ക് തെറിച്ചു വീണു..”ആയ്യോാ…ഓടിവായോ എന്നേ കൊല്ലുന്നേ…”
“മിണ്ടരുത്…ഇങ്ങനെ എന്റെ പ്രായത്തിൽ ഉള്ള ഒരെണ്ണം അല്ലേ ഇതും..എന്നിട്ട് അതിന്റെ മുന്നിൽ വെച്ച് ഇമ്മാതിരി സംസാരം..
അതും അച്ഛനെ പറ്റി പറയുന്നത് കേൾക്കുന്ന ഒരു മോളുടെ മാനസിക അവസ്ഥ ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ..
വളുടെ മനസ് അറിഞ്ഞിട്ടുണ്ടോ നിങ്ങൾ..എന്നോട് മാത്രം അല്ല..ദാ..ഈ നിൽക്കുന്ന നിങ്ങളുടെ മോളും ഇതൊക്കെ തന്നേ ആണ് അനുഭവിക്കുന്നത് നിങ്ങളുടെ ഭർത്താവിൽ നിന്ന്..
ഞാൻ പറഞ്ഞത് നുണയാണേൽ ചോദിച്ചു നോക്ക്..നിങ്ങളുടെ മോളോട്..”ദീപയെ ചേർത്ത് നിർത്തി നേദ്യ പറഞ്ഞത് കേട്ട് സുഭദ്ര വിളറി..
പകപ്പോടെ ദീപയേ നോക്കി..പൊട്ടികരഞ്ഞു കൊണ്ട് ദീപ നേദ്യയുടെ തോളിലേയ്ക്ക് ചാരി..
“ഇതിനെല്ലാം വളം വെച്ച് കൊടുത്തത് നിങ്ങൾ തന്നേയാണ്..പറഞ്ഞു ഇവൾ എന്നോട് എല്ലാം..രണ്ടാം കെട്ട് അല്ലേ..
രണ്ടാളുടെയും..നിങ്ങൾ ആദ്യ വിവാഹം കഴിക്കുമ്പോൾ അയ്യാളുടെ രണ്ടാം കെട്ട് ആയിരുന്നു..
അയ്യാളുടെ മോളാണ് ദീപ..അങ്ങേര് നിങ്ങളേ കെട്ടുമ്പോൾ ഇവൾക്ക് പ്രായം മൂന്ന്..പിന്നെ പത്താം വയസിൽ അങ്ങേര് മരിച്ചു..
രാജു മാമന്റെ ഭാര്യ മരിച്ചപ്പോൾ വീട്ടുകാരുടെ നിർബന്ധം കൊണ്ട് വീണ്ടും ഒരു കല്യാണം..
അത് നിങ്ങളേ..പക്ഷെ നിങ്ങൾ ദീപ സ്വന്തം മോളാണ് ന്ന് പറഞ്ഞു രാജു മാമനെ പറ്റിച്ചു..പിന്നീട് എപ്ലോ നിങ്ങൾ തന്നെ തുറന്നു പറഞ്ഞു നിങ്ങളുടെ മോള് അല്ല ന്ന്..
പ്രായം തികഞ്ഞ ഒരു പെണ്ണായ് ദീപ മാറിയപ്പോൾ അങ്ങേരുടെ ചിന്തകൾ മാറി തുടങ്ങി..മകളായി കാണേണ്ടവളെ..
മോശം കണ്ണിലൂടെ കാണാൻ തുടങ്ങി..നിങ്ങൾ അതിനു മൗനമായ് അനുവാദം നൽകി..ന്തേ ശരിയല്ലേ..”
വാ പിളർന്നു നിന്ന് പോയി സുഭദ്ര നേദ്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ..”ജീവിതം ഇങ്ങനെ ആണ്..കാണുന്നത് ഒന്ന്..
അനുഭവിക്കുന്നത് വേറൊന്ന്..ആരോടും പറയാതെ നെഞ്ചിൽ ഭാരമായി ഇങ്ങനെ ജീവിക്കുന്ന എത്രയെത്ര ജന്മങ്ങൾ..
തുറന്നു പറയാൻ കഴിയാതെ നെഞ്ചിൽ നെരിപ്പോട് പോലേ സ്വയം ഉരുകി തീരുന്ന ജന്മങ്ങൾ..
പക്ഷെ..ഇനി നിങ്ങളുടെ മുന്നിലേക്ക് ഇവളെ വിട്ടു തരില്ല..ഇവിടെ ഞങ്ങളുടെ കൂടെ ജീവിക്കും ഇവൾ..
ജീവിതം ഇവൾക്കും കൂടി ഉള്ളതാണ്..ലോകം ഇവൾക്ക് കൂടി അവകാശമുള്ളതാണ്..എന്റെ അമ്മയേ പോലേ എല്ലാം നെഞ്ചിലൊതുക്കി..
അനുഭവിച്ചു തീർക്കുന്ന ഒരു തലമുറയല്ല ഇനി മുന്നിൽ ഉള്ളത്..കണ്ടാൽ കണ്ടത് മുഖത്ത് നോക്കി..
നട്ടെല്ല് നിവർത്തി നിന്ന് ചോദിക്കുന്ന സ്ത്രീകളുടെ തലമുറയാണ് ഇനി മുന്നിലേക്ക്..നിങ്ങളുടെയൊക്കെ പൊയ്മുഖം വലിച്ചു കീറി ആളുകൾക്ക് മുന്നിൽ നിർത്തി പച്ചക്ക് തൊലിയുരിച്ചു നിർത്തിയിട്ടേ കാലത്തിനും നിയമത്തിനും നിങ്ങളേ വിട്ടു കൊടുക്കൂ..
ഓർത്തോ..ഇത് തലമുറയാണ്..എന്റെ അവകാശമാണ് എന്റെ ജീവിതം..എന്റെ നിലപാടിലെ ശരികൾക്ക് ഉത്തരം നൽകേണ്ടത് കാലമാണ്..
എന്റെ നേരിന്റെ ജീവിതത്തിന് കാലം മറുപടി തരിക തന്നേ ചെയ്യും..കൈയ്യാമം വെച്ച് മൊട്ടയടിച്ചു കഴുത പുറത്ത് നടത്തുന്ന ലോകമേ നിനക്ക് വിട..
ഇവരെ വിചാരണ ചെയ്യേണ്ടത് നമ്മളാണ്..ജനങ്ങളാണ്..ജനങ്ങളാണ് നീതി..ജനങ്ങളാണ് നിയമം..ജനങ്ങളാണ് പുതിയ പുലരിയുടെ സാക്ഷികൾ..