രചന: Sivadasan Vadama
ഇക്കാ ഒരു ചായ മോനെ ഇവിടെ കണ്ടിട്ടില്ലല്ലോ?മോൻ എവിടുന്നാ?
സ്ഥിരമായ ശൈലിയിൽ ബക്കർ ഇക്ക ചോദിച്ചു.ബക്കർ ഇക്ക അങ്ങനെ ആണ് പരിചയം ഇല്ലാത്ത ആര് കടയിൽ വന്നാലും അയാളുടെ എല്ലാ വിശേഷങ്ങളും തിരക്കും.ഇതൊരു ഗ്രാമപ്രദേശം ആണ്.
ഇവിടെ പുറത്തു നിന്ന് ആർക്കും ഇങ്ങോട്ട് വരേണ്ട കാര്യമില്ല.അപ്പോൾ പിന്നെ പുതിയതായി വരുന്ന ആൾ ആരാണെന്നു അറിഞ്ഞു വെക്കുന്നത് നല്ലതാണ് എന്നാണ് ബക്കർ ഇക്കയുടെ ഭാഷ്യം.
ഞാൻ പട്ടാളത്തിൽ ആണ് അത് കേട്ടപ്പോൾ ബീരാൻ ഇക്കയുടെ മുഖത്ത് ഭവ്യത നിറഞ്ഞു.
എന്റെ ഒരു കൂട്ടുകാരന്റെ വീട് ഇവിടെ എവിടെയോ ആണ്.
ആര് ഹരിദാസ് ആണോ?അതേ!അവന്റെ വീട് ഇവിടെ അടുത്താണോ ആ ഇവിടെ നിന്ന് നൂറു മീറ്റർ മാത്രമേ ദൂരം ഉളളൂ.ഒരു ഉണ്ടംപൊരി കൂടി എടുത്തോ?
അവന്റെ വീട്ടിൽ ഇപ്പോൾ ആരാ ഉള്ളത്?അവൻ കല്യാണം കഴിച്ചിട്ടില്ലാലോ അത് എനിക്ക് അറിയാം ഇപ്പോൾ അവിടെ ആരാ ഉണ്ടാവുക?
അവന്റെ ചേട്ടനും ഭാര്യയും അമ്മയും ആണ് ഉള്ളത് പക്ഷേ ചേട്ടനും ഭാര്യയും ജോലിക്ക് പോയിട്ടുണ്ടാകും.ഇപ്പോൾ അമ്മ മാത്രമേ വീട്ടിൽ ഉണ്ടാവുകയുള്ളൂ
അടുത്ത് അവന്റെ ബന്ധുക്കൾ ആരോ ഉണ്ടെന്ന് പറഞ്ഞതായി ഓർക്കുന്നു?
പിന്നെ ഉള്ളത് മറ്റൊരു ചേട്ടൻ ആണ് ആൾ കുറച്ചു അകലെ ആണ്.
ചേട്ടന്റെ മക്കളുടെ പേര് എന്തോ പറഞ്ഞിരുന്നു ഞാൻ അത് മറന്നു അവന്റെ വീട്ടിൽ ഉള്ള കുഞ്ഞപ്പൻ ചേട്ടന്റെ മകളുടെ പേര് ദീപ്തി.അവളെ ഞങ്ങൾ ചിന്നൂന്നെ വിളിക്കുന്നത്..
ഗോപീടെ മോള് സതി.പിള്ളേര് പഠിക്കാൻ പോയിട്ടുണ്ടാകും മോൻ അവരെ ഒക്കെ കാണാൻ വന്നതാണ് എങ്കിൽ മുടക്ക് ദിവസം വരണ്ടേ?ഞാൻ വേറൊരു വഴിക്ക് പോയപ്പോൾ വന്നതാ
കുറച്ചു സാധനങ്ങൾ അവൻ തന്നയച്ചിട്ടുണ്ട്അതുമായി അടുത്ത ദിവസം വരും.
അപ്പോൾ വീട് എവിടെ ആണെന്നാ പറഞ്ഞത്?ദാ ആ വഴിക്ക് പോകുമ്പോൾ എടുത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്.ശരി ഇക്കാ ഇനി വരുമ്പോൾ കാണാം.
***** ***** *****
അമ്മേ?ആരാഞാൻ ഹരിദാസിന്റെ അടുത്ത് നിന്ന് വരുന്നതാ?കുഞ്ഞാപ്പേട്ടൻ ഇല്ലേ?
അവനെ അറിയുമോ പിന്നെ എല്ലാവരേം കുറിച്ച് ഹരി പറഞ്ഞിട്ടുണ്ട്.ചിന്നു എന്തിയെ?അവള് സ്കൂളിൽ പോയി.
സതിമോളും സ്കൂളിൽ പോയോ?എല്ലാവരേം കുറിച്ച് ഹരിമോൻ പറഞ്ഞിട്ടുണ്ട് അല്ലെ?
പിന്നെ മോൻ കയറി ഇരിക്ക്
അമ്മ ചായ വെക്കട്ടെ?വേണ്ട അമ്മ ഞാൻ കടയിൽ നിന്ന് കുടിച്ചു.പിന്നെ ഹരി എന്താ പറഞ്ഞയച്ചത്?
അവൻ കുറച്ചു സാധനങ്ങൾ തന്നയച്ചിട്ടുണ്ട് പക്ഷേ എനിക്ക് അത് കൊണ്ടു വരാൻ പറ്റിയില്ല.
ഞാൻ വേറെ വഴിക്ക് വന്നതാ.
പക്ഷേ എന്റെ വണ്ടി വഴിയിൽ വെച്ചു കേടായി.അമ്മേടെ കയ്യിൽ പൈസ വല്ലതും ഇരിപ്പുണ്ടോ?
ഞാൻ അടുത്താഴ്ച സാധനങ്ങൾ കൊണ്ടു വരുമ്പോൾ തിരിച്ചു തരാം.എത്ര വേണം
അയ്യായിരം വേണം.അയ്യോ അത്രയും കാശ് എന്റെ കയ്യിൽ ഇല്ല
എന്നാ അമ്മേടെ മാല ഊരി തായോ
ഞാൻ അത് പണയം വെച്ചുഞാൻ പൈസ വാങ്ങി കൊള്ളാം.അടുത്ത ആഴ്ച തിരിച്ചു കൊണ്ടു വരാം.
അമ്മയുടെ ഉള്ളിൽ ഒരു അപായ സൂചന മുഴങ്ങി.മോൻ ഇവിടെ ഇരിക്ക് ട്ടാ.ഞാൻ അകത്തു വേറെ മാല ഇരിക്കുന്നുണ്ട് അത് എടുത്തു തരാം.എങ്കിൽ വേഗം ആകട്ടെ എനിക്ക് തിരക്കുണ്ട്.
അമ്മ വേഗം അകത്തു കയറി പിൻവാതിലിലൂടെ പുറത്തേക്ക് കടന്നു.
എടീ ശാന്തേ നീ വേഗം ഇങ്ങോട്ട് വന്നേ
ഒരാള് ഹരിമോന്റെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞു വന്നിട്ട് എന്റെ മാല ഊരി തരാൻ പറയുന്നു.
ശാന്ത ഉടനെ രമണിയെയും കൂട്ടി ഉമ്മറത്തേക്ക് വന്നു.സംഗതി പണി പാളി.
ഇല്ലെങ്കിൽ വേണ്ട അമ്മേ ഞാൻ എങ്ങനെ എങ്കിലും വണ്ടി ശരിയാക്കിക്കൊള്ളാം.
ഹരി അറിഞ്ഞാൽ മോശമല്ലേ?
അല്ല മോനെ മാല ഞാൻ എടുത്തു വെച്ചിട്ടുണ്ട്.അത് കേൾക്കാൻ നിൽക്കാതെ അയാൾ വേഗം നടന്നു നീങ്ങി.
(ഇത് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ നാട്ടിൽ നടന്ന ഒരു സംഭവം ആണ്. അന്ന് ആ അമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലം അമ്മക്ക് മാലയും ജീവനും നഷ്ടമായില്ല.
ഇന്ന് മതിലുകെട്ടുകൾക്കുള്ളിൽ എല്ലാവരും തനിച്ചു താമസിക്കുമ്പോൾ ഒരു കൊ,ല,പാ,ത,കം നടത്തിയാൽ പോലും ആരും അറിയുന്നില്ല. എന്റെ മനസ്സിൽ ഈ കഥ ഓർമ്മ വന്നപ്പോൾ നിങ്ങളോട് പങ്കു വെക്കണം എന്ന് തോന്നി )