March 25, 2023

ചേട്ടാ!നാളെ ആണ് രമണി ചേച്ചിയുടെ മോൾടെ കല്യാണം. ആയിരം രൂപ എങ്കിലും കൊടുത്തില്ലെങ്കിൽ മോശമാട്ടോ?രാജി സുരേഷിനെ ഓർമിപ്പിച്ചു.

writher: Sivadasan Vadama

ചേട്ടാ!നാളെ ആണ് രമണി ചേച്ചിയുടെ മോൾടെ കല്യാണം.ആയിരം രൂപ എങ്കിലും കൊടുത്തില്ലെങ്കിൽ മോശമാട്ടോ?രാജി സുരേഷിനെ ഓർമിപ്പിച്ചു.

വൈകുന്നേരം കൂലി പറ്റു തീർത്തു വാങ്ങിച്ചു കൊണ്ടു വരണേ?ഉം!അയാൾ മൂളി.പറ്റു തീർത്തു കഴിഞ്ഞു കിട്ടിയത് രണ്ടായിരം രൂപ.നാളെ ഞായറാഴ്ച.

കുപ്പി ഒരെണ്ണം വാങ്ങി.ഏറ്റവും കുറഞ്ഞത് നോക്കി വാങ്ങിയപ്പോളും രൂപ 750 ആയി.
ബാക്കി 1250 ചേട്ടാ!ഇന്നത്തെ ഭാഗ്യം വേണ്ടേ?

ലോട്ടറിക്കാരന്റെ വിളി കേട്ടപ്പോൾ അഞ്ചു അയ്യായിരം കിട്ടിയാൽ എല്ലാ പ്രശ്നങ്ങളും തീരും!
എട്ട് ഉണ്ടോ? അതാണ് തന്റെ ഭാഗ്യ നമ്പർ.എട്ട് അഞ്ചേണ്ണം വെച്ച് നീട്ടിയപ്പോൾ 200 രൂപ കൊടുത്തു.
ഇന്ന് നാലിൽ ആണ് കളിക്കാൻ സാധ്യത?ലോട്ടറിക്കാരൻ പ്രലോഭിച്ചു.മനസ്സ് ചാഞ്ചാടി.

അഞ്ചു നാലു കൂടി എടുത്തു.ഇരുന്നൂറ് രൂപ കൂടി കൊടുത്തു.കൈവശം ബാക്കി 850 രൂപ മാത്രം.200 രൂപക്ക് പെട്രോൾ അടിച്ചു.

വീട്ടിലേക്കു വിളിച്ചു കറിക്ക് എന്തെങ്കിലും വേണോ എന്നറിയാൻ.അവൾ പറഞ്ഞ ലിസ്റ്റ് കേട്ടപ്പോൾ വിളിച്ചത് അബദ്ധമായി തോന്നി.പറഞ്ഞതിൽ പകുതി അത്യാവശ്യം ഉള്ളത് നോക്കി മാത്രം വാങ്ങിയപ്പോൾ തന്നെ അഞ്ഞൂറിന് അടുത്തായി.

ബാക്കി 150രൂപ.മീൻകാരനെ കണ്ടപ്പോൾ അതിനു ചാളയും വാങ്ങിയപ്പോൾ പോക്കറ്റ് കാലി.വീട്ടിൽ ചെന്നപാടെ സാധനങ്ങൾ അവളെ ഏൽപ്പിച്ചു.ഇനി കുപ്പി എവിടെ ഒളിപ്പിച്ചു വെക്കും?

ഇന്നാള് ഒരുത്തൻ ഒരു പെണ്ണിനെ പത്തുകൊല്ലം മുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ചു എന്നു പറഞ്ഞു കേട്ടു.

ഇതിപ്പോ ഭാര്യയുടെ കണ്ണെത്താത്ത ഒരു സ്ഥലം എനിക്ക് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഞാൻ എവിടെ കുപ്പി ഒളിപ്പിച്ചു വെച്ചാലും അവൾ കണ്ടെത്തും. അതു ചെരിച്ചും കളയും.
പാത്തും പതുങ്ങിയും ഒരെണ്ണം അടിക്കാൻ നോക്കിയിട്ട് നടന്നില്ല.

നാളെ ആവട്ടെ!അവള് കല്യാണത്തിന് പോകുമ്പോൾ അടിച്ചു കസർക്കണം!അപ്പോൾ ആണ് ഓർത്തത് കല്യാണത്തിന് പോകാൻ കാശെവിടെ?നാളെ ഞായറാഴ്ച അല്ലെ?

ജോലി ഒന്നും ഇല്ലാത്തത് കൊണ്ടു നേരം വൈകി എഴുന്നേറ്റാൽ മതി.നിന്റെ അടുക്കളയിലെ തിരക്ക് കഴിഞ്ഞില്ലേ?അയാൾ അക്ഷമനായി.

കാര്യം മനസ്സിലായെങ്കിലും അവൾ ചോദിച്ചു!ഇന്നെന്താ മനുഷ്യാ പ്രത്യേകത?പണിയെല്ലാം പെട്ടന്ന് ഒതുക്കി അവൾ കിടപ്പു മുറിയിൽ ചെന്നപ്പോൾ കട്ടിലിൽ അക്ഷമനായി ഇരിക്കുന്ന ആളെ കണ്ടു.

കണ്ണാടിയിൽ നോക്കി മുടി ഒതുക്കി കേട്ടുന്നതിനിടെ അവൾ ചോദിച്ചു!കല്യാണത്തിന് പോകാൻ ഉള്ള പൈസ എവിടെ?നാശം!!സകല മൂഡും കളഞ്ഞു.എവിടെ നിന്നുണ്ടായിട്ട്?

വീട്ടിലെ സാധനങ്ങൾ വാങ്ങി പെട്രോളും അടിച്ചു കഴിഞ്ഞപ്പോൾ പൈസ ഒക്കെ തീർന്നു.
അത്രേ കിട്ടിയുള്ളൂ?അവളുടെ ശബ്ദം ഉയർന്നു.ഇന്നും കുപ്പി വാങ്ങി അല്ലെ?

ഹേയ്!അതിനുള്ള കാശൊന്നും ഉണ്ടായില്ല!പിന്നെ വാർക്ക മുകളിൽ വിറകിന്റെ അടിയിൽ ആരാ കുപ്പി കൊണ്ടു വെച്ചത്?പണ്ടാരം!അതും കണ്ടു പിടിച്ചോ?

ഞാൻ എങ്ങനെ ജീവിക്കേണ്ട പെണ്ണാ!വല്ല ജോലിക്കും പൊയ്ക്കോട്ടേ എന്ന് ചോദിച്ചാൽ അതിനും വിടില്ല?എടീ പെണ്ണെ?

ഒരു പെണ്ണിനെ പോറ്റാൻ കഴിവുള്ളത് കൊണ്ടല്ലേ നിന്നെ കെട്ടിയത്?നിന്റെ യോഗ്യതക്ക് അനുസരിച്ചു ഒരു ജോലി കിട്ടിയാൽ നിനക്ക് താല്പര്യം ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ വിടാം.

അതു വിട്!ഇന്ന് അപ്പോൾ എങ്ങനാ?ഇന്ന് ചെറുക്കൻ അവിടെ അനങ്ങാതെ കിടക്ക്?
എനിക്ക് നാളെ കല്യാണത്തിന് പോകാൻ ഉള്ളതാ!നിങ്ങൾ വരുന്നില്ല എന്നല്ലേ പറഞ്ഞത്?

എനിക്ക് വെളുപ്പിന് എഴുന്നേറ്റ് ചോറും കറിയും വെക്കാൻ ഉള്ളതാ!നിരാശയോടെ അയാൾ തിരിഞ്ഞു കിടന്നു.
**** **** ***†
രാവിലെ അയാൾ എഴുന്നേറ്റു കസേരയിൽ വന്നിരുന്നപ്പോൾ കാപ്പി കയ്യിൽ കൊടുത്തു കൊണ്ടു അവൾ ചോദിച്ചു.കല്യാണത്തിന് പോകാൻ എന്തു ചെയ്യും?ആ അണ്ണാച്ചി വരുന്ന ദിവസം അല്ലെ ഇന്ന്.

അയാളുടെ കയ്യിൽ നിന്ന് ലോൺ എടുക്ക്.അതാകുമ്പോൾ ആഴ്ചയിൽ കൊടുത്തു തീർക്കാം.ബെസ്റ്റ്?

ബാക്കി എല്ലാ ദിവസവും അടവുകൾ ഉണ്ട്. ഇനി ഞായറാഴ്ച കൂടി അതിന്റെ കുറവേയുള്ളു.
പിന്നെ ഇന്ന് സ്ത്രീ ശക്തിയുടെ ലോൺ അടക്കണം?അപ്പോൾ നീ അയ്യായിരം രൂപ അയാളുടെ കയ്യിൽനിന്ന് വാങ്ങിക്കോ?
**** **** *****
കനത്ത മഴ.ഒരുമാസമായി മുടങ്ങാതെ നിന്നു പെയ്യുന്നു.ജോലിക്ക് പോയിട്ട് ഒരുമാസം ആയി.

എല്ലാ അടവുകളും മുടങ്ങി. തമിഴൻ പുലഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി പോയി.ഒരു അടവ് തീർക്കാൻ മറ്റൊരു ലോൺ എടുത്തു.അതു തീർക്കാൻ മറ്റൊരു ലോൺ എടുത്തു.

മൊത്തം കടത്തിൽ മുങ്ങി.വീടും പറമ്പും ജപ്തിയുടെ വക്കിൽ എത്തി.ഒരു ശരാശരിജീവിതങ്ങൾ ഇതുപോലെ ആണ്.അവൻ ജോലി ചെയ്യുന്നതിൽ നല്ലൊരു പങ്കും പലിശക്കാരും ലോട്ടറിയിലൂടെയും മദ്യത്തിന് വേണ്ടിയും ചിലവായി ജീവിതം താറുമാറാകുന്നു.

പലപ്പോഴും ഒരു കൃത്യതയില്ലാതെ ജീവിക്കുന്നത് കൊണ്ടാകാം അവർ ജീവിതത്തിൽ പരാജയപെട്ടു പോകുന്നത്.എഴുതിയതിൽ വലിയ സംഭവങ്ങൾ ഒന്നുമില്ലായിരിക്കാം. ചുറ്റുവട്ടത്തു കാണുന്ന സംഭവങ്ങൾ കണ്ടപ്പോൾ ഇവിടെ കുറി ക്കണമെന്ന് തോന്നി.

Leave a Reply

Your email address will not be published.