March 25, 2023

“നാണമുണ്ടോടീ പിഴച്ചവളേ, ഭർത്താവും കുട്ടികളും ഉണ്ടായിട്ടും മറ്റൊരുത്തനെ കിടപ്പറയിലേക്ക് വിളിച്ച് കയറ്റാൻ”

രചന: ഷാൻ കബീർ

“നാണമുണ്ടോടീ പിഴച്ചവളേ, ഭർത്താവും കുട്ടികളും ഉണ്ടായിട്ടും മറ്റൊരുത്തനെ കിടപ്പറയിലേക്ക് വിളിച്ച് കയറ്റാൻ”

ശരിക്കും പെട്ടു എന്ന് മനസ്സിലാക്കിയ ഷാഹിന ഷാൻ കബീറിനെ ദയനീയമായൊന്ന് നോക്കി. ഷാഹിനയുടെ മാക്സി കൊണ്ട് മുഖം മറച്ച് ഷാൻ ഷാഹിനയുടെ അയൽവാസിയായ അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആ നന്മമരത്തെ നോക്കി കൈകൾ കൂപ്പി

“ന്റെ പുന്നാര ഗഫൂറേ നീ ഒച്ചവെച്ച് ആളെക്കൂട്ടി സീനാക്കല്ലേ… പ്ലീസ്”

ഗഫൂർ ഷാനിനെ നോക്കി കണ്ണുരുട്ടി

“നാണമുണ്ടോടാ പെണ്ണുപിടിയാ…? നിനക്കുമില്ലേ ഭാര്യയും കുട്ടികളും…? മറ്റൊരുത്തന്റെ ഭാര്യയുമായി… ച്ചേ!!!. നമ്മുടെ നാടിന്റെ സംസ്കാരം നീ നശിപ്പിച്ചില്ലേ”

ഒന്ന് നുറുത്തിയിട്ട് ഗഫൂർ ഷാഹിനയെ നോക്കി

“കുറച്ച് ദിവസായി ഞാനിത് ശ്രദ്ധിക്കുന്നു. നട്ടപാതിരാക്കുള്ള പാത്തും പതുങ്ങിയുമുള്ള ഇവന്റെ ഈ വരവ് കയ്യോടെ പിടിക്കാൻ കാത്തിരിക്കായിരുന്നു ഞാൻ”

ഗഫൂർ ഫോണെടുത്ത് അവരുടെ വീഡിയോ ഫേസ്ബുക്ക് ലൈവിൽ ഇടാൻ ഒരുങ്ങിയപ്പോൾ ഷാൻ അവനെ നോക്കി വീണ്ടും കൈകൾ കൂപ്പി

“ന്റെ ഗഫൂറേ ഇതെങ്ങാനും എന്റെ ഭാര്യയും കുട്ടികളും അറിഞ്ഞാൽ… പിന്നെ ജീവിച്ചിട്ട് കാര്യമില്ല… അന്റെ കാല് ഞാൻ പിടിക്കാം… നാറ്റിക്കരുത്”

പക്ഷേ ഗഫൂർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. മൊബൈൽ കയ്യിലെടുത്ത് അവൻ ഷാനിനും ഷാഹിനാക്കും നേരെ നീട്ടി. വെള്ളെമ്മേൽ പുള്ളിയുള്ള അണ്ടർ വെയർ മാത്രം ഇട്ടോണ്ട് നിന്നിരുന്ന ഷാൻ ഷാഹിനയുടെ പിറകിൽ ഒളിച്ചു.

ഗഫൂർ ക്യാമറയും പൊക്കി ഷാനിന്റെ അടുത്തേക്ക് നീട്ടി. ഫേസ്ബുക്കിൽ എങ്ങാനും ലൈവ് പോയാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല. മാനം പോവും എന്നുറപ്പായപോൾ ഷാൻ രണ്ടും കൽപ്പിച്ച് ഗഫൂറിന്റെ മൊബൈലിലേക്ക് ചാടിവീണു. പക്ഷേ മൊബൈലിൽ നിന്നും പിടി വിടാൻ ഗഫൂർ തയ്യാറായില്ല. മൊബൈലിന് വേണ്ടി പിടിയും വലിയുമായി. പിടിവലിയിൽ ഗഫൂറിന്റെ മൊബൈലിലെ പല ആപ്പുകളും തുറന്നു, അതിന്റെ കൂടെ വാട്സാപ്പും തുറന്നു…

“ന്റെ മോനേ, ആ മുജീബിന്റെ ഭാര്യ ഷാഹിന എജ്ജാതി ച രക്കാണ്. അവളെയൊക്കെ കിട്ടിയാൽ കൈകഴുകി തൊടണം”

ഗഫൂറിന്റെ ഫോണിൽ നിന്നും ഇങ്ങനൊരു വോയ്സ് നോട്ട് കേട്ടതും ഷാനും ഷാഹിനയും ഗഫൂറിനെ നോക്കി. ഗഫൂർ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഒരു ചമ്മിയ ചിരി പാസാക്കി. ആ വോയ്‌സ് മെസ്സേജ് കഴിഞ്ഞപ്പോൾ പിന്നെ അടുത്ത വോയ്‌സ് പ്ലേയായി

“മോനേ, ഒരു വീഡിയോ സെന്റിയിട്ടുണ്ട്. ഞാൻ റിസ്ക്കെടുത്ത് മ്മളെ നസീബത്താത്ത കുളിക്കാൻ കയറിയപ്പോൾ എടുത്ത വീഡിയോ ആണ്. പത്തറുപത് വയസ്സായെങ്കിലും ന്റെ മോനേ”

ഗഫൂർ ഷാനിനെ നോക്കി വീണ്ടും പല്ലിളിച്ചു. ഷാൻ അവന്റെ കയ്യിൽ നിന്നും ഫോൺ മേടിച്ച് ഗാലറി തുറന്ന് നോക്കിയപ്പോൾ ശരിക്കും ഞെട്ടി. ആ നാട്ടിലുള്ള ഒരുവിധം സ്ത്രീകളുടേയും അടിവ സ്ത്രങ്ങളുടെ വൻ കളക്ഷൻ അവന്റെ ഫോണിൽ ഉണ്ടായിരുന്നു. ഷാൻ കബീർ അവനെ ദയനീയമായൊന്ന് നോക്കി

“നീയൊക്കെയാണല്ലോ ഗഫൂറേ സദാ ചാരം പറയുന്നേ”ഗഫൂർ ഷാനിനെ നോക്കി പല്ലിളിച്ചു

“കിട്ടാത്തോണ്ടാണ്… സത്യായിട്ടും കിട്ടാത്ത അസൂയകൊണ്ടാണ്… ഇങ്ങനെ ഫേസ്ബുക്കിൽ ലൈവ് ഇട്ട് നാറ്റിക്കുമ്പോൾ വല്ല്യരു ആശ്വാസാണ്”

ഷാൻ ഗഫൂറിനോട് പോവാൻ പറഞ്ഞ് തന്റെ പാന്റും ഷർട്ടുമിട്ട് ഷാഹിനയെ നോക്കി വീടിന്റെ പിറകുവശത്തെ വാതിൽ തുറന്ന് മതിൽ ചാടി അപ്പുറത്തെ റോഡിൽ നിറുത്തിയിട്ടിരിക്കുന്ന തന്റെ ബുള്ളറ്റ് എടുത്ത് കിക്കർ അടിച്ച് പോകാൻ ഒരുങ്ങിയപ്പോൾ തൊട്ടു മുന്നിൽ കുറ്റി ബീഡിയും വലിച്ച് ഗഫൂർ നിൽക്കുന്നു. ഗഫൂർ ഷാനിന്റെ കണ്ണിലേക്ക് നോക്കി

“ഷാനേ, ഇജ്ജ് ഞമ്മക്ക് ഷാഹിനാനെ ഒന്ന് സെറ്റാക്കി തരോ…?”ഷാഹിനാന്റെ കൂടെയുള്ള മധുര നിമിഷങ്ങൾ നശിപ്പിച്ച ആ മരയോന്തിനെ ഷാൻ കബീർ പിന്നെ എന്താണ് ചെയ്തത് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ…

Leave a Reply

Your email address will not be published.