March 25, 2023

കത്തിക്ക്? നിർജീവമായ മനസ്സോടെ മഞ്ജു മനോജിനോട് ആവശ്യപ്പെട്ടു. താലിമാല ആവശ്യപ്പെട്ടു കൊണ്ട് തുടങ്ങിയ വഴക്കാണ്!

രചന: Sivadasan Vadama

കത്തിക്ക്?നിർജീവമായ മനസ്സോടെ മഞ്ജു മനോജിനോട് ആവശ്യപ്പെട്ടു.താലിമാല ആവശ്യപ്പെട്ടു കൊണ്ട് തുടങ്ങിയ വഴക്കാണ്!

അവളിൽ നിന്ന് അതു ബലമായി പൊട്ടിച്ചു എടുക്കാൻ കഴിയാതെ വന്നപ്പോൾ കോപം മൂത്ത് അയാൾ തല വഴിക്കു മണ്ണെണ്ണ ഒഴിച്ചു തീപ്പെട്ടി കൊള്ളി ഒന്നൊന്നായി ഉരസികൊണ്ടിരുന്നു.
തീപ്പെട്ടി മണ്ണെണ്ണ വീണു നനഞ്ഞതിനാൽ അയാൾക്ക് അതിനു കഴിഞ്ഞില്ല.
അയാൾ അടുക്കളയിൽ നിന്ന് തീ പിടിച്ച വിറകുമായി അരികിലേക്ക് വരുന്നത് കണ്ടപ്പോൾ അയാൾ അതു ചെയ്യുമെന്ന് അവൾക്ക് മനസ്സിലായി.

എല്ലാം കണ്ടു മൂകയായി നിൽക്കുന്ന അയാളുടെ അമ്മയെ അപ്പോൾ അവളുടെ ശ്രദ്ധയിൽ പെട്ടു.
ഒരു ഉൾപ്രേരണയിൽ അവൾ അവരെ ഉറുമ്പടക്കം കെട്ടിപ്പുണർന്നു.അവർ കുതറി മാറാൻ ശ്രമിച്ചു എങ്കിലും അവൾ വിട്ടില്ല.എന്താ!കഴിക്കുന്നില്ലേ?

ഉന്മാദത്തോടെ അവൾ ചോദിച്ചു.അയ്യോ!വേണ്ട മോനെ?ഭയം കൊണ്ടു അവന്റെ അമ്മ നിലവിളിച്ചു.

വിറകുകൊള്ളി താഴേക്കു വലിച്ചെറിഞ്ഞു അയാൾ പുറത്തേക്കിറങ്ങി.അവളുടെ പിടിവിടുവിച്ചു അമ്മയും പോയി.തളർന്ന മനസ്സോടെ അവൾ താഴേക്കു ഇരുന്നു.

ബഹളം കേട്ട് ഓടികൂടിയവർ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവൾ എഴുന്നേറ്റില്ല.
നീ കുളിക്ക്?ആരോ പറയുന്നത് കേട്ടു.അവൾക്കു എഴുന്നേൽക്കാൻ തോന്നിയില്ല.
***** ***** *****
ആ മഞ്ജുവിനെ കണ്ടു പഠിക്ക്?ദാവണിയുമുടുത്തു തലയും കുമ്പിട്ടു നടക്കുന്ന അവളെ നോക്കി അയൽ വീടുകളിലെ അമ്മമാർ മക്കളെ ഉപദേശിക്കുന്നത് കേൾക്കുമ്പോൾ അവൾക്കു അഭിമാനം ആയിരുന്നു.

താൻ കാണാൻ അത്ര സുന്ദരി ഒന്നുമില്ലെങ്കിലും അത്ര മോശമൊന്നും ആയിരുന്നില്ല.
തന്റെ പിന്നാലെയും പ്രണയഭ്യർത്ഥനയുമായി പലരും വന്നിട്ടുണ്ട്.

കൈപിടിച്ച് വളർത്തിയവരുടെ കണ്ണു നനയിക്കേണ്ടെന്നു കരുതി ആരെയും പ്രോത്സാഹിപ്പിച്ചില്ല.
വിവാഹകമ്പോളത്തിൽ പല കാരണങ്ങൾ കൊണ്ടു താൻ ഒഴിവാക്കപെടുമ്പോൾ നിരാശ തോന്നി.
പലരും സമാധാനിപ്പിച്ചു നിന്നെ കെട്ടാൻ ഒരു രാജകുമാരൻ വരും.അത്രക്ക് മനസ്സിന് നന്മ ഉള്ളവൾ ആണ് നീ.

അതു കേൾക്കുമ്പോൾ മനസ്സിൽ സമാധാനം തോന്നും.എല്ലാവരും പറഞ്ഞത് പോലെ സുന്ദരനായ ഒരാൾ തന്നെ തേടിയെത്തി.പത്തിൽ പത്തു പൊരുത്തം.

സമ്പന്നൻ.അവരുടെ വാലിൽ കെട്ടാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് പലരും പറയുന്നത് കേട്ടു.വിവാഹത്തിന്റെ ആദ്യ നാളുകളിൽ താനും കരുതി ശരിയാണ് താൻ ഭാഗ്യവതി തന്നെ.
ഒരു കുഞ്ഞു പറഞ്ഞതിന് ശേഷം ആണ് അയാളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.
ഓരോരോ ആവശ്യങ്ങൾ പറഞ്ഞു ആഭരണങ്ങൾ ഒന്നൊന്നായി ഊരി വാങ്ങി.എതിർത്തപ്പോൾ ദേഹോപദ്രവവും തുടങ്ങി.

സങ്കടമായിരുന്നു തനിക്ക്.വിവാഹത്തിന് വേണ്ടി ആധാരം പണയം വെച്ചിട്ട് അച്ഛന് അതിന്റെ പണം തിരിച്ചടക്കാൻ കഴിയുന്നില്ല.

താൻ ഷീണിച്ചു എന്ന് പലരും അഭിപ്രായപ്രകടനം നടത്തി എങ്കിലും അകം വേവുമ്പോളും പുറത്തു പുഞ്ചിരി കാണിച്ചു എല്ലാവരുടെയും കണ്ണുകൾ കെട്ടി.ഒറ്റയ്ക്ക് വീട്ടിലേക്കു ചെല്ലുമ്പോൾ അച്ഛന് ആധിയായിരുന്നു,

മനോജ്‌ എന്തേ!അവിടെ വല്ല പ്രശ്നവും ഉണ്ടോ?അച്ഛനെ വേദനിപ്പിക്കേണ്ട എന്ന് കരുതിചിരിച്ചു കൊണ്ടു പറയും.

എന്തു പ്രശ്നം?മനോജേട്ടന് ലീവില്ല അതുകൊണ്ട് ആണ് ഞാൻ തനിച്ചു പോന്നത്?
അച്ഛന് ഇഷ്ടമായില്ലെങ്കിൽ ഞാൻ ഇന്ന് തന്നെ പോയ്കൊള്ളാം!അതു കേൾക്കുമ്പോൾ അച്ഛന് വിഷമമാകും.ഞാൻ ചുമ്മാ പറഞ്ഞതല്ലേ?

എന്ന് പറഞ്ഞു അച്ഛൻ തോളിലേക്ക് ചായ്ക്കുമ്പോൾ ഉള്ളിൽ നിന്ന് അർത്തലച്ചു വരുന്ന സങ്കടം ഉള്ളിൽ കടിച്ചമർത്തും.അച്ഛൻ ജീവിക്കുന്നത് തന്നെ തങ്ങൾക്ക് വേണ്ടിയാണ്.

അച്ഛന്റെ ആഗ്രഹങ്ങൾ പലതും വേണ്ടെന്നു വെച്ചു തങ്ങളെ വളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ചിട്ട് ഇനിയും അച്ഛനെ വേദനിപ്പിക്കാൻ വയ്യ!

നിന്റെ ആഭരണങ്ങൾ എന്തിയേ!എന്ന് ചോദിക്കുമ്പോൾ മുഖത്തു സന്തോഷം ഭാവിച്ചു അതു ഏട്ടന് അത്യാവശ്യം വന്നപ്പോൾ എടുത്തതാണ് അതു ഉടനെ തിരിച്ചു എടുപ്പിക്കും.മുഖത്തെ ഭാവം കാണുമ്പോൾ അച്ഛൻ അതിൽ വലിയ കുഴപ്പം ഒന്നും കാണില്ല.ശേഷിച്ചത് താലിമാല മാത്രമായിരുന്നു.

അതു നഷ്ടമായാൽ പിന്നെ തനിക്കു ഈ വീടുമായും അദ്ദേഹമായും തമ്മിലുള്ള ബന്ധം അവസാനിക്കുമല്ലോ എന്നു കരുതി ആണ് അതു പൊട്ടിച്ചെടുക്കാൻ സമ്മതിക്കാതിരുന്നത്.
മോളെ!നീ കുളിക്ക്?

വനജചേച്ചിയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നുമുണർത്തി.അവർ തന്നെ അവളെ എഴുന്നേൽപ്പിച്ചു കുളിമുറിയിൽ കൊണ്ടു പോയി കുളിപ്പിച്ചു.നീ ഇനി ഇവിടെ നിൽക്കേണ്ട!

വീട്ടിലേക്കു പൊയ്ക്കോ?ഇല്ല ചേച്ചി എനിക്ക് പോകാൻ കഴിയില്ല?മോളെ നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ!മനോജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്?മൗനം പാലിച്ചു.

ചിലപ്പോൾ എങ്കിലും അവൾക്കു സംശയം തോന്നിയിട്ടുണ്ട്.
എങ്കിലും തെളിവില്ലാത്ത ഒരു കാര്യം പറഞ്ഞു വഴക്ക് വേണ്ടെന്നു കരുതി അതു മനസ്സിൽ തന്നെ വെച്ചു.

അവളുടെ മൗനം കണ്ടപ്പോൾ വനജചേച്ചിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.
അയാൾ തിരിച്ചു വരുന്നതിന് മുമ്പേ അവൾ വാതിലടച്ചു കിടന്നു.

പിറ്റേ ദിവസം അവൾ താലിമാല അഴിച്ചു അയാളുടെ കൈകളിൽ കൊടുത്തു.
യാതൊരു കൂസലും കൂടാതെ അയാൾ അതു വാങ്ങിയപ്പോൾ അവൾക്കു ആത്മനിന്ദ തോന്നി.
ഹൃദയശൂന്യനായ

ഇയാൾക്കു വേണ്ടിയാണല്ലോ താൻ ദിനവും പ്രാർത്ഥിച്ചതും കിടപ്പറ ഒരുക്കിയതും?നമ്മൾ തമ്മിൽ ചേർന്നു പോകാൻ ബുദ്ധിമുട്ടാണ് നമുക്ക് പിരിയാം?

അയാൾ അവളുടെ മുഖത്ത് നോക്കാതെ ആവശ്യപ്പെട്ടപ്പോൾ അവൾ അതിനു മറുപടി നൽകിയില്ല.
അവൾ തന്റെ സർട്ടിഫിക്കറ്റുകൾ എടുത്തു വീട് വീട്ടിറങ്ങിയപ്പോൾ അമ്മ ചോദിച്ചു എവിടെ പോകുന്നു?

ഞാൻ മുമ്പ് ജോലി ചെയ്ത സ്ഥലത്തു ഒഴിവുണ്ടോ എന്ന് തിരക്കണം.അവളുടെ സേവനത്തിൽ തൃപ്തി ഉണ്ടായിരുന്ന സ്ഥാപനം അവളെ കൈവിട്ടില്ല.മനോജ്‌ വന്നപ്പോൾ അവൾ പറഞ്ഞു നാളെ മുതൽ ഞാൻ ജോലിക്ക് പോവുകയാണ്!എന്റെ ഭാര്യ ആയിരിക്കുന്നിടത്തോളം കാലം അതു നടക്കില്ല?

ആ അവകാശം താലി അഴിച്ചു തന്നപ്പോൾ അവസാനിച്ചു!എങ്കിൽ നീ നിന്റെ വീട്ടിൽ പോയി നിന്നിട്ട് എന്തു വേണമെങ്കിലും ആകാം?ഇതെന്റെ വീടാണ്

രേഖകളിൽ ഞാൻ നിങ്ങളുടെ ഭാര്യയാണ്അതു അവസാനിക്കുന്നത് വരെ ഞാൻ ഇവിടെ താമസിക്കും?
ദൃഡമായ സ്വരത്തിൽ അവൾ പറഞ്ഞു.

അയാൾ ചതിയെഴുന്നേറ്റ് അവളുടെ മുടിയിൽ പിടിച്ചു.അപ്രതീക്ഷമായി അയാളുടെ കവിളിൽ അവളുടെ കൈകൾ പതിച്ചപ്പോൾ അയാൾ ആദ്യം ഒന്നു പകച്ചു.

മുടിയിലെ കൈകൾ താനെ അയഞ്ഞു.
യാതൊരു കൂസലും ഇല്ലാതെ അവൾ മുറിയിലേക്ക് കയറി പോയി.
ഊണുമേശയിലെ വിഭവങ്ങളുടെ രുചി നഷ്ടമായത് അയാൾ അറിഞ്ഞു.

കാരണം തിരക്കിയപ്പോൾ അവൾ അടുക്കളയിൽ കയറിയില്ല എന്ന് അമ്മ പറഞ്ഞു.
എങ്കിൽ അവൾക്കു ഭക്ഷണം കൊടുക്കേണ്ട എന്ന് അയാൾ ഉത്തരവിട്ടു.
പുറത്തു പോയപ്പോൾ ഭക്ഷണവുമായി ആണ് അവൾ തിരിച്ചു വന്നത് എന്ന് അമ്മ പറഞ്ഞപ്പോൾ അയാൾക്ക് മനസ്സിലായി അവൾ കരുതിക്കൂട്ടിയാണ് ഇറങ്ങിയിരിക്കുന്നത് എന്ന്.
***** ***** *****
കുത്തഴിഞ്ഞ ജീവിതം അയാളുടെ തൊഴിൽ നഷ്ടമാക്കി.അതോടെ കാമുകി കയ്യൊഴിഞ്ഞപ്പോൾ അയാൾ നിസ്സഹായനായി.തെറ്റുകൾക്ക് മാപ്പ് പറഞ്ഞു അയാൾ അവളിലേക്ക് അടുക്കാൻ ശ്രമിച്ചു.
ബലമായി മുറിയിൽ കയറിയപ്പോൾ അവൾ കോപം കൊണ്ടു ജ്വലിച്ചു.നിങ്ങൾ എന്താണ് കരുതിയത്?

ഞാൻ ഇവിടെ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയിരുന്നോ എന്നോ?എന്റെ മനസ്സിൽ നിങ്ങൾക്ക് ഒരു സ്ഥാനം ഉണ്ടായിരുന്നു.അതു നിങ്ങൾ നഷ്ടപ്പെടുത്തി.

ഇനി എനിക്ക് ആ സ്ഥാനം വേണ്ട. എന്ന് കരുതി ഞാൻ ഇവിടെ നിന്ന് പടിയിറങ്ങുമെന്നും കരുതേണ്ട?
ഞാൻ പടിയിറങ്ങിയാൽ നിങ്ങൾ മറ്റൊരു പങ്കാളിയെ തേടും.

എന്റെ ജീവിതം നഷ്ടമായി ഇനി നിങ്ങൾ മൂലം മറ്റൊരു പെൺകുട്ടിയുടെ ജീവിതം കൂടി തകർക്കാൻ ഞാൻ അനുവദിക്കില്ല.?അയാൾ കൂടുതൽ ദുർബലനായി.

Leave a Reply

Your email address will not be published.