March 25, 2023

നിരുപമേ!നീ അകത്തേക്ക് പോ? താൻ പോടോ? തനിക്കു തന്റെ അമ്മയും കൂടപ്പിറപ്പുകളും ആണ് വലുതെങ്കിൽ താൻ അവരെയും

രചന: Sivadasan Vadama

നിരുപമേ!നീ അകത്തേക്ക് പോ?താൻ പോടോ?തനിക്കു തന്റെ അമ്മയും കൂടപ്പിറപ്പുകളും ആണ് വലുതെങ്കിൽ താൻ അവരെയും കെട്ടിപിടിച്ചു ഇരുന്നോ?വാടാ പിള്ളേരെ!

നമുക്ക് പോകാം?എനിക്കും ഉണ്ട് അമ്മയും അച്ഛനും സഹോദരങ്ങളും.നിരുപമ കുട്ടികളെയും വലിച്ചിറക്കി ബാഗുമെടുത്തു റോട്ടിലേക്ക് ഇറങ്ങി.

തകർന്ന മനസ്സോടെ നിൽക്കുന്ന അയാളെ തിരിഞ്ഞു നോക്കി കുട്ടികൾ അമ്മയുടെ പിറകെ നടന്നു.
**** ***** ******
മോളെ!എന്തു തന്നെ ആയാലും നീ ഇറങ്ങി പോരാണ്ടായിരുന്നു?ഇവിടുത്തെ അവസ്ഥ നിനക്ക് അറിയാവുന്നതല്ലേ?

ഞങ്ങൾക്ക് പ്രായമായി.ജോലിക്ക് പോകാൻ സാധിക്കുന്നില്ല?നിരഞ്ജന് കിട്ടുന്ന ചെറിയ വരുമാനത്തിൽ ആണ് ഈ കുടുംബം കഴിഞ്ഞു പോകുന്നത്?എന്റെ വിവാഹം കഴിഞ്ഞതോടെ എനിക്ക് ഈ വീട്ടിൽ യാതൊരു അവകാശവും ഇല്ലേ അച്ഛാ?നിരുപമ സങ്കടത്തോടെ ചോദിച്ചു.

ആരു പറഞ്ഞു നിനക്ക് അവകാശം ഇല്ലെന്ന്?നീ ഞങ്ങൾക്ക് ഒരു ഭാരമേ അല്ല.പക്ഷേ ഇവിടുത്തെ അവസ്ഥ കൂടി നീ മനസ്സിലാക്കണം.

അച്ഛന് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ എവിടെ എങ്കിലും വാടകവീട് എടുത്തു മാറിക്കൊള്ളാം?
അതു നമുക്ക് ആലോചിക്കാം!കുറച്ചു ദിവസം കഴിയട്ടെ!
**** **** *****
ചേച്ചീ ഇന്നാ ചായ?നിരഞ്ജന്റെ ഭാര്യ ഉമ അവൾക്കു ചായ വെച്ചു നീട്ടി.
ചേച്ചി ഊണിനു എന്താണ് കറി വെക്കേണ്ടത്?ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ ഒന്നും വേണ്ട?

നിങ്ങൾ വെക്കുന്നത് എന്താണോ അതുമതി.അച്ഛാ!കുളിക്കാൻ വെള്ളം കൊണ്ടു വെച്ചിട്ടുണ്ട്?
ഉമ അച്ഛനോട് പറയുന്നത് നിരുപമ കേട്ടു.അമ്മേ!അടുപ്പത്തു കറി ഉണ്ട്!

ഒന്ന് നോക്കണേ? ഉമ മറ്റൊരിക്കൽ അമ്മയോട് വിളിച്ചു പറയുന്നത് വിളിച്ചു പറയുന്നത് നിരുപമ കേട്ടു.

ആഴ്ചയിൽ ഒരിക്കൽ ലീവിന് വരുന്ന നിരഞ്ജന്റെ കയ്യിൽ ഫ്രൂട്സും കുട്ടികൾക്കുള്ള മിട്ടായി പൊതികളും ഉണ്ടായിരുന്നു.

അതു ഉമയെ ഏല്പിച്ചപ്പോൾ ഉമ അതു എല്ലാവർക്കും പങ്കിട്ടു കൊടുത്തു.
വിവാഹത്തിന് മുമ്പ് അത്യാവശ്യം നല്ല രീതിയിൽ തന്നെ മദ്യം കഴിക്കാറുള്ള ഏട്ടൻ ഒട്ടും മദ്യപിച്ചിട്ടില്ലല്ലോ എന്നോർത്ത് നിരുപമക്ക് അത്ഭുതം തോന്നി.

ഉമ എല്ലാവർക്കും അത്താഴം വിളമ്പിയപ്പോൾ നിരഞ്ജൻ അവളോട്‌ ചോദിച്ചു!
നീ ഇരിക്കുന്നില്ലേ?

ഇരിക്കാം ഏട്ടാ!ഞാൻ വിളമ്പി കഴിഞ്ഞിട്ട് ഇരിക്കാം?ഉമ പാത്രം കഴുകുന്നതിനിടെ അമ്മ അവളെ സഹായിക്കുന്നത് കണ്ടപ്പോൾ അവൾക്കു അതിശയം ആയിരുന്നു.

തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യപെടുന്ന അമ്മയും ഏറെ മാറിയിരിക്കുന്നു.
ഇവിടെ എന്ത് അത്ഭുതം ആണ് സംഭവിച്ചത്?

ഒരിക്കൽ പോലും ഉമ തന്നോട് വീട്ടിലേക്കു തിരിച്ചു പോകുന്നതിനെ കുറിച്ച് ചോദിക്കുന്നില്ലല്ലോ എന്നോർത്ത് ആശ്ചര്യം തോന്നി.

ഈ വീട് ഒരു സ്വർഗം ആണെന്ന് അവൾക്കു തോന്നി.
***** ***** ******
നിരുപമ വിവാഹം കഴിഞ്ഞു ചെന്ന സമയം.സുദീപിന് ചായയുമായി അമ്മ പോകുമ്പോൾ അവൾ അതു പിടിച്ചു വാങ്ങി.ഇനി ചേട്ടനുള്ള ചായ ഞാൻ കൊടുത്തോളാം?

പിന്നീട് അയാളിൽ അവകാശം സ്ഥാപിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.
അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോകാൻ ഒരുങ്ങിയപ്പോൾ അമ്മയും കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ അവൾ പറഞ്ഞു എങ്കിൽ നിങ്ങൾ അമ്മയും മകനും പോയിട്ടു വരൂ?

ഞാൻ ഇല്ല.അമ്മ പറഞ്ഞു നിങ്ങൾ പോയിട്ടു വരൂ ഞാൻ പിന്നെ പോയ്കൊള്ളാം?

സുദീപ് അവളോട്‌ പറഞ്ഞു നിരുപമേ നീ അമ്മയെ അവഗണിക്കരുത്?അച്ഛൻ മ,രി,ക്കു,മ്പോ,ൾ അമ്മക്ക് 33 വയസ്സ് മാത്രം പ്രായം.

എന്നെയും രണ്ടു സഹോദരിമാരെയും അമ്മ ഒരുപാട് കഷ്ടപ്പെട്ടു.എല്ലാ അമ്മമാരും മക്കളെ അങ്ങനെ തന്നെ ആണ് വളർത്തുന്നത്?അതവരുടെ കടമയാണ്.

ഒരിക്കൽ സഹോദരിയുടെ മകൾക്കു കൊടുക്കാൻ വാങ്ങിയ മാല ബലമായി പിടിച്ചു വാങ്ങി.
ഇത്രയും നാൾ സഹായിച്ചില്ലേ?അതുമതി.

നിരുപമേ!എന്റെ വിവാഹം കഴിഞ്ഞു എന്ന് കരുതി എനിക്ക് അവരെ ഉപേക്ഷിക്കാൻ കഴിയില്ല?
നിങ്ങൾക്ക് അവരാണ് പ്രിയപ്പെട്ടവർ എങ്കിൽ എന്തിന് എന്നെ വിവാഹം കഴിച്ചു?
അവരോടൊപ്പം കഴിഞ്ഞാൽ പോരായിരുന്നോ?

അമ്മയെ കാണാൻ ഇടക്ക് സഹോദരിമാർ വരുമ്പോൾ അവൾ അസ്വസ്ഥയായി.
ഇവർക്ക് അവിടെ തിന്നാനും കുടിക്കാനും ഒന്നുമില്ലേ?ഇടയ്ക്കിടെ വലിഞ്ഞു കയറി വരാൻ.

നീ എന്താ!ഇങ്ങനെ സംസാരിക്കുന്നത്?ഇതു അവർക്ക് കൂടി അവകാശപ്പെട്ട വീടല്ലേ?
എങ്കിൽ നമുക്ക് മറ്റൊരു വീട് എടുത്തു താമസം മാറാം!

എന്റെ ഭർത്താവിൽ മറ്റാരും അവകാശം സ്ഥാപിക്കുന്നത് എനിക്കിഷ്ടമല്ല?
എനിക്ക് അതിനു സാധിക്കില്ല!നിനക്ക് നിന്റെ വീട്ടുകാർ പ്രിയപ്പെട്ടത് പോലെ ആണ് എനിക്ക് എന്റെ വീട്ടുകാരും.എങ്കിൽ നിങ്ങൾ നിങ്ങളുടെ വീട്ടുകാരെയും കെട്ടിപിടിച്ചു ഇരുന്നോ?ഞാൻ പോകുന്നു.
**** ***** *****
തനിക്കു തെറ്റ് സംഭവിച്ചുവോ?തന്റെ കാഴ്ചപ്പാടുകൾ തെറ്റായിരുന്നുവോ?നിരുപമക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല?

തനിക്കു വേണമെങ്കിൽ എത്ര കാലം വേണമെങ്കിലും ഇവിടെ കഴിയാം!
ആരും തടയില്ല.പക്ഷേ നഷ്ടമാകുന്നത് മക്കളുടെ ഭാവി അവരുടെ സന്തോഷംഅതെല്ലാം താൻ കാരണം നശിപ്പിക്കണോ?
****** ****** ******
മുറ്റത്തു വാഹനം വന്നു നിൽക്കുന്നത് കണ്ടപ്പോൾ നിരുപമ എത്തിനോക്കി.
സുദീപ്അവളുടെ ഹൃദയം തുടിച്ചു.

അയാളുടെ കൈകളിൽ ഇരുന്ന കവറുകൾ അയാൾ അച്ഛനെ ഏൽപ്പിച്ചു.
കുട്ടികൾ സന്തോഷത്തോടെ അയാളെ കെട്ടിപിടിച്ചു.അച്ഛാ!ഞാൻ ഇവളെ കൊണ്ടു പോകാൻ വന്നതാ!

എന്താ മോളെ!നിന്റെ തീരുമാനം?ഒന്നും പറയാതെ അവൾ അകത്തു കയറി വസ്ത്രങ്ങളും എടുത്തു തിരിച്ചു വന്നു.
അവളുടെ മുഖം പ്രസന്നമായിരുന്നു.

Leave a Reply

Your email address will not be published.