May 31, 2023

മ,ദ്യ,ല,ഹരിയിൽ അമ്മയെ ത,ല്ലി,യ അച്ഛനെ പിടിച്ച് മാറ്റിയപ്പോൾ, അച്ഛൻ ഒന്നു വീണു മ,ദ്യ,ല,ഹ,രിയിൽ എന്നെ ദേഷ്യത്തോടെ നോക്കി

എന്റെ അച്ഛൻ

രചന: സിറിൾ കുണ്ടൂർ

മ,ദ്യ,ല,ഹരിയിൽ അമ്മയെ ത,ല്ലി,യ അച്ഛനെ പിടിച്ച് മാറ്റിയപ്പോൾ, അച്ഛൻ ഒന്നു വീണു
മ,ദ്യ,ല,ഹ,രിയിൽ എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് നീ എന്നെ തല്ലി അല്ലേ?

സങ്കടവും ദേഷ്യവും സഹിക്കവയ്യാതായപ്പോൾ ഞാനും ദേഷ്യത്തോടെ പറഞ്ഞു
ഇപ്പോൾ തല്ലിയില്ല. തള്ളിയൊള്ളു,ഇനി എന്റെ അമ്മയുടെ ദേഹത്ത് കൈ വെച്ചാൽ ,,.
അച്ഛനെ തല്ലിയ മകനെന്ന പേര് ഉണ്ടാക്കിത്തരരുത്.

എല്ലാം കണ്ടും കേട്ടും സഹിക്കുന്നതിനും ഉണ്ട് പരിതികൾ ,അപ്പോഴും തോരാത്ത അമ്മയുടെ കണ്ണുകളിൽ നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു.കുട്ടികാലം തൊട്ട് അനുഭവിക്കുന്നതാ

എന്റെ പ്രായക്കാർ പറമ്പിൽ കളിക്കുമ്പോൾ ‘എനിക്ക് കളിക്കാൻ അനുമതിയില്ലായിരുന്നു.ആടും മാടുമായി ഒരു കൂട്ടത്തെ കൊണ്ട് മേയ്ക്കാൻ പോകണം.

അതിറ്റങ്ങളേയും കൊണ്ട് കൂട്ടുകാർ കളിക്കുന്ന പറമ്പിലൂടെ കടന്നുപോകുമ്പോൾ കാഴ്ച മറയും വരെ കൂട്ടുക്കാർകളിക്കുന്നതും നോക്കി പോകും.

ചിലപ്പോഴൊക്കെ കരഞ്ഞിട്ടുണ്ട് എന്റെ ശാപം പിടിച്ച ബാലത്തെ ഓർത്ത്.കൂട്ടിലടക്കപ്പെട്ട ബാല്യകാലമായിരുന്നു.

ഒരിക്കൽ കൊതി കൊണ്ട് പറമ്പിൽ ക്രിക്കറ്റ് കളിക്കാൻ പോയതാ. കളിയിൽ മുഴുകി നിന്ന എന്നെ ,പശുവിനെ അഴിച്ചിട്ട് തീറ്റിയില്ലന്നും പറഞ്ഞ് അച്ഛൻ പിറകിൽ നിന്നും വന്നു പോത്തിനെ തല്ലുന്ന പുളിവടിക്ക് തുടയിലും പുറത്തും ഓടിച്ചിട്ട് ത,ല്ലി.

കളിക്കാൻ പറ്റാത്ത ദേഷ്യം ഞാൻ മിണ്ടാപ്രാണികളെ തല്ലി തീർക്കാറുണ്ടായിരുന്നു,അടി കൊണ്ട നീറ്റൽ മനസിലും ശരീരത്തിലും പടർന്നപ്പോഴാണ് മിണ്ടാപ്രാണികളുടെ വേദന ശരിക്കും അറിഞ്ഞത്.

പലപ്പോഴും കാരണങ്ങളില്ലാതെ തല്ലുമ്പോഴും തല്ലിന്റെ പാതി അമ്മ ഏറ്റു വാങ്ങി എന്നെ കെട്ടിപിടിച്ചു കരയാറുണ്ടായിരുന്നു.അപ്പോഴെല്ലാം ഞാൻ അമ്മയോട് കരച്ചിലടക്കി ചോദിക്കും.ഇത് എന്റെ അച്ഛൻ തന്നെ ആണോ എന്ന്.

ഒരിക്കൽ അമ്മ എന്നെ കെട്ടിപിടിച്ചു പറഞ്ഞു ഇനി എന്തിന മോനെ നമ്മൾ ജീവിക്കണേ. വല്ല വിഷവും കഴിച്ച് എല്ലാം അവസാനിപ്പിച്ചാലോ.?

അമ്മയുടെ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോൾ ഒന്ന് എനിക്ക് മനസിലായി
സഹിക്കുന്നതിന്റെ അപ്പുറത്ത് അമ്മയുടെ മനസെത്തിയിരിക്കുന്നു ‘ അമ്മയുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി നിന്നു.

അമ്മക്ക് എല്ലാം മടുത്തു തുടങ്ങിഎന്നെ ഓർത്താണ് ഇത്രയും നാൾ തള്ളി നീക്കിയത് ‘
ഇതെല്ലാം സഹിച്ച് എന്നെ വളർത്തിയ അമ്മയുടെ നേർക്കു പൊങ്ങിയ കൈകൾ അച്ഛന്റെ ആണെങ്കിൽ പോലും തള്ളിമാറ്റി കൊണ്ട് ആദ്യ പ്രതിഷേധം അറിയിച്ചത് ഒരു മുന്നറിയിപ്പായിരുന്നു.
പിന്നെ അത് എന്റെ മനസ്സിൽ പകയും, വെറുപ്പുമായി,

നോക്കാനോ മിണ്ടാനോ കഴിയാത്ത വിധം പറിച്ച് ദൂരെക്ക് എറിഞ്ഞു.വർഷങ്ങൾക്ക് ശേഷം കുടിയെല്ലാം നിർത്തി മാന്യനായ അച്ഛനെ പറ്റി അമ്മ മോനെ ഇനിയെങ്കിലും നിനക്ക് ദേഷ്യം മറന്ന് അച്ഛാന്നു വിളിച്ചു ടെ?

ചെറുപ്പം മുതൽ അമ്മയുടെ കണ്ണുനീര് കണ്ട് വെറുത്തു പോയതാ ആ മനുഷ്യനെ .ഇപ്പോഴും എനിക്ക് അയ്യാളെ അച്ഛനായി അംഗീകരിക്കാൻ പറ്റില്ല. കുടി നിർത്തിയെന്നു കരുതി പണ്ട് ചെയ്തത് ഇല്ലാതാകുമോ.അച്ഛൻ കേൾക്കാൻ വേണ്ടി തന്നെ ഞാൻ ഉറക്കെ പറഞ്ഞു.

പറഞ്ഞു തീരുംമുമ്പേ ആദ്യമായി അമ്മ കൈ ഉയർത്തി എന്നെ തല്ലി.അച്ഛന്റെ ത,ല്ലി,നേ,ക്കാ,ളും ശക്തി കുറവായിരുന്നിട്ടും അതിനേക്കാൾ ഏറെ വേദനിച്ചു.

ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോഴായിന്നു ആശുപത്രിയിൽ നിന്നും അമ്മയുടെ വിളി,ഞാൻ വേഗം ആശ്രുപതിയിൽ എത്തി എന്നെ കണ്ടതും അമ്മ കരഞ്ഞുകൊണ്ട് ഓടി വന്നു. അച്ഛന് മൂന്ന് ബ്ലോക്ക് ഉണ്ടത്രേ

രണ്ടര ലക്ഷം വേണം ഇപ്പോൾ ഐ.സി.യുവിൽ ആണ്.കേട്ടപ്പോൾ പ്രേത്യേകിച്ച് ഒന്നും തോന്നിയില്ല.അമ്മ പറഞ്ഞു അച്ഛന് എന്നെ കാണണം എന്ന് ഞാൻ കൂട്ടാക്കിയില്ല.

സ്നേഹവും കരുതലുള്ള അച്ഛൻമാരുടെ മക്കളുടെ കൂട്ട് കൂടി നടന്നപ്പോൾ കൊതിച്ചിട്ടുണ്ട്.
സ്നേഹത്തോടെ അച്ഛാന്നു വിളിക്കാൻ .

വൈകുന്നേരങ്ങളിൽ അച്ഛൻ വരുന്നതും നോക്കി ഉറങ്ങാതെ ഇരിക്കുന്ന സ്വപ്നങ്ങൾ ഉണ്ടായിരുന്നു എനിക്കും.

അമ്മയുടേയും അച്ഛന്റേയും കൈ പിടിച്ചു നടക്കുന്ന കൂട്ടുകാരെ കാണുമ്പോഴാണ്
എന്നെ ഞാൻ വെറുത്ത് തുടങ്ങിയത്.

ഇല്ലമ്മേ എന്റെ അച്ഛൻ എന്റെ ചെറുപ്പത്തിലേ മ,രി,ച്ചു. പക്ഷേ ഇത്രയെല്ലാം ചെയ്തട്ടും അമ്മക്കെങ്ങനെ എല്ലാം മറന്നു സ്നേഹിക്കാൻ പറ്റുന്നത്.

വെറെ നിവൃത്തി ഇല്ലല്ലോ മോനെ. അച്ഛൻ കുടി നിർത്തിയതുകൊണ്ടാണ് നീ ഇന്ന് കുറ്റം പറയാൻ ജീവിച്ചിരിക്കുന്നത്.

അമ്മ അച്ഛന്റെ കാര്യങ്ങൾ പറഞ്ഞു തീരുംമുമ്പേ ഐ സി യു വിൽ നിന്നും ഒരാൾക്ക് രോഗിയെ കാണാൻ അനുവാദം നൽകി.അമ്മ കണ്ണുകൾ തുടച്ച് മുറിയിൽ കേറും മുമ്പേ, അമ്മയെ മറികടന്നു ഞാൻ അകത്തേക്കോടി.അച്ഛനിലേക്ക് നടന്നടുക്കുമ്പോൾ അമ്മയുടെ വാക്കുകൾ കാതിൽ മുഴങ്ങി.

രണ്ട് വൃക്കയും തകരാറിലായ എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടമായപ്പോഴാണത്രേ
അച്ഛന്റെ ചേരുമോ എന്ന് നോക്കിയത്.

ചേരുമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും മ,ദ്യ,ത്തി,ന്റെ ഉപയോഗം മൂലം ഒന്നിന്റെ അറുപത് ശതമാനവും തകരാറിലായിട്ടും അച്ഛൻ നൽകിയ വൃക്കയിലൂടെയാണ് ഞാനിന്നും ജീവിക്കുന്നതെന്നറിഞ്ഞപ്പോൾ സങ്കടം അടക്കാനായില്ല.

,അച്ഛന്റെ വൃക്കയാണെന്നറിഞ്ഞാൽ വാശിക്ക് സ്വീകരിക്കില്ലന്നു കരുതിയാണത്രേ എന്നിൽ നിന്നും രണ്ടു പേരും മറച്ചുവെച്ചത്. ,നിറക്കണ്ണുകളോടെ ഞാൻ അച്ഛന്റെ കാലിൽ തൊട്ടു.അച്ഛാ …..

എന്റെ വിളി അത്രയും ആഗ്രഹിച്ചിട്ടാകണം അച്ഛന്റെ കണ്ണും നിറഞ്ഞു. എന്തു പറയണമെന്നറിയാതെ അച്ഛനെ നോക്കി നിൽക്കുമ്പോഴും പൊള്ളുന്ന കണ്ണുനീർത്തുള്ളികൾ എന്റെ ഹൃദയത്തിലേക്ക് ഒഴുകിയെത്തി

വെല്ലാത്തൊരു നീറ്റൽഅച്ഛാ….ഞാൻ പോയി പശുനെ അഴിച്ച് തൊഴുത്തിൽ കെട്ടിട്ട് വരാം,വെള്ളം കൊടുക്കാതെ അച്ഛന്റ പുന്നാര മക്കൾ അവിടെ കിടന്നു കരയുന്നുണ്ടാകും, അച്ഛൻ ആദ്യമായി എന്നെ നോക്കി ചിരിച്ചു, അടുത്തേക്ക് വിളിച്ചപ്പോൾ ഞാൻ അച്ഛനിലേക്ക് നടന്നു ബാല്യത്തിന്റെ ശാപങ്ങളില്ലാതെ.

Leave a Reply

Your email address will not be published.