June 1, 2023

ഈ നാട്ടിൽ ഒരു പെണ്ണും കിട്ടാഞ്ഞിട്ടാണോടാ, കണക്കൊപ്പിച്ചു നീ അവളെ ഇങ്ങോട്ടിക്ക് കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വന്നിരിക്കുന്നത്.

പൊരുത്തക്കേടിലെ പൊരുത്തം

രചന: സിറിൾ കുണ്ടൂർ

ഈ നാട്ടിൽ ഒരു പെണ്ണും കിട്ടാഞ്ഞിട്ടാണോടാ, കണക്കൊപ്പിച്ചു നീ അവളെ ഇങ്ങോട്ടിക്ക് കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വന്നിരിക്കുന്നത്.

തരം കിട്ടുമ്പോഴൊക്കെ മുത്തശ്ശി ഞാൻ കേൾക്കെ എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത് പതിവായിരുന്നു.

വിവാഹം കഴിഞ്ഞ് അധികമായില്ല, വീടുമായി ഇണങ്ങി വരുന്നതേ ഒള്ളു.പക്ഷേ, മുത്തശ്ശിയുടെ കുത്തു വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

മുത്തശ്ശി ഒഴികെ ബാക്കി എല്ലാവരും നല്ല സ്നേഹത്തോടെ പെരുമാറിയിരുന്നത്.പിന്നെ എപ്പോഴൊ അമ്മയും ചെറിയ ഇഷ്ട കുറവുകൾ കാണിച്ചു തുടങ്ങി.എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞപ്പോഴാണ്

മോനെ സുധി, നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഇത്ര ആയില്ലേ?ഒരു കുഞ്ഞി കാലു കാണാനുള്ള കൊതി കൊണ്ടാ. അവൾ ഒരു ശാപം പിടിച്ച കുട്ടിയ അല്ലങ്കിൽ വിവാഹം കഴിഞ്ഞ് നിലവിളക്കുമായി കയറി വന്നപ്പോൾ ഒരു തിരി കെടുമായിരുന്നോ?വെല്ല ജാതകദോഷം ഉണ്ടാകും അതാ ഇങ്ങനെയൊക്കെ.

മുത്തശ്ശി സുധിയേട്ടനോട് പറയുന്നത് കേട്ടപ്പോൾ മനസു ഒന്നുനീറി, കുഞ്ഞില്ലാത്ത വിഷമം സുധിയേട്ടന്റെ മനസിലും വല്ലാതെ നീറ്റലുണ്ടാക്കിയിട്ടുണ്ടെന്ന് അപ്പോഴാണ് മനസിലായത്.

അതാ മറുപടി പറയാതെ മുത്തശ്ശി പറഞ്ഞത് മൗനസമ്മതമായി കേട്ടു നിന്നത്.എന്റെ കണ്ണുനീരും പ്രാർത്ഥനയും കേൾക്കാത്ത ദൈവങ്ങളോട് വെല്ലാത്ത ദേഷ്യം തോന്നി. പ്രാർത്ഥനകളിൽ നിന്നും അകന്നു,.

ആകെ ഉണ്ടായിരുന്ന ആശ്വാസമായിരുന്നു സുധിയേട്ടൻ. പക്ഷേ സുധിയേട്ടനും എന്നെ ശ്രദ്ധിക്കാതായപ്പോഴാണ് ശരിക്കും ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞത്.

വിശേഷായാൽ എങ്കിലും എല്ലാവരും സ്നേഹിക്കുമെന്ന കരുതിയിരുന്നത്..വിശേഷം ആയപ്പോൾ മുത്തശ്ശി അടക്കം എല്ലാവർക്കും സന്തോഷമായിരുന്നു.പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോൾ മുതൽ കാര്യങ്ങൾ ആകെ മാറി മറഞ്ഞു .

മുറ്റത്ത് ഞാൻ കാണാതെ ചവറു വിതറിയും, മുറ്റമടിക്കുന്ന ചൂല് വെട്ടി ചെറുതാക്കിയും ഗർഭിണിയായ എന്നെ വല്ലാതെ കഷ്ടപ്പെടുത്തി,

എല്ലാം സഹിക്കാം ,അതുവരെ മോട്ടർ ഉപയോഗിച്ച് ടാങ്ക് നിറച്ചിരുന്ന വീട്ടിൽ മോട്ടറിനു പകരം കപ്പിയും കയറുമാക്കി, എന്നെ കൊണ്ട് തന്നെ വെള്ളം കോരിച്ചു.

മിക്സിക്ക് പകരം ഉപയോഗിക്കാതെ തണ്ടിക പുരയിലെ അമ്മിയും അരക്കല്ലും കൊണ്ടു വെച്ചുപണിയെല്ലാം എടുക്കുമ്പോഴും വെല്ലാത്ത സങ്കടം തോന്നി.

എന്റെ കുഞ്ഞിനെ കളഞ്ഞു സുധിയേട്ടനെ കൊണ്ട് വേറെ കെട്ടിക്കാനാണോ?പേടിക്കൊണ്ട് ഒരു ദിവസം

സുധിയേട്ടാ ഇവിടാർക്കും എന്നെ ഇഷ്ടല്ലല്ലേ?എന്തിനാ അവരിങ്ങനെ,സഹിക്കാൻ പറ്റാതായപ്പോൾ സുധിയേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു, എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റുമോ?

എട്ടൻ സ്നേഹത്തോടെ ആശ്വസിപ്പിച്ചെങ്കിലും അതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല.
പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുത്തശ്ശി വന്നു എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു, അറിയാതെയാണെങ്കിലും എന്റെ കണ്ണു നിറഞ്ഞു. എന്താന്നു മനസിലാകാതെ പകച്ചു നിന്ന എന്നെ മുത്തശ്ശി ചേർത്തു പിടിച്ചു

മോളെ നീയാണ് യാഥാർത്ഥത്തിൽ പെണ്ണ്.പ്രസവവേദന സഹിച്ച് പ്രസവിക്കുമ്പോഴാ പെണ്ണു പെണ്ണാകുന്നത്.സുധി മോനെക്കെ വയറു കീറിയ എടുത്തേ, മുത്തശ്ശി ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു.

എന്താ കാരണം? ഇപ്പോഴെത്തെ പെണ്ണുങ്ങൾക്ക് വിശേഷായാൽ വിശ്രമമാണ്. എന്തെങ്കിലും പറ്റിയാലോ എന്ന പേടി.

മോനറിയോ ഇതൊന്നും ഇല്ലാത്ത കാലത്ത് നിറവയറും വെച്ച് വീട്ടിലെ പണിയെടുത്തപ്പെണ്ണുങ്ങൾ പ്രസവിച്ചിട്ടുണ്ട്.പ്രസവിക്കുമ്പോൾ അപ്പോഴെത്തെ വേദന ഉള്ളു. അതാണങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ തീരാവുന്നതൊള്ളു.

കീറി മുറിച്ചാൽ ജീവിതകാലം മുഴുവനും തണ്ടലുവേദന, ആ വേദന ഈ വേദനാന്നും പറഞ്ഞു നടക്കേണ്ടി വരും.

ഉം, ശരിയാട്ടൊ .യന്ത്രവൽക്കരണ യുഗത്തെ കൈ നീട്ടി സ്വീകരിക്കമ്പോൾ താൽക്കാലം എളുപ്പം മാത്രമെ നാം ചിന്തിക്കു… എന്തായാലും

എല്ലാം കൊണ്ടും സന്തോഷത്തോടെ ഇരുന്നപ്പോഴാ സുധിയേട്ടൻ വന്നു ചേർത്തു പിടിച്ചത്.
എന്റെ കുഞ്ഞാ വേടെ അമ്മക്ക് വെല്ലാതെ വേദനിച്ചോന്നു ചോദിച്ചു നെറുകയിൽ ഉമ്മ തന്നപ്പോൾ
മനസ്സും കണ്ണും നിറഞ്ഞു.

നിറക്കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ദൈവമേ, പൊറുത്തേക്കണേ. അറിയാതെ പറഞ്ഞു പോയതാ കണ്ണാ.മനസിൽ എവിടയോ ഇരുന്നു ആ കള്ള കണ്ണനും ചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published.