June 3, 2023

ഡാ!നിന്റെ കയ്യിൽ ഭാമയുടെ നമ്പർ ഉണ്ടോ? സജി അതു ചോദിച്ചപ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.എന്റെ കയ്യിൽ എങ്ങനാ അവളു

രചന: Sivadasan Vadama

ഡാ!നിന്റെ കയ്യിൽ ഭാമയുടെ നമ്പർ ഉണ്ടോ?സജി അതു ചോദിച്ചപ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.എന്റെ കയ്യിൽ എങ്ങനാ അവളുടെ നമ്പർ കിട്ടുന്നത്?അവൾ നിന്നെ വിളിക്കാറുണ്ട് എന്നാണല്ലോ എന്റെ അറിവ്?

ഹേയ്!അവൾ എന്നെ വിളിക്കാറൊന്നുമില്ല ഞാൻ ഒഴിയാൻ ശ്രമിച്ചു.നീ അവളുടെ നമ്പർ ഒന്ന് സംഘടിപ്പിക്കുമോ?ഞാൻ നോക്കട്ടെ!

പിന്നെ പലപ്പോഴും അവൻ എന്നോട് അവളുടെ നമ്പർ ചോദിച്ചു തുടങ്ങി.നീ അതു വേറെ ആരോടെങ്കിലും ചോദിച്ചു കൂടെ? എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു നീ ആരോടെങ്കിലും ചോദിച്ചാൽ പ്രശ്നം ഒന്നും ഉണ്ടാകില്ല

ഞാൻ ആരോടെങ്കിലും ചോദിച്ചാൽ എന്നെ തെറ്റിദ്ധരിച്ചാലോ?ഭാമ ഞങ്ങളുടെ നാട്ടിൽ നിന്നു വിവാഹം കഴിഞ്ഞു പോയ പെൺകുട്ടി ആണ്.അന്ന് സജിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു.

അവൾക്കും അവനോട് ഇഷ്ടക്കുറവ് ഒന്നുമുണ്ടായിരുന്നില്ല പക്ഷെ പ്രണയം തുറന്നു പറയാൻ അവനു ധൈര്യം ഉണ്ടായിരുന്നില്ല അവളുടെ വിവാഹം കഴിയുമ്പോൾ അവൻ വെറും ഒരു ശിശു ആണെന്ന് തന്നെ വേണമെങ്കിൽ പറയാം.

ഇപ്പോൾ അവന്റെ വിവാഹവും കഴിഞ്ഞു അവനു കുട്ടികൾ പിറന്നു.അവളുടെ കുട്ടികൾ ആണെങ്കിൽ ഏതാണ്ട് വിവാഹപ്രായം ആയി.ഇപ്പോൾ എന്തിനാ!അവളുടെ നമ്പർ?

ഞാൻ ആകെ അസ്വസ്ഥനായി.സംഗതി എന്റെ കയ്യിൽ അവളുടെ നമ്പർ ഉണ്ട്അതറിഞ്ഞു കൊണ്ടു തന്നെ ആണ് അവൻ എന്നോട് അവളുടെ നമ്പർ ചോദിക്കുന്നത് എന്ന് എനിക്ക് അറിയാം.

പക്ഷെ അതു കൊടുക്കുന്നത് ഒരു മര്യാദക്കേടാണ് എന്നെനിക്ക് തോന്നി.ഒരു ദിവസം അവൻ ഒരു നീണ്ട പലവ്യഞ്ജനങ്ങളുടെ ലിസ്റ്റുമായി വന്നു.

ഞാൻ ഇത് സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ലിസ്റ്റാണ്.നിന്റെ കയ്യിൽ നിന്ന് വാങ്ങാം?

പക്ഷെ നീ ഭാമയുടെ നമ്പർ തരണം!ഇതു വലിയ എടങ്ങേറായിലോ?ശരി ശരി നമ്പർ തരാം?ആദ്യം ലിസ്റ്റ് താ!സാധനങ്ങൾ എടുത്തു കൊടുത്ത ശേഷം ഞാൻ നമ്പർ കൊടുത്തു.
**** ***** ******
പിറ്റേന്ന് രാവിലെ ആറു മണി ആയിക്കാണും.എന്റെ ഫോൺ ശബ്ദിച്ചു.നമ്പർ കണ്ടപ്പോൾ മനസ്സിലായി ഇത് സജിയുടെ നമ്പർ ആണ്.

അറ്റൻഡ് ചെയ്യാൻ പോയപ്പോൾ ആണ് ഓർത്തത് അവന്റെ കയ്യിൽ എന്റെ ഈ നമ്പർ ഇല്ലല്ലോ എന്ന്.
പിന്നീട് ആണ് ഓർത്തത് ഞാൻ ഭാമയുടെ നമ്പർ ആണെന്ന് പറഞ്ഞു ഈ നമ്പർ ആണല്ലോ കൊടുത്തത്?ഫോൺ അവിടെ കിടന്നു അടിച്ചുഞാൻ എടുത്തില്ല.

കുറച്ചു സമയത്തിന് ശേഷം ഒരു മെസ്സേജ് തിരിച്ചു അയച്ചു.ആരാ?ഞാൻ സജി!സജിയോ ഏത് സജി?

അവൻ സ്വയം പരിചയപ്പെടുത്തി.എന്താ!ഫോൺ എടുക്കാത്തത്?ഞാൻ ഫോണിൽ സംസാരിക്കുന്നത് കണ്ടാൽ അങ്ങേര് ആരാ എന്താ എന്നൊക്കെ ചോദിക്കും

അതുകൊണ്ട് പരിചയം ഇല്ലാത്ത നമ്പർ കണ്ടാൽ എടുക്കാറില്ല എന്ന് ഞാൻ മറുപടി നൽകി.
അവൻ ഇടക്ക് വിളിക്കും ഞാൻ എടുക്കില്ല മെസ്സേജ് അയക്കും.

അവൻ തനിക്കു അവളോടു ഉണ്ടായിരുന്ന ഇഷ്ടം ഓർമിപ്പിച്ചപ്പോൾ ഞാൻ ചോദിച്ചു ഇത് അപ്പോൾ പറയാഞ്ഞത് എന്താ!

ഇനി പറഞ്ഞിട്ട് എന്താ കാര്യം എന്നെല്ലാം ഞാൻ തിരിച്ചു ചോദിച്ചു.അവൻ ദയനീയമായി തന്റെ അന്നത്തെ നിസ്സഹായാവസ്ഥ എന്നോട് പറഞ്ഞത് എന്നിൽ കുറ്റബോധം ഉളവാക്കി.

പലപ്പോഴും തുറന്നു പറയണമെന്ന് തോന്നി ഇത് ഞാൻ ആണ് നീ ഉദേശിച്ച ആളല്ലെന്ന്?പക്ഷെ എന്റെ ധൈര്യം ചോർന്നു പോയി.

ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് ഓർത്തു യാതൊരു ഐഡിയയും ഇല്ല.തിരുവോണംത്തിന് ഞങ്ങൾ വെറുതെ സംസാരിച്ചു കൊണ്ടിരിക്കെയാണ് അവൻ അപ്രതീക്ഷിതമായി എന്നോട് പറഞ്ഞത്

നമുക്ക് വെറുതെ ഭാമയുടെ വീട്ടിലേക്കു പോയാലോ?അവൾ വീട്ടിൽ വന്നിട്ടുണ്ട്?
ഞാൻ ആകെ വെട്ടി വിയർക്കാൻ തുടങ്ങി.ഒഴിഞ്ഞു മാറാൻ ശ്രമിച്ചു എങ്കിലും അവൻ എന്നെ വിട്ടില്ല.

അവസാനം ഗത്യന്തരമില്ലാതെ ഞാൻ അവന്റെ കൂടെ ചെന്നു.ഒന്നും അറിയാതെ അവൾ നിഷ്കളങ്കമായി ഞങ്ങളോട് സംസാരിച്ചു.

അവന്റെ കണ്ണുകളിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ടു എന്റെ ശരീരം ആണ് വിറയൽ കൊണ്ടത്.

അവൻ അന്നും മെസ്സേജ് അയച്ചു.പ്രതീക്ഷിച്ചത് പോലെ പെരുമാറിയില്ലെന്ന് പരാതി പറഞ്ഞു.
ഇതിന് ഒരു അവസാനം കണ്ടെത്തേണ്ട സമയം ആയെന്ന് എനിക്ക് തോന്നി.ഞാൻ അവനെ നമ്പറിലേക്ക് വിളിച്ചു.

പ്രേമതുരനായി അവൻ ഹലോ എന്ന് പറഞ്ഞപ്പോൾ ഞാൻ സ്വരം ഒന്ന് ഗാംഭീര്യമാക്കി പറഞ്ഞു ഞാൻ ഭാമയുടെ ഹസ്ബൻഡ് ആണ്.

ഇനി താങ്കൾ ഈ നമ്പറിലേക്ക് കൊണ്ടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നു പറഞ്ഞു കട്ടാക്കി.
അപ്പുറത്തുള്ള ആളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
ടച്ചു ഫോൺ വരുന്നതിനു മുമ്പ് സാധാരണ ഫോൺ യൂസ് ചെയ്തപ്പോൾ ഉണ്ടായിരുന്ന സംഭവം ആണിത്.

ഇന്നും ആ നമ്പർ അവന്റെ കൈകളിൽ എത്തിപെടാതിരിക്കാൻ ഞാൻ കരുതലോടെ ഇരിക്കുകയാണ്.എന്നെങ്കിലും ഒരിക്കൽ അവൻ അതു അറിഞ്ഞാൽ അതോടെ തീർന്നു എന്റെ കാര്യം.ഇതൊരു പ്രായത്തിന്റെ കുസൃതി മാത്രമായിരുന്നു എന്നെ കൊല്ലരുത്?

Leave a Reply

Your email address will not be published.