March 25, 2023

പ്ടെ! അന്നും പതിവുപോലെ അടിയുടെ ശബ്ദവും അമ്മയുടെ കരച്ചിലും ഉയർന്നു കേട്ടു എന്താണ് ഇവർക്കിടയിലെ പ്രശ്നം എന്ന് ഇതുവരെ

രചന: Sivadasan Vadama

പ്ടെ!അന്നും പതിവുപോലെ അടിയുടെ ശബ്ദവും അമ്മയുടെ കരച്ചിലും ഉയർന്നു കേട്ടു.
എന്താണ് ഇവർക്കിടയിലെ പ്രശ്നം എന്ന് ഇതുവരെ തനിക്കു മനസ്സിലായില്ലല്ലോ എന്ന് സായന്ത് ഓർത്തു.
നിശബ്ദ ജീവിയെ പോലെ വീടിന്റെ നാലു ചുവരുകൾക്കിടയിൽ തന്റെ ലോകത്തെ അമ്മ ചുരുക്കിയിരിക്കുന്നു.

ഒരിക്കലും ചിരിച്ചു കാണാത്ത അച്ഛൻ സംസാരിക്കുന്നത് പോലും ചുരുക്കം.
അച്ഛനെ എന്തെല്ലാം പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് അച്ഛന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.
ഒരു പതിനാറുകരനായ തനിക്ക് എങ്ങനെ ഇവരുടെ പ്രശ്നത്തിൽ ഇടപെടാൻ സാധിക്കും?

വീണ്ടും അടിയുടെ ശബ്ദം കേട്ട് അവന്റെ ക്ഷമ നശിച്ചു.അവൻ അവർക്കിടയിലേക്ക് കടന്നു ചെന്നു.

അടിക്കാൻ ഓങ്ങിയ അച്ഛന്റെ കൈകളിൽ അവൻ കടന്നു പിടിച്ചു.ഇനി അമ്മയെ അടിക്കരുത്?

ബലമായി തന്നെ മാറ്റാൻ ശ്രമിച്ചപ്പോൾ സായന്ത് ചെറുത്തു നിന്നു.എന്നെ അനുസരിക്കാൻ പറ്റാത്ത ആരും ഇവിടെ നിൽക്കേണ്ട?

അച്ഛന് താല്പര്യം ഇല്ലെങ്കിൽ അമ്മയെ അമ്മയുടെ വഴിക്കു വിട്ടേക്ക്!അതിനു അവൾ എവിടെ പോകാൻ?അച്ഛന്റെ പരിഹാസം അവനെ ചൊടിപ്പിച്ചു.

ഞാൻ എന്റെ അമ്മയെ സംരക്ഷിക്കും!അതിനുള്ള കെൽപ്പ് എനിക്കുണ്ട്?

അമ്മയുടെ കൈ പിടിച്ചു അവൻ പടിയിറങ്ങുമ്പോൾ അച്ഛന്റെ മുഖത്ത് ഒരു പുച്ഛഭാവം ആയിരുന്നു.
ഇവർ എങ്ങോട്ട് പോകാൻ?
***** ****** *****
വാടകവീട് എടുത്തു അമ്മയോടൊപ്പം താമസം ആരംഭിച്ചപ്പോൾ സമാധാനം ആയി അവനു തോന്നിയത്.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പണി തേടി ഇറങ്ങിയപ്പോളും വാശി ആയിരുന്നു പരിഹസിച്ചു ചിരിച്ച അച്ഛന്റെ മുമ്പിൽ ജയിച്ചു കാണിക്കണം.

അമ്മയുടെ നഷ്ടമായ സ്വപ്‌നങ്ങൾ നിറവേറ്റി കൊടുക്കണം.കടൽത്തീരത്തും ഉത്സവപറമ്പുകളിലും സിനിമശാലകളിലും കൊണ്ടു പോയി അമ്മക്ക് ആഗ്രഹമുള്ളതെല്ലാം വാങ്ങിച്ചു കൊടുക്കുമ്പോൾ ആത്മസംതൃപ്തി തോന്നി.

അമ്മയുടെ സങ്കടങ്ങൾ മാറി അമ്മ ഊർജസ്വലായായി.

സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചപ്പോൾ എല്ലാം നേടിയെടുത്ത അനുഭൂതി.അമ്മയും മകനുമുള്ള സൗഹൃദം മറ്റുള്ളവരിൽ അസൂയയുണർത്തി.
***** ****** ******
യാദൃശ്ചികമായി ആണ് അനുവിനെ കണ്ടു മുട്ടിയത്?

ഒറ്റ നോട്ടത്തിൽ തന്നെ അവളെ സായന്തിനു ഇഷ്ടമായി.അതു പ്രണയം ആയി മാറാൻ അധികം താമസിച്ചില്ല.

അമ്മയോട് അവളെ കുറിച്ച് സംസാരിച്ചപ്പോൾ അമ്മ തന്റെ അതൃപ്തി പ്രകടിപ്പിച്ചു.
അമ്മയുടെ എതിർപ്പിനെ അവഗണിച്ചു ഇഷ്ടപെട്ട പെൺകുട്ടിയെ സ്വന്തമാക്കുമ്പോൾ ജീവിതം പരിപൂർണ വിജയത്തിലെത്തി എന്ന് അഹങ്കരിച്ചു.

പക്ഷെ എല്ലാം താൽക്കാലിമാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു.അമ്മയും അനുവും തമ്മിൽ അസ്വരസ്യങ്ങൾ ആരംഭിച്ചപ്പോൾ തന്റെ മനസ്സമാധാനം നഷ്ടമാകുന്നത് സായന്ത് തിരിച്ചറിഞ്ഞു.

അമ്മയുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ അമ്മയാണ് ശരിയെന്നു തോന്നും
അനുവിന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവളുടെ ഭാഗമാണ് ശരിയെന്നു തോന്നും.
ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാതെ വന്നു.ചരിത്രം ആവർത്തിക്കപെടുകയാണ് എന്ന് അവനു മനസ്സിലായി.
***** ***** *****
ജോലി കഴിഞ്ഞു സായന്തിനു വീട്ടിലേക്കു പോകാൻ തോന്നിയില്ല.കടൽത്തീരത്തു കൈത്തണ്ടയിൽ തല വെച്ചു ആകാശത്തേക്ക് നോക്കി കിടക്കുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.

കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ ഒലിച്ചിറങ്ങി.ആരോ ഒരാൾ അടുത്ത് വന്നിരിക്കുന്നത് കണ്ടപ്പോൾ ചാടി എഴുന്നേറ്റു.അച്ഛൻ

ബലഹീനനായി അച്ഛന്റെ ശരീരത്തിലേക്ക് തല ചായ്ക്കുമ്പോൾ താൻ ഒരു കുഞ്ഞാണെന്ന് അവനു തോന്നി.നീയും എന്റെ അവസ്ഥയിൽ എത്തി അല്ലെ?സാരമില്ല!എല്ലാം ശരിയാകും?

എങ്ങനെ?നീ ഒരിക്കലും ആർക്കു വേണ്ടിയും നിന്റെ ഭാര്യയെ നഷ്ടപ്പെടുത്തരുത്?
അച്ഛന് പറ്റിയ തെറ്റാണ് അത് അതു മോൻ ആവർത്തിക്കരുത്?

ഞാൻ അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും വേണ്ടി എന്റെ ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നു.
ഇന്ന് അവർക്കാർക്കും എന്നെ ആവശ്യമില്ല ഞാൻ ജീവിതത്തിൽ തനിച്ചായി.അതേ അബദ്ധം മോന് സംഭവിക്കരുത്?അപ്പോൾ അമ്മ?

അവൾക്കു നിന്നെ ആവശ്യമെങ്കിൽ അവൾ നിന്നോട് ചേർന്നു നിൽക്കും.അവൾക്കു വേണ്ടി ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചു അത് അവൾ സ്വയം തിരിച്ചറിയുന്ന സമയം നിങ്ങളെ മനസിലാക്കും.
അച്ഛന് ഞങ്ങളോടൊപ്പം ജീവിച്ചു കൂടെ?

അതിനുള്ള അർഹത ഞാൻ സ്വയം നഷ്ടപ്പെടുത്തി.ഇനി അതിനുള്ള യോഗ്യത എനിക്ക് ഇല്ല.അച്ഛനെ നഷ്ടപ്പെടുത്തരുത്?അവൻ മനസ്സിൽ തീരുമാനിച്ചു.

അച്ഛനെ മനസ്സിലാക്കാൻ തനിക്കും സാധിച്ചില്ല.അതിനു തനിക്കും കാലങ്ങൾ ഏറെ വേണ്ടി വന്നു.

Leave a Reply

Your email address will not be published.