June 3, 2023

അച്ഛാ!ഇത് അച്ഛന്റെ കയ്യിൽ ഇരിക്കട്ടെ. എന്താ മോളെ ഇത്? എനിക്ക് കിട്ടിയ ആദ്യത്തെ ശമ്പളം.വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു.മോളെ ഇതു

രചന: Sivadasan Vadama

അച്ഛാ!ഇത് അച്ഛന്റെ കയ്യിൽ ഇരിക്കട്ടെ.എന്താ മോളെ ഇത്?എനിക്ക് കിട്ടിയ ആദ്യത്തെ ശമ്പളം.

വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു.മോളെ ഇതു നീ നൽകേണ്ടത് എന്റെ കയ്യിൽ അല്ല!
ഇതു നീ അനൂപിന്റെ കയ്യിൽ കൊണ്ടു പോയി കൊടുക്കണം.നിന്റെ കുടുംബം അതാണ്.

അതുകേട്ടപ്പോൾ ശാരിയുടെ മുഖം വാടി.ആ വാക്ക് അച്ഛൻ ഒരിക്കലും ഉപയോഗിക്കരുത്?
അച്ഛൻ കഴിഞ്ഞേ എനിക്ക് ആരും ഉളളൂ.

അച്ഛൻ നൽകിയ ധൈര്യവും പ്രചോദനവും ആണ് എനിക്ക് ലഭിച്ച ഈ ജോലി.
ഇരുപത്തിയൊന്നു വയസ്സുവരെ എന്നെ വളർത്തിയത് എന്റെ അച്ഛനും അമ്മയുമാണ്.
എന്നെ പഠിപ്പിച്ചു ഈ ജോലി നേടാൻ പ്രാപ്തരാക്കിയത് നിങ്ങളാണ്.
ഞാൻ ഒരു പെൺകുട്ടി ആണ്

അന്യ പുരുഷന്റെ വീട്ടിൽ ജീവിക്കേണ്ടവളാണ് എന്ന് പറഞ്ഞു എനിക്ക് ഒരു കുറവും നിങ്ങൾ വരുത്തിയില്ല.

അതു ഞങ്ങളുടെ കടമയല്ലേ?എന്ന് കരുതി ഞങ്ങൾ അതിനു പ്രതിഫലം ആഗ്രഹിക്കാൻ പാടുണ്ടോ?
കഷ്ടം ഉണ്ട് അച്ഛൻ ഇങ്ങനെ പറയുന്നത്

എന്റെ അച്ഛൻ തന്നെ ആണോ ഇത് പറയുന്നത്ശാരിയുടെ കണ്ണുകൾ നിറഞ്ഞു.

സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി അന്യരാജ്യങ്ങളിൽ നിന്നുള്ളവരെ പിരിച്ചു വിട്ടതിന്റെ ഭാഗമായി വാസുദേവന് ഗൾഫിലുള്ള ജോലി നഷ്ടമായി.വിവാഹത്തിന് എടുത്ത ലോണുകൾ മുടങ്ങി.

വീട് ജപ്തിയുടെ വക്കിൽ എത്തി.ലോണുകൾ അടക്കാൻ പല വഴിക്കും പലിശക്ക് വാങ്ങിയപ്പോൾ കടത്തിൽ മുങ്ങി.

നാട്ടിൽ എന്തു ജോലി നോക്കിയിട്ടും അന്നന്നത്തെ ചിലവുകൾ മാത്രം നടന്നു പോകുന്നു.
അതിനിടയിൽ ആണ് സുലോചനക്ക് ഇടയ്ക്കിടെ ഒരു വയറു വേദന.

അതിനു ശരിയായ ചികിത്സ നൽകാൻ പോലും തനിക്കാകുന്നില്ലല്ലോ എന്നോർത്ത് നിരാശയും കൂടി ആയപ്പോൾ വാസുദേവന്റെ ആത്മവിശ്വാസം നഷ്ടമായി.

സുലോചന ഇടയ്ക്കിടെ പറയും നമുക്ക് ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന്.അതു കേൾക്കുമ്പോൾ തനിക്കു വിഷമം ആണ്.

രണ്ടാമതൊരു കുഞ്ഞു വേണമെന്ന് അന്ന് സുലോചന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നമുക്ക് ഇവൾ മാത്രം മതി രണ്ടാമതൊരു കുഞ്ഞുണ്ടായാൽ ഇവളോടുള്ള സ്നേഹം കുറയും എന്ന് പറഞ്ഞു താൻ അവളെ വിലക്കി.

ശാരി സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ തനിക്കു വിഷമം തോന്നി.
ഇത്രയും വിദ്യാഭ്യാസം നൽകിയിട്ടും അവൾ ചെറിയ ശമ്പളത്തിന് ജോലിക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ അവളെ എന്നും വിളിച്ചു ഉപദേശിക്കുമായിരുന്നു.

Psc കോച്ചിങ്ങിനു പോകണം നീ നല്ല ജോലി സമ്പാദിക്കണം.ഞങ്ങൾക്ക് നീയേ ഉളളൂ പ്രതീക്ഷ

ജോലി ഉണ്ടെങ്കിലേ നിനക്ക് ഭർത്താവിന്റെ വീട്ടിൽ ബഹുമാനം ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ അവൾ അത് അക്ഷരം പ്രതി അനുസരിച്ചു.

പാർട്ട് ടൈം ജോലിക്ക് പോയി Psc ക്‌ളാസിനു പോയി വാശിയോടെ പഠിച്ചു.ആഗ്രഹിച്ചത് പോലെ കഴിഞ്ഞ മാസം ജോലിക്ക് കയറി.

ആദ്യമായി ശമ്പളം കിട്ടിയപ്പോൾ ഓടിയെത്തുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
അവൾ അറിവില്ലാതെ എന്തെങ്കിലും ചെയ്യുന്നു എന്ന് കരുതി താൻ അതിനെ പ്രോത്സാഹിക്കാൻ പാടില്ല.

വേണ്ട മോളെ!അച്ഛന് സന്തോഷമായി.നീ ഇത് നിന്റെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിക്കണം.

എന്നിട്ട് അവൻ സമ്മതിക്കുക ആണെങ്കിൽ ഞങ്ങൾക്ക് എന്തെങ്കിലും തന്നാൽ മതി.
അത് ശരിയാവില്ല അച്ഛാ!

അദ്ദേഹം സമ്മതിച്ചില്ലെങ്കിലും എന്റെ ശമ്പളത്തിൽ പകുതി എങ്കിലും അച്ഛനും അമ്മയ്ക്കും ഉള്ളതാണ്.

അതു അച്ഛൻ സ്വീകരിച്ചില്ലെങ്കിലും ഞാൻ അച്ഛന്റെ അകൗണ്ടിൽ ഇടും.

പക്ഷേ ആദ്യത്തെ ശമ്പളം അച്ഛൻ കയ്യിൽ തന്നെ വാങ്ങണം അത് എനിക്ക് നിര്ബന്ധമാണ്.
അയാൾക്ക് മകളെ അനുസരിക്കുകയെ നിർവാഹം ഉണ്ടായുള്ളൂ?

അയാൾ അതിൽ നിന്ന് കുറച്ചു പണം എടുത്തു ബാക്കി അവൾക്കു തിരിച്ചു നൽകി.
***** ***** *****
നീ എന്താണ് താമസിച്ചത്?അനൂപ് ശാരിയോട് ചോദിച്ചു.ഞാൻ വീട് വരെ പോയി.നിനക്ക് ശമ്പളം കിട്ടിയില്ലേ?

ഉവ്വ്!ഞാൻ അച്ഛന് അത് കൊടുക്കാൻ പോയതാണ്.നീ കടയിൽ ജോലിക്ക് പോയിരുന്നപ്പോൾ കിട്ടിയ തുക നിന്റെ പഠനാവശ്യത്തിന് വേണം എന്ന് പറഞ്ഞു സ്വയം ചിലവാക്കി.

ഇനി അതുപോലെ പറ്റില്ല?ഞാൻ നിന്റെ ഭർത്താവാണ്.ശമ്പളം കിട്ടിയാൽ എന്നെ ഏൽപ്പിക്കണം.
എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്തു വേണമെന്ന്?അതു ശരിയാവില്ലല്ലോ അനൂപേട്ടാ!

അനൂപേട്ടന് കിട്ടുന്ന ശമ്പളം എന്ത് ആവശ്യങ്ങൾക്കെല്ലാം ചിലവാക്കുന്നു എന്നോട് ഒരിക്കലും പറയാറില്ലല്ലോ?ഞാൻ അത് അന്വേഷിക്കാറുമില്ല.

അതു പങ്കാളിയെ ബോധ്യപ്പെടുത്തണമെന്ന് ചിന്ത ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ എന്നോട് പറയണമായിരുന്നു.

ഒരിടത്തു രണ്ടു തരം നീതിയുടെ ആവശ്യമുണ്ടോ?പിന്നെ ഒരു കാര്യം ആദ്യമേ ഞാൻ പറഞ്ഞേക്കാം എന്റെ ശമ്പളത്തിൽ പകുതി എന്റെ വീട്ടുകാർക്ക് അവകാശപ്പെട്ടതാണ്.

അതു ഞാൻ അവർക്ക് നൽകും.അതെന്നെ തടയാൻ ശ്രമിക്കരുത്?ബാക്കി പണം എന്തു ചെയ്യണമെന്ന് നമുക്ക് രണ്ടു പേർക്കും കൂടി ആലോചിക്കാം.

അവളോട്‌ എതിർത്തിട്ട് കാര്യമില്ലെന്ന് ഇതിനോടകം അനൂപിന് മനസ്സിലായിട്ടുണ്ട്. അവൾ ഒരു പൊട്ടിപ്പെണ്ണൊന്നുമല്ലെന്ന് ഇതിനോടകം തെളിയിച്ചു.

ആരതി സ്വർണ്ണം കൊണ്ടു പോയിട്ട് പിടിച്ച പിടിയാലേ വാങ്ങി എടുത്തവളാണ്.
ഇനി നയത്തിൽ ഇടപെടുന്നതാണ് ബുദ്ധി.
***** ***** ******
അനൂപ് ശാരിയോട് കുസൃതിയോടെ ചോദിച്ചു ഇന്ന് വല്ലതും നടക്കുമോ?ഉം നോക്കട്ടെ?

എന്റെ ഒപ്പം വിവാഹം കഴിഞ്ഞ കൂട്ടുകാരുടെ മക്കൾ അങ്കണവാടിയിൽ പോയി തുടങ്ങി.
ഇനി നമുക്കും നോക്കാം?
ശാരി പറഞ്ഞു.

ഭർത്താവിന്റെ വീട്ടിലെ സാഹചര്യം മനസ്സിലാക്കിയേ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാവൂ?
ശാരീരികവും മാനസികവും ആയി തയ്യാറാവാനുള്ള സമയം ഞങ്ങൾക്ക് വേണം. ഇപ്പോളും ആയിട്ടില്ലെന്നാണോ പറയുന്നത്?

ഉവ്വ് മാഷേ!എനിക്കും ഇപ്പോൾ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം ഉണ്ട്?എന്നാ!പിന്നെ?

ഉം!അനൂപ് ശാരിയുടെ ചെവിയിൽ ഒന്ന് കടിച്ചു.അവൾ ഒന്ന് പുളഞ്ഞു.

Leave a Reply

Your email address will not be published.