June 1, 2023

അമ്മാ ..’അമ്മ എന്തിനാ എപ്പോഴും എപ്പോഴും എന്റെ പിന്നാലെ ഇങ്ങനെ കുത്തി കുത്തി നടക്കുന്നെ .എനിക്ക് എന്റെ പ്രൈവസി ഇല്ലേ.

ബെസ്റ്റ് ഫ്രണ്ട്

രചന: ലയ രാജേഷ്

അമ്മാ ..’അമ്മ എന്തിനാ എപ്പോഴും എപ്പോഴും എന്റെ പിന്നാലെ ഇങ്ങനെ കുത്തി കുത്തി നടക്കുന്നെ .എനിക്ക് എന്റെ പ്രൈവസി ഇല്ലേ.

മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു ഉണ്ണിമായ മിനി ക്ക് നേരെ ചീറി .ഒരു നിമിഷം പകച്ചു പോയ മിനി , ഒന്നും മിണ്ടാതെ അകത്തേക്ക് പോയി .

ഒരു സാദാരണ വീട്ടമ്മ ആയിരുന്നു മിനി . ഭർത്താവായ അജിത് ന്റെ ബിസിനസ്സ് തകർന്നപ്പോൾ , കടം കയറുകയും കൂടി ചെയ്തു . അപ്പോളാണ് ഒരു പ്രമുഖ ഷോപ്പിൽ സെയിൽസ് ഗേൾ ആയി പോകാൻ തീരുമാനിച്ചത് . ബിസിനസ്സിൽ കടം വീട്ടാൻ അജിത് ബാംഗ്ലൂരിൽ ചെറിയ ജോലി ഒക്കെ നോക്കുന്നു .

ഒരേ ഒരു മകൾ ആണ് ഉണ്ണിമായ . സെയിന്റ് മേരീസ് സ്കൂളിൽ 9 ആം ക്ലാസ്സിൽ ആണ് .
ക്ലാസ്സുകൾ എല്ലാം ഓൺലൈനായി ആക്കിയതിനാലാണ് , കഷ്ടപ്പെട്ട് മിച്ചം പിടിച്ച കാശു കൊണ്ടു ഒരു മൊബൈൽ വാങ്ങി കൊടുത്തത് . ഇപ്പൊ എന്നും എപ്പോഴും മൊബൈൽ ആയി ഇരിക്കുന്നത് കണ്ടിട്ടാണ് മിനി ഉണ്ണിമായയോട് ഇടക്കിടെ അന്വേഷിക്കുന്നത് .

ഒരു നെടുവീർപ്പോടെ ഒന്നും മിണ്ടാതെ മിനി അകത്തേക്ക് പോയി . 8 മണി ആവാനായിരിക്കുന്നു.യൂണിഫോം സാരി മാറ്റി , നൈറ്റി എടുത്തിട്ടു .കുളിച്ചു വന്നപ്പോൾ മൊബൈലിൽ അതാ 5 മിസ്ഡ് കാൾ.അജിത് ആണ് .

മിനി തിരിച്ചു വിളിച്ചു .നീ എവിടെ പോയി കിടക്കുവാ.അജിത് ദേഷ്യത്തിൽ ചോദിച്ചു.

വന്നു , കുളിച്ചിറങ്ങിയെ ഉള്ളു ..എന്താ ഏട്ടാ ഇപ്പൊ വിളിച്ചെ .നീയെന്തിനാ മോളുടെ പിന്നാലെ ഇങ്ങനെ നടക്കുന്നെ .അവൾ എന്നെ ഇപ്പൊ വിളിച്ചിരുന്നു .നീ വെറുപ്പിക്കുന്നു എന്നു .

ഞാൻ എന്ത് വെറുപ്പിക്കാനാ ഏട്ടാ. എപ്പോഴും മൊബൈൽ കുത്തി ഇരിക്കുന്നത് കണ്ടപ്പോ ചോദിച്ചതാ .അതിനാണോ മിനി ക്ക് ദേഷ്യം വന്നു.

എടി, ഇത് പഴയ കാലം ഒന്നും അല്ല .നിന്നെ പോലെ സർക്കാർ സ്കൂളിൽ പോയി നിരങ്ങുന്നതല്ലലോ . കാലം മാറിയതൊന്നും നിനക്കു അറിയില്ലേ .

അജിത് ഉണ്ണിമായക്ക് വേണ്ടി പറയുന്നത് കേട്ട് മിനിക്ക് ദേഷ്യം വന്നു .അജിയേട്ട , നിങ്ങൾ ഈ പത്രത്തിൽ വാർത്തകൾ ഒന്നും കാണുന്നില്ലേ.എടി എന്റെ മോളെ എനിക്കറിയാം .

നിനക്കറിയില്ല . അവളോട് കുറച്ചു സ്നേഹത്തിൽ ഒക്കെ പെരുമാറാൻ നോക്കു.പെണ്മക്കളെ അമ്മമാരാണ് മനസിലാക്കേണ്ടത് . നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. അതേ അവളോട്‌ എനിക്ക് സ്നേഹമില്ലലോ .

മിനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.വാക്കുകൾ തൊണ്ടയിൽ കെട്ടി.
ഞാൻ നന്നായി പെരുമാറണമല്ലേ. ഇവിടെ പട്ടിയെ പോലെ കഷ്ടപ്പെടുന്നത്‌ ആരും കാണുന്നില്ല . രാവിലെ 4 മണിക്ക് തുടങ്ങുന്ന പണിയാണ് .

ഏലാം ഉണ്ടാക്കി വെച്ചിട്ടാണ് കടയിലേക്ക് പോകുന്നത് .9 മണിക്കൂർ നിന്നിട്ടാണ് പണി എടുക്കുന്നത് . അതിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ടാണ് മൊബൈൽ റീചാർജ് ചയ്തു കൊടുക്കുന്നതും ഏട്ടന് പൈസ അയച്ചു തരുന്നതും.

ഞാൻ വല്ലതും കഴിച്ചോ എന്നു പോലും ഏട്ടനോ മോളോ ചോദിച്ചിട്ടില്ല . ചോദിക്കണ്ട .പക്ഷെ അവളെ തോന്നുന്ന പോലെ വിടാൻ പറ്റുമോ. എന്തു ചെയ്തിട്ടും കുറ്റം മാത്രം ബാക്കി.

മിനി വിതുമ്പി ആ നിനക്ക് ഇനി കരഞ്ഞാൽ മതിയല്ലോ. പിന്നെ എനിക്കൊന്നും പറയണ്ടല്ലോ.
ദേഷ്യത്തോടെ അജിത് ഫോൺ കട്ട് ചെയ്തു.ഫോണിൽ നോക്കി മിനി അവിടെ ഇരുന്നു.

പിന്നെ എഴുന്നേറ്റ് അടുക്കളയിൽ പോയി ഭക്ഷണം എടുത്തു വെച്ചു.മോളെ , എടി കഴിക്കാൻ വാ മിനി അകത്തേക്ക് നോക്കി ഉണ്ണിമായയെ വിളിച്ചു.

ഉണ്ണിമായയെ കാണാത്തത് കൊണ്ട് മിനി റൂമിലേക്ക് ചെന്നു .ഉണ്ണിമോളെ..നീ എവിടെ ഞാൻ കുളിക്ക്ക്ക്യാണ് ..

ബാത്റൂമിൽ നിന്നു ഉണ്ണിമായ പറഞ്ഞു.ഈ പാതിരാത്രിയിലോ .ഉണ്ണിമായ ഒന്നും മിണ്ടിയില്ല.

ഇപ്പൊ പെണ്ണിന് ഒന്നിനും ഒരു നേരവും കാലവും ഇല്ല . ഒന്നു ഇടക്ക് അടുക്കളയിൽ ഒന്നു സഹായിച്ചൂടെ , ഒന്നുമില്ല .സ്വന്തം കാര്യം

പോലും ഒന്നു നോക്കാൻ പറ്റില്ലേ . വലിയ പെണ്ണായി എന്നൊക്കെ ഓർത്തോ. ആരോട് പറയാനാ..അച്ഛനുംമോളും.എന്തെങ്കിലും ഒക്കെ ചെയ്യ്.മിനി ഉണ്ണിമായ കേൾക്കെ വിളിച്ചു പറഞ്ഞു .
***************************
പിറ്റേന്നു വൈകീട്ട് മിനി കടയിൽ നിന്ന് വന്നപ്പോൾ , റൂമിൽ ഒറ്റക്ക് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന ബെഡ് ഇന്റെ താഴെ ഇരിക്കുന്ന ഉണ്ണിമായയെ കണ്ടു.
എന്താ ടി ഇവിടെ ഇരിക്കുന്നെ..

എന്നും ചോദിച്ചു മിനി ഉള്ളിലേക്ക് നടന്നു.ഉണ്ണിമായ ഒന്നും മിണ്ടിയില്ല.എന്തോ പന്തികേട് മിനിക്ക് തോന്നി.എന്താ മോളെ ..

മിനി ഉണ്ണിമായ യുടെ അടുത്തു ചെന്നിരുന്നു .കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ടു ഉണ്ണിമായ മിനി യെ നോക്കി.എന്താ മോളെ ..എന്താടി..

ആകാംഷയോടെ മിനി ഉണ്ണിമായയെ പിടിച്ചു കുലുക്കി.അമ്മാ അമ്മാ….എന്നും പറഞ്ഞു ഉണ്ണിമായ പൊട്ടിക്കരഞ്ഞു കൊണ്ടു മിനിയുടെ മാറിലേക്ക് ചാഞ്ഞുഎന്താ മോളെ ..പേടിപ്പിക്കാതെ പറയെടി..മിനി അവളെ നെഞ്ചോടു ചേർത്തു പറഞ്ഞു.

അമ്മാ..എനിക്ക് ഒരു തെറ്റ് പറ്റിപോയി അമ്മാ…ഉണ്ണിമായ നിലവിളിച്ചു.എന്താടി..

അമ്മാ ..എന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു .ട്യൂഷൻ ക്ലാസ്സിൽ .ജിതിൻ. അവൻ എന്നോട് ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞു .ഞാൻ എന്റെ സെൽഫി അയച്ചു കൊടുത്തു പോയി അമ്മാ..
ഉണ്ണിമായ വിതുമ്പി കൊണ്ടു പറഞ്ഞു.എന്നിട്ട് …മിനി ചോദിച്ചു.

അവൻ അതെല്ലാം മോർഫ് ചെയ്തു മോശം ഫോട്ടോ ആക്കി അമ്മാ. ഇപ്പൊ.എന്നോട് അങ്ങനെ ഫോട്ടോ അയച്ചു കൊടുക്കാൻ പറയുന്നു .ഇല്ലങ്കിൽ അതെല്ലാം.നെറ്റിൽ ഇടും എന്നു പേടിപ്പിക്കുന്നു അമ്മാ ..

അമ്മാ അമ്മാ…എനിക്ക് പേടിയാവുന്നു അമ്മാ..ഉണ്ണിമായ മിനിയെ മുറുക്കെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.മിനി മൊബൈൽ എടുത്തു നോക്കി.

ഉണ്ണിമായയുടെ സെൽഫി ഫോട്ടോ മോർഫ് ചയ്തു അശ്‌ളീല ഫോട്ടോ ആക്കിയത് കണ്ടു മിനി ഞെട്ടി .
മിനി ഉണ്ണിമായയെ കെട്ടിപിടിച്ചു.

മോള് പേടിക്കണ്ട .ഒന്നും ഇല്ല .അമ്മ ഇല്ലേ മോളുടെ കൂടെ .ഒന്നും പേടിക്കണ്ട ട്ടോ.മിനി അവളെ ആശ്വസിപ്പിച്ചു.

ഞാൻ അവനെ വിളിക്കാൻ പോവുകയാണ്.നീ പേടിക്കണ്ട.മൊബൈൽ എടുത്തു മിനി ,ജിതിൻ ന്റെ നമ്പറിലേക്ക് വിളിച്ചു.എന്താ മോളൂസ് , സർപ്രൈസ് കാൾ ആണല്ലോ.പേടിച്ചോ ജിതിൻ പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു.

അങ്ങനെ പേടിയ്ക്കുന്ന പെണ്ണുങ്ങളെയെ നീ കണ്ടിട്ടുള്ളു . മിനി ദേഷ്യത്തിൽ പറഞ്ഞു.
മിനിയുടെ ശബ്ദം കേട്ട് ജിതിൻ വിറച്ചു.മിനി പറഞ്ഞു .

നീ ആരാണെന് എനിക്കറിയാം . നീ ഇത്രേ വലിയ ആളുടെ മോൻ ആയാലും ശെരി , എന്റെ മോളുടെ മേൽ ഒരു മോശം നിഴൽ വീഴാൻ പോലും ഞാൻ സമ്മതിക്കില്ല.

ഇപ്പൊ, ഈ നിമിഷം ആ.ഫോട്ടോ ഒക്കെ ഡിലീറ്റ് ചെയ്തു എന്റെ മോളോട് നീ മാപ്പു പറഞ്ഞില്ലെങ്കിൽ , നാളെ നിന്റെ വീട്ടിൽ പോലീസ് കയറി ഇറങ്ങും .

വീടിന്റെ മുന്നിൽ ഞാനും മോളും വന്നു ഇരിയ്ക്കും. പേടിച്ചു പോകുന്ന പെണ്ണുങ്ങളല്ല .ഇത്തരം തോന്ന്യാസം കണ്ടാൽ അത് നേരിടുന്ന പെണ്ണിനെ മോൻ കണ്ടിട്ടുണ്ടാവില്ല. മോനും വീട്ടുകാരും നാറും . എനിക്കും മോൾക്കും ഒരു ചുക്കും ഉണ്ടാവില്ല .ഓർത്തോ.

ജിതിൻ പേടിച്ചു വിറച്ചു.അയ്യോ സോറി ആന്റി..ഞാൻ ചുമ്മാ തമാശക്ക്..നിർത്തട.. പെണ്കുട്ടികളുടെ ഫോട്ടോ വെച്ചിട്ടാണോ നിന്റെ തമാശ..

ഇല്ല ആന്റി .മാപ്പ് മാപ്പു ..ഞൻ കാലിൽ വീണു മാപ്പു പറയ ..വീട്ടിൽ അറിഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും. സോറി ആന്റി.

ജിതിൻ ഫോണിലൂടെ കരഞ്ഞു.മാപ്പു എന്നോടല്ല , എന്റെ മോളോട് പറയണം. ഇനി ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. നീ അയച്ചത് എപ്പോഴും ഒരു പ്രൂഫ് ആയി എന്റെ കയ്യിൽ ഉണ്ടാകും.

മിനി ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു ഫിനെ സ്‌പീക്കർൽ ഇട്ടുസോറി ഉണ്ണിമായ , ഐ ആം റീലി സോറി.മാപ്പു മാപ്പു . ഞാൻ നിന്നോട് അങ്ങനെ പറയാൻ പോയതാണ് . സോറി .

ഉം വെച്ചോ ..എന്നും പറഞ്ഞു മിനി മൊബൈൽ കട്ട് ചെയ്തു.അമ്മാ സോറി അമ്മാ.. ഉണ്ണിമായ മിനിയെ കെട്ടിപിടിച്ചു.

സാരമില്ല മോളെ , പക്ഷെ ഇനി ഇങ്ങനെ തെറ്റുകൾ വരാതെ നോക്കണം .പിന്നെ ..ആരെങ്കികും പേടിപ്പിച്ചാൽ പേടിച്ചു ഓടരുത് . ധൈര്യത്തിൽ നിൽക്കണം ട്ടോ..എന്റെ മോളുടെ കൂടെ എപ്പോഴും അമ്മയുണ്ട്ട്ടോ..മിനി ഉണ്ണിമായയുടെ മൂർധാവിൽ ചുംബിച്ചു.

Leave a Reply

Your email address will not be published.