June 4, 2023

ഏത് സമയത്തണോ ദൈവമേ ഇത് എന്റെ തലയിൽ വന്നു വീണത്..നാശം..പിറുപിറുത്തു കൊണ്ടു ഹരി റൂമിൽ നിന്നു ഇറങ്ങി

കൂട്ടുകാരി

രചന: ലയ രാജേഷ്

ഏത് സമയത്തണോ ദൈവമേ ഇത് എന്റെ തലയിൽ വന്നു വീണത്..നാശം..
പിറുപിറുത്തു കൊണ്ടു ഹരി റൂമിൽ നിന്നു ഇറങ്ങി പോയി.സുജിത നിലത്തേക്ക് ഊർന്നിരുന്നു.

മുഖത്ത് കിട്ടിയ അടിയുടെ വേദനയേക്കാളും വലുതായിരുന്നു ഈ അ,പ,മാ,നം.
ഒരു വർഷം മുമ്പ് കല്യാണ സമയത്തു പറഞ്ഞ ,സ്ത്രീധനം തന്നെ ആയിരുന്നു ഇന്നും വിഷയം. എത്രെ കിട്ടിയാലും പോര എന്നാണ് ഹരിക്കും അമ്മയ്‌ക്കും.

വീട്ടിൽ ഉള്ളത് മുഴുവൻ കൊടുത്താണ് അന്ന് കല്യാണം നടത്തിയത്. ഇപ്പോൾ വീടും സ്വന്തം പേരിൽ ആക്കണം എന്നാണ് ഹരി പറയുന്നത്.

ഇനി ഒന്നും വീട്ടിൽ ചോദിക്കാനില്ല എന്നു പറഞ്ഞതിനാണ് ഇപ്പോൾ തല്ലിയത്.
സുജിത വീട്ടിലേക്ക് മൊബൈൽ എടുത്തു വിളിച്ചു.അമ്മേ എന്താ മോളെ …

കരച്ചിലടക്കാനാവാതെ സുജിത തേങ്ങി.ഇവിടെ ഇന്നും പ്രശ്നാ അമ്മേ.എനിക്കിനി ഇവിടെ വയ്യ.
മോളെ… ഇങ്ങോട്ട് പോര് .മതി അവിടുത്തെ ജീവിതം എത്രെ കാലം ആണ് എന്റെ മോൾ അവിടെ നരകിക്കുക.

അമ്മയും കരയാൻ തുടങ്ങി.അപ്പോൾ അച്ഛൻ വന്നു ഫോണ് അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി.
എന്താ മോളെ പ്രശ്നം. നിങ്ങൾ എന്നും ഇങ്ങനെ ആയാൽ എന്തു ചെയ്യും.അച്ഛ എനിക്കിനി ഇവടെ വയ്യ. തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം. ഗർഭിണി ആവാത്തത് എന്റെ കുറ്റം ആണത്രേ..

ഞാൻ ഒരു ബാധ്യത ആണ്. ഒന്നിനും പറ്റാത്ത ഒരു കുടുബംമാണ് എന്നൊക്കെ പറഞ്ഞു.
ഇതൊക്കെ എല്ലാടത്തും ഉള്ളതല്ലേ മോളെ.ഇപ്രാവശ്യം നീ ക്ഷമിക്.ഞാൻ ഹരി യോട് ഒന്നു സംസാരിക്കട്ടെ.

ഇനി ഒന്നും എനിക് സംസാരിക്കാനില്ല അച്ഛ.ഇന്ന് എന്നെ തല്ലുകയും ചെയ്ത്. ഇനി വയ്യ
സുജിത പൊട്ടിക്കരഞ്ഞു.

മോൾ കരയാണ്ട് ഇരി. ജ്ഞാ അവനോടും അവിടുത്തെ അച്ഛനോടും ഒന്നു സംസാരിക്കട്ടെ.കുടുംബമാവുമ്പോ ഇങ്ങനെ ഓമലേ ആണ് മോളെ..

കഴിഞ്ഞ തവണയും ഇത് തന്നെ പറഞ്ഞിട്ടല്ലേ ഞാൻ നിന്നത്. എന്നിട്ടെന്തായി.എനിക്ക് വയ്യ. ഞാൻ അങ്ങോട്ട് വരട്ടെ അച്ഛാ..

മോളെ അങ്ങനെ ഇറങ്ങി വന്നാൽ നാട്ടുകാർ എന്തു വിചാരിക്കും. പിന്നെ അച്ഛന് ഉണ്ടാവില്ല കേട്ടോ . നീ വിഷമിക്കണ്ട മോളെ .ഞാൻ ഒന്നും സംസാരിക്കട്ടെ.നീ ഫോണ് വെച്ചോ.അവിടെ മൊബൈൽ കട്ടായി.

പൊട്ടികരഞ്ഞു കൊണ്ടു സുജിത നിലത്തിരുന്നു.അപ്പൊ ആണ് മീരയുടെ കോൾ വന്നത്.
മീര സുജിതയുടെ ഏറ്റവും വലിയ കൂട്ടുകാരിയാണ് . കോളേജ് കാലം മുതൽ ഉറ്റ സ്നേഹിത. മീരയുടെ ഭർത്താവ് അ,പ,ക,ട,ത്തി,ൽ മ,രി,ച്ച ശേഷം ആശ്രിത നിയമനത്തിൽ ജോലി കിട്ടിയ ആളാണ്. 3 വയസ്സുകാരി ഒരു മകൾ ഉണ്ട്.

മീരയുടെ കോൾ എടുത്ത പാടെ പൊട്ടിക്കരഞ്ഞു കൊണ്ടു സുജിത പറഞ്ഞു.ആർക്കും എന്നെ വേണ്ടെടി..ഞാൻ എല്ലാം അവസാനിപ്പിക്കാൻ പോവാ..എന്താടി ..ഇന്നും പ്രശ്നം ഉണ്ടായോ.

ഉം..സ്ത്രീധനവും പണവും പറഞ്ഞു ഇന്നും തല്ലി. ഇനി എനിക്ക് വയ്യടി.ആർക്കും എന്നെ വേണ്ട.
നീ അവിടെ ഇരിക്ക്.ആവശ്യമില്ലാത്തത് ഒന്നും ആലോചിക്കേണ്ട.ഞാൻ ഇപ്പൊ വരാം.
സുജിത ഒന്നും മിണ്ടിയില്ല…

എടി നീ കേൾക്കുന്നുണ്ടോ പെണ്ണേ..ഉം..സുജിത മൂളി.മീര തന്റെ സ്‌കൂട്ടർ എടുത്തു സുജിതയുടെ ഫ്ലാറ്റിലേക്ക് ഇറങ്ങി.

അവിടെ എത്തിയപ്പോൾ ,കരഞ്ഞു തളർന്ന സുജിത പൊട്ടിക്കരഞ്ഞു.മീര അവളെ ചേർത്തു പിടിച്ചു.

നീ പേടിക്കല്ലെടി….ഒക്കെ ശെരിയാവും.ഒന്നും ശെരിയവില്ലെടി . ആർക്കും വേണ്ടാതെ നാണം കെട്ട് ഇങ്ങനെ ഞൻ ജീവിക്കണോ..

അപ്പോൾ മീര മൊബൈൽ എടുത്ത് ഹരിയെ വിളിച്ചു.ഹരി നീ ഇന്നും അവളെ തള്ളി അല്ലേ

അത് ചോദിക്കാൻ നീ ആരാടി.ഞങ്ക് അവളുടെ ഭർത്താവാണ്.എനിക് തല്ലണം എന്നു തോന്നിയാൽ ഞാൻ തല്ലും.

ഫ്..നീയാണോ ഭർത്താവ്. നാണമില്ലാതെ സ്ത്രീധനം ചോദിച്ചു ഭാര്യയെ തല്ലുന്ന നീ..നീ ഒക്കെ ഒരു ആണ് ആണോ ടാ

പോടി മൂധേവി…ഒന്നിനും കൊള്ളാത്ത ഭാര്യയും ചെക്കൻ അവളുടെ കൂട്ടുകാരിയും.എനിക്ക് അവളെ വേണ്ട. നീ വേണമേകിൽ അവൾക്ക് ചിലവിനു കൊടുക്ക്.

ഞാൻ കൊടുക്കുമെടാ ..നിന്നെ പോലെ ആണത്തമില്ലാത്തവർ അല്ല എല്ലാവരും.ഇനി മേലാൽ നീ അവളെ അന്വേഷിച്ചു പോകരുത്.മീര മൊബൈൽ കട് ചെയ്തു

ഞാൻ കാരണം നീയും തെറി കേട്ടു അല്ലെടി സുജിത കരഞ്ഞു

എനിക്ക് വേണം നിന്നെ ..മീര സുജിയെ കെട്ടിപിടിച്ചു. നെറുകയിൽ ഉമ്മ വെച്ചു കൊണ്ടു മീര പറഞ്ഞു.

ഇപ്പൊ നെ എന്റെ കൂടെ എന്റെ വീട്ടിലേക്ക് വരുന്നു. നമ്മൾ അവിടെ സന്തോഷത്തോടെ ജീവിക്കും. വേറെ ആർക്കും വേണ്ടെകിലും നമ്മൾക്ക് നമ്മളേ വേണം.മീര സുജിത യുടെ കയ്യും പിടിച്ചു ഇറങ്ങി..പുതിയ ജീവിതത്തിലേക്ക്..ആശ്വാസ തീരത്തേക്ക്..

Leave a Reply

Your email address will not be published.