രചന: സുധീ മുട്ടം
“ഏട്ടനിഷ്ടം പെൺകുട്ടിയോ ആണുകുട്ടിയോ” “എനിക്കിഷ്ടം ആൺകുട്ടിയേ” “അതെന്തെ പെൺകുട്ടിയെ ഇഷ്ടമല്ലാത്തത്”
“ഇഷ്ടക്കേടൊന്നുമില്ല പൊന്നേ..എനിക്കു പണ്ടുമുതലേ ആൺകുട്ടികളെയാ ഇഷ്ടം” “ഏട്ടൻ ..ആളു കൊളളാലൊ”
“കൊളളാഞ്ഞിട്ടാണൊ നീ എന്റെ കൂടെ ഇറങ്ങി വന്നത്”“ഞാൻ നിർത്തി”
“നല്ലത്”പ്രിയതമയുടെ മടിയിൽ തല ചായ്ച്ചു കിടന്ന് കിന്നരിച്ചാണു എന്റെ മറുപടികൾ…
അല്ലെങ്കിലും എന്റെ പെണ്ണ് തനി കാന്താരി തന്നെ…
അല്ലെങ്കിൽ പെണ്ണുകാണാൻ വന്ന ചെക്കനോട് തന്നെയിവൾ ഞാനൊരുമ്മ തന്നോട്ടെയെന്ന് ചോദിക്കുന്നത്..
എന്റെ വലത്തേ കവിളിനു താഴെയൊരു മറുകുണ്ട്..കാക്കപ്പുള്ളി പോലെയൊന്ന്..ഇവൾക്കാണെങ്കിൽ കാക്കപ്പുളളി വല്യ ഇഷ്ടവും…
ഒടുവിലൊരു ചെറു നാണത്തോടെയെങ്കിലും കണ്ണടച്ചു നിന്ന് ഞാനുമ്മ വാങ്ങി…
ആദ്യത്തെ അനുഭവം…
ഞാൻ കുളിരു കോരി..പിയേഴ്സിന്റെയും കാച്ചിയ എണ്ണയുടെയും മത്ത് പിടിപ്പിക്കുന്ന സുഗന്ധം…
അല്ലെങ്കിലും നമ്മൾ ആണുങ്ങൾ തോറ്റു കൊടുക്കരുതല്ലോ..
അവളെ വട്ടം പിടിച്ച് നെഞ്ചോട് ചേർത്തു മുഖം കൈക്കുമ്പിളിൽ വാരിയെടുത്ത് വിറയാർന്ന അധരങ്ങളിൽ ഞാനൊന്ന് നോക്കി..
ചുവന്നു തുടുത്ത തക്കാളിപ്പഴം പോലത്തെ ചുണ്ടുകൾ എന്തിനൊ വേണ്ടി വിറ കൊള്ളുന്നു….
മ,ല,ർ,ന്ന ചു,ണ്ടിൽ അ,മ,ർ,ത്തിയൊരു കിസ്സു കൊടുത്തപ്പോൾ അവളെന്നെയൊന്ന് കൂടി ഇറുകെ പുണർന്നു..
കിട്ടിയ അവസരം വിനയോഗിച്ചു അ പവിഴാധരങ്ങളിൽ വീണ്ടും വീണ്ടും ചുംബിച്ചു..
ഒടുവിൽ അവൾ തന്നെ കുതറി മാറി..വഷളനെന്നും പറഞ്ഞു…
പിന്നീട് ഫോൺ വിളിയിൽ കൂടി ബന്ധം ദൃഡമായി..ശരിക്കും പ്രേമിച്ചു കെട്ടിയ ഫീൽ…
അവളെ കെട്ടിയിട്ടും പ്രേമിച്ചു കൊതി തീരാത്തതിനാൽ ഞങ്ങൾ ഇപ്പോഴും പ്രണയത്തിലാണു
അങ്ങനെ ഞങ്ങളുടെ ജീവിതം സുഖകരമായി ഒഴുകി തുടങ്ങി….രണ്ടുമാസം കഴിഞ്ഞപ്പോൾ കെട്ടിയോൾ പ്രഗ്നന്റായി…അന്നുമുതലേ എന്റെ പ്രാർത്ഥനയാണു..
“ദൈവമേ സുന്ദരന്മാരായ ഇരട്ടകുട്ടികളെ തരണമെന്ന്..അതിനായിട്ട് അവൾക്ക് കൊതിയുളളതും അല്ലാത്തതുമെല്ലാം വാങ്ങിക്കൊടുത്തു…നിർബന്ധിച്ച് കഴിപ്പിച്ചു…
അവൾക്കായി ലീവെടുത്ത് നന്നായി പരിചരിച്ചു…ഇരട്ട ആൺകുട്ടികളെ കിട്ടണ്ടതല്ലെ ഒന്നും തടസ്സമാകരുത്…
എന്താണെന്ന് അറിയില്ല..എനിക്ക്ക് പണ്ടുമുതലെ ആൺകുട്ടികളെ ഒടുക്കത്തെ ഇഷ്ടമാ…
ഭാര്യക്ക് സിസേറിയൻ ആയതോടെ കൂടുതൽ ടെൻഷൻ ആയി…മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ മാലാഖ വന്നു പറഞ്ഞു…” ഓപ്പറേഷൻ വിജയകരം..”
പിറകെ വന്ന മാലാഖ വെള്ളത്തൂവലിൽ പൊതിഞ്ഞൊരു കുഞ്ഞിനെ തന്നിട്ട് പറഞ്ഞു..
‘പെൺകുട്ടിയാ ട്ടാ”
എന്റെ മുഖം വിവർണ്ണമായി..നെയ്തുകൂട്ടിയ സ്വപ്നങ്ങൾ തകർന്നു..എന്റെ ഭാവഭേദം കാരണം അമ്മ വന്നു കുഞ്ഞിനെ വാങ്ങി..
പെട്ടെന്ന് ആദ്യത്തെ മാലാഖ തിരിച്ച് ഒരു വെളളത്തൂവലുമായി വന്നു…
കോളടിച്ചു..ഇരട്ടകളാ”വീണ്ടും ഉള്ളിൽ സ്വപ്നങ്ങൾ നിറഞ്ഞു…
“ഇതും പെൺകുട്ടിയാ”നിന്ന നിൽപ്പിൽ ഞാൻ പിന്നിലേക്ക് മറിഞ്ഞു…ഭാഗ്യം ച,ത്തില്ല…
എന്റെ ഭാര്യയുടെ പ്രസവം ഞാൻ നിർത്തിച്ചില്ല…പിന്നെയും അവൾ പെറ്റു…പക്ഷേ എനിക്ക് ദൈവം പണി തന്നു..
രണ്ടാമത്തെ പ്രസവത്തിലും ഇരട്ടകൾ..പെൺകുട്ടികൾ..എന്തായാലും എന്റെ പെൺകുട്ടി വിരോധം മാറിക്കിട്ടി..ഇപ്പോഴും പ്രിയതമ കളിയാക്കി പറയും..
“ഇനി പ്രസവിക്കാൻ പറയരുത്…ഞാൻ കോലം കെട്ടു…നിങ്ങടെ ഒടുക്കത്തെ ഇരട്ട ആൺകുട്ടി പ്രേമം കാരണം”
അവളങ്ങനെ പറയുമ്പോൾ ഞാനൊന്നും മിണ്ടില്ല…എനിക്ക് ഇരട്ട പ്രേമം മതിയായി കഴിഞ്ഞിരുന്നു”
(അവസാനിച്ചു)
പ്രണയിക്കാനും വിവാഹം കഴിക്കാനും പെൺകുട്ടിയെ വേണം.. ജനിക്കുന്നത് പെൺകുഞ്ഞായാൽ ഇഷ്ടക്കേട് ഉണ്ടാകുന്നവർക്കായി സമർപ്പിക്കുന്നു…ഇന്നും ചില സ്ത്രീകൾ ചിലയിടത്തെങ്കിലും ശാപവാക്കുകൾ ഏറ്റുവാങ്ങാറുണ്ട്…
ഇതൊരു കഥയാണ്.. കഥയെ കഥയായി മാത്രം കാണുക…