June 1, 2023

എല്ലാവരുടെയും സ്നേഹ വാത്സല്യങ്ങൾ നുകർന്ന് ഒരു രാജകുമാരനായി വളരുന്ന സമയത്താണ് അവളുടെ വരവ്..എന്റെ അനിയത്തിയുടെ

രചന: സുധീ മുട്ടം

എല്ലാവരുടെയും സ്നേഹ വാത്സല്യങ്ങൾ നുകർന്ന് ഒരു രാജകുമാരനായി വളരുന്ന സമയത്താണ് അവളുടെ വരവ്..എന്റെ അനിയത്തിയുടെ സ്വാഭാവികമായും അതുവരെ കിട്ടിയിരുന്ന സ്നേഹവും വാത്സല്യ്സ്വും പ്രത്യേക പരിഗണനയുമെല്ലാം അവൾക്ക് മാത്രമായി

” ടാ അത് നിന്റെ കുഞ്ഞുവാവയാ…നല്ലത് പോലെ നീ വേണം അവളെ നോക്കാൻ” എന്ന് അമ്മ പറഞ്ഞെങ്കിലും എന്റെയുളളിലെ കുശുമ്പിനു ഒരു കുറവും ഉണ്ടായില്ല
അതുവരെ വീട്ടിലെ രാജകുമാരൻ ആയിരുന്ന എന്റെ പട്ടം വീട്ടിലെല്ലാവരും അനിയത്തിക്ക് ചാർത്തി കൊടുത്തു

പുതിയ രാജകുമാരിയെ കാണുമ്പോൾ ഞാൻ ദേഷ്യപ്പെട്ട് നോക്കും “ഹും ഇവൾ വന്നതിനു ശേഷമാണല്ലോ എനിക്കൊരു പരിഗണനയും ലഭിക്കാത്തതെന്ന് ഞാൻ ചിന്തിച്ചു
അതിനുമൊരു കാരണമുണ്ടേ

നമ്മുടെ ബന്ധുക്കളെന്ന് പറയുന്ന ചിലരും അയൽ വാസികളുമൊക്കെ അത് കൂട്ടാണ് എല്ലാം ഓതി തരുന്നത്”

“ടാ ഇനി നിനക്ക് ഈ വീട്ടിലൊരു സ്ഥാനവുമില്ല..ഇനി അവളെ മതി എല്ലാഇ” എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ പിഞ്ചു ബാലനായ എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല
ഇന്നലെ വരെ തന്നെ മതിയായിരുന്നു എല്ലാവർക്കും… ഇന്ന് അനിയത്തിയെ മതി

സ്വാഭാവികമായും കുശുമ്പ് എന്നിൽ വളർന്ന് പകയായി മാറി തുടങ്ങി എല്ലാം ഇവളൊരുത്തി കാരണമാ

എങ്കിലും അമ്മയും അച്ഛനും ഇടക്കിടെ എന്നെ സ്നേഹം കാണിക്കുമസ്യിരുന്നു
അമ്മയെന്റെ മനസ്സ് വായിച്ചിട്ടായിരിക്കും ഒരു ദിവസം എന്നെ കുഞ്ഞുവാവയെ ഏൽപ്പിച്ചു അടുക്കളയിൽ കയറി

കുറച്ചു നേരം ഇരുന്നപ്പോൾ എനിക്ക് മുഷിഞ്ഞു വാവയെ കുശുമ്പ് കുത്തുന്ന മുഖത്തോടെ ഞാനൊന്ന് നോക്കി എന്റെ മുഖത്തേക്ക് അവളുടെ മിഴികൾ തങ്ങി

പിന്നെയവൾ പല്ലില്ലാത്ത മാോണ കാട്ടി ചിരിച്ചു പിന്നെയെന്തക്കയോ അവ്യക്ത ശബ്ദമുണ്ടാക്കി അവൾ എന്നെ ആകർഷിച്ചു പിന്നെ എന്റെ കുഞ്ഞു മനസ്സ് ഒന്നും ചിന്തിച്ചില്ല

എന്റെ വാവയെ ഞാൻ ഉമ്മകൾ കൊണ്ട് മൂടി ഇവളെന്റെ സ്വന്തം അനിയത്തിക്കുട്ടിയെന്ന് ഉറക്കെ പറഞ്ഞു

ഇത് കേട്ട് വന്ന അമ്മ കുഞ്ഞുവാവയെ എന്റെ മടിയിൽ വെച്ചു തന്നിട്ട് വാവയോട് പറഞ്ഞു
“ടീ കളളിപ്പെണ്ണേ ഇതാണ് നിന്റെ പുന്നാര ഏട്ടൻ..ഇനി ഇവൻ പറയുന്നത് അനുസരിച്ച് നീ വളർന്നോണം..തെറ്റ് കാണിച്ചാൽ അവൻ നല്ല തല്ല് തരും കേട്ടോടീ കളളിപ്പെണ്ണേ എന്ന് പറയുമ്പോൾ ഒരു കളളച്ചിരി അവൾ ചിരിക്കും”

“മോനെ അമ്മയും അച്ഛനും ഇല്ലെങ്കിലും നമ്മുടെ രാജകുമാരിയെ പൊന്നു പോലെ നോക്കണം..നീയല്ലാതെ വേറെ ആരുമില്ല കേട്ടോടാ പുന്നാര മുത്തേ”എന്ന് അമ്മ പറയുമ്പോൾ ആ കണ്ഠം ഇടറിയിരുന്നു

അനിയത്തിക്കുട്ടി കുറച്ചു കൂടി വളർന്നപ്പോഴാണ് എനിക്ക് ഏട്ടന്റെ ഗമയൊക്കെ വന്നത്
ഏട്ടാ ഏട്ടാന്നു വിളിച്ചു കൊണ്ട് പിന്നാലെ കൂടിയാൽ പിന്നെ മാറില്ലവൾ
സ്കൂളിൽ പോകുന്ന വഴിയിൽ ഞാറമരം കാണുമ്പോൾ ഞാവൽ പഴം പെറുക്കിയെടുത്തി അനിയത്തിയുടെ വായിൽ വെച്ച് കൊടുക്കുമ്പോൾ എന്ത് സന്തോഷമായിരുന്നവൾക്ക്
ഒടുവിൽ ഞാൻ പെറുക്കിയെടുത്ത് കൊണ്ട് വന്ന ഞാവൽപ്പഴം മൊത്തം അവളു കഴിക്കുമ്പോൾ ഒരു ഏട്ടന്റെ ആത്മ സംതൃപ്തിയോടെ ഞാൻ നോക്കി നിൽക്കും

കൗമാരത്തിലവളുടെ നിർബന്ധങ്ങൾക്കെല്ലാം വഴങ്ങി കൊടുത്തിട്ട് അവൾ ചെയ്യുന്ന കുസൃതികൾക്ക് അച്ഛന്റെ കയ്യിൽ നിന്നും തല്ലു വാങ്ങിയിരുന്ന എനിക്ക് വിഷമം ഒട്ടും തോന്നിയിരുന്നില്ല
ഞാനല്ലാതെ എന്റെ വാവക്ക് വേറൊരു ഏട്ടനില്ലല്ലോ

അനിയത്തിക്കുട്ടി യവ്വനത്തിൽ എത്തിയപ്പോൾ എനിക്ക് ശരിക്കുമൊരു ഏട്ടന്റെ ഗർവ്വുണ്ടായത്
എനിക്ക് ഏത് പെൺകുട്ടിയേയും ലൈനടിക്കാം എന്തും പറയാമെന്ന് ഒരു ഹുങ്ക് ഉണ്ടായിരുന്നു
ഏതൊരു ആങ്ങളക്കും അവന്റെ പെങ്ങളെ ആരും നോക്കരുത്,ലൈനടിക്കരുതെന്നുളള ചിന്ത എനിക്കും ഉണ്ടായി

അനിയത്തിക്കുട്ടിയെ വേണ്ടാതീനം പറഞ്ഞവനെ ഓടിച്ചിട്ട് ഞാൻ തല്ലി “ഇനി മേലാൽ എന്റെ പെങ്ങളൂട്ടിയുടെ പരിസരത്ത് നിന്നെ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഭീക്ഷണി പെടുത്തി വിട്ടു

ഏട്ടന്റെ അനിയത്തിയെ ഒരുത്തൻ നോക്കി എന്തൊക്കയോ പറഞ്ഞപ്പോൾ ഏട്ടനു വിഷമമായി അല്ലേ..ഇങ്ങനെ തന്നെയാണ് ഏട്ടാ ബാക്കി ഉളളവർക്കും വിഷമം ഉണ്ടാകും ഏട്ടൻ മറ്റുള്ള പെൺകുട്ടികളെ കമന്റ് അടിക്കുമ്പോൾ അവരുടെ ആങ്ങളമാർക്കും വിഷമം ആണ് ട്ടൊ”

ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അവൾ പറഞ്ഞ സത്യം ഉൾക്കൊണ്ട് നല്ല കുട്ടിയായി മാറി
ചില സമയത്ത് അവളെനിക്ക് അമ്മയും ചേച്ചിയും നല്ലൊരു കൂട്ടുകരിയുമായി മാറാറുണ്ട്
ആ സമയം അവൾ വലിയ ഗൗരവത്തിൽ ആയിരിക്കും

ഞാനാ മൂത്തത്…പറയുന്നതെല്ലാം ഞാൻ അനുസരിച്ചോണമെന്ന ഭാവം പഠിച്ചു നല്ലൊരു ജോലി കിട്ടിയ ആദ്യ ശമ്പളത്തിൽ നിന്ന് എനിക്കൊരു പാന്റും ഷർട്ടും എടുത്തവൾ തന്നിട്ട് പറഞ്ഞു

“ഇതെന്റെ പ്രിയപ്പെട്ട ഏട്ടനു അനിയത്തിക്കുട്ടിയുടെ സമ്മാനം”ഒടുവിൽ ഇഷ്ടപ്പെട്ട പുരുഷനെ കല്യാണം കഴിക്കണമെന്ന ആഗ്രഹം എന്നോടാണ് ആദ്യമായി പറഞ്ഞത്
“ഏട്ടൻ അച്ഛനോടും അമ്മയോടും സമ്മതം വാങ്ങി തരണം…ഏട്ടനോട് അല്ലാതെ ഞാനിത് ആരോട് പറയും”

അവസാനം നമ്മുടെ സെന്റിയിൽ തന്നെ അവൾ കയറി പിടിക്കും അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങീട്ട് വരുമ്പോൾ അവൾ പറയും” താങ്ക്സ് ഏട്ടാ…എനിക്കീ ഏട്ടൻ ഇല്ലായിരുന്നേൽ ഞാൻ എന്ത് ചെയ്തേനെ”, എന്ന് പറഞ്ഞിട്ടവശ്ല് എന്റെ സെന്റിയിലെ അവസാന ആണിയും അടിക്കും

ഒടുവിലവളുടെ കഴുത്തിൽ വരണമാല്യം വീഴുമ്പോൾ മനസ്സിൽ സന്തോഷവും ഒപ്പം വേദനയും നിറയും അവൾ ഭർതൃമതി ആയ സന്തോഷം ഒരു വശത്ത് ഇനി താൻ ഏകനാണ്..തന്റെ പിന്നാലെ വഴക്കിടാനും സ്നേഹിക്കാനും കുഞ്ഞനുജത്തി കയ്യെത്തും ദൂരത്തിലില്ല

അത് തിരിച്ചറിയുമ്പോൾ അറിയാതെ നെഞ്ചിലൊരു പിടച്ചിലാണ്
ഭർത്താവിന്റെ കയ്യും പിടിച്ചു കാറിലേക്കവൾ കയറീട്ട് ഏട്ടനെ തിരക്കുമ്പോൾ എല്ലാ ആങ്ങളമാരെയും പോലെ ഞാനും മുങ്ങി

അവൾ അകന്ന് അകന്ന് പോകുമ്പോൾ സങ്കടമാണ് എന്നെ കാണുമ്പോൾ അവൾ വിങ്ങിപ്പൊട്ടി കരയും
അത് കാണുമ്പോൾ ആൺകുട്ടിയെന്ന് നോക്കാതെ ഞാനും കരഞ്ഞു പോകും പെങ്ങളൂട്ടി കാറിൽ കയറുന്നതും എല്ലാവരോടും യാത്ര പറയുന്നതും എന്നെയാ കണ്ണുകൾ കൊണ്ട് തിരയുന്നതും ഞാൻ ഒളിച്ചു നിന്നു കാണാറുണ്ട്

വിവാഹം കഴിഞ്ഞു നാലാം നാൾ അളിയനുമായി പെങ്ങളൂട്ടി തിരിച്ചു വരുമ്പോൾ ആണ് വീട് സ്വർഗ്ഗമായത് പിന്നീടെല്ലാം അവളുടെ വരവിനായി വേഴാമ്പൽ പോലെ ഞാൻ കാത്തിരിക്കും…
“എന്റെ അനിയത്തിക്കായി….
(അവസാനിപ്പിച്ചു)

Leave a Reply

Your email address will not be published.